Monday, November 1, 2010

Free will & Ultimate Free will

ജബ്ബാർ മാഷിന്റെ ‘ഖുർ‌ആനിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്നു മനസ്സിലായി‘ എന്ന സംവാദത്തിൽ Mr.Faizal ന്റെ വക കമന്റിലാണ് ഈ free will ന്റെ മീതെ ഒരു ultimate free will ഉം ഉള്ളതായി കണ്ടത്. Free will എന്നാൽ ഇച്ഛാശക്തി, സ്വേച്ഛ, സ്വയം നിർണ്ണയ സ്വാതന്ത്ര്യം എന്നിങ്ങനെയൊക്കെ അർത്ഥം കണ്ടെത്താം. ഈ ultimate free will എന്താണെന്ന് മനസ്സിലായില്ല. മനുഷ്യന്റെ സ്വയം നിർണ്ണയ സ്വാതന്ത്ര്യത്തിൽ പിന്നെയൊരു അവസാനത്തെ സ്വാതന്ത്ര്യം. ഇത് മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്കില്ലാത്തതിനാലാവാം. ചില മതവിജ്ഞാനങ്ങളിൽ ദൈവത്തിന്റെ ഇച്ഛപ്രകാരം ഉള്ള free will നെയായിരിക്കാം ultimate free will എന്നു പറയുന്നത്. അതാണ് Mr.Faizal ന്റെ വിശദീകരണത്തിൽ നിന്നും മനസ്സിലായത്.


Free will മനുഷ്യന് ഈശ്വരൻ നൽകിയിട്ടുള്ള നിരുപാധികമായ സ്വാതന്ത്ര്യമാണ്. എന്നാൽ എല്ലാ നിയമങ്ങളും ഈശ്വരന്റെതാണ്. ഒരാൾ കുന്നിൽ മുകളിൽ നിന്നും താഴോട്ട് ചാടുന്നത് അവന്റെ ഇച്ഛയാണ്. എന്നാൽ കാലൊടിയുന്നത് ഈശ്വരന്റെ നിയമത്താലാണ് ഈശ്വരന്റെ നിയമം എന്നു പറയുന്നത് പ്രാകൃതികമായ നിയമങ്ങളാണ്. പ്രകൃതിയിലെ എല്ലാ നിയമങ്ങളും ദൈവനിശ്ചയമാണെന്നു പറയാം. എന്നാൽ ഈ നിയമങ്ങളെ കണക്കിലെടുക്കാതെ മലയിടിയുന്നിടത്തുപോയി നിൽക്കുകയോ, വെള്ളത്തിൽ വീഴുകയോ, തീയിൽ വീഴുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ദുരന്തം ഈശ്വരൻ കരുതിക്കൂട്ടി ഉണ്ടാക്കുന്നതല്ല. മലയിടിഞ്ഞുവീണാൽ അതിന്റെ അടിയിൽ പെട്ടുപോകുന്നതും, വെള്ളത്തിൽ വീണാൽ നീന്തൽ അറിയാത്തവർ ശ്വാസം മുട്ടി മരിക്കുന്നതും, അഗ്നിയിൽ വീണാൽ എരിഞ്ഞുപോകുന്നതും പ്രകൃതിയുടെ നിയമങ്ങളാണ്. . പലരും ഇത് മനസ്സിലാക്കുന്നില്ല. ഇത്  മനസ്സിലാക്കാതെയാവാം     മനുഷ്യൻ വരുത്തിക്കൂട്ടുന്നതായ തെറ്റുകൾക്ക് ദൈവത്തെ കുറ്റം പറയുന്നത്.


[നിങ്ങളില് ആര് ഇച്ഛിക്കുന്നുവോ അവര്‍ക്കു നേര്‍മാര്‍ഗം സ്വീകരിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള് ഇച്ഛിക്കുകയില്ല ]

മനുഷ്യന് Free will കൊടുത്തിട്ടുള്ള ദൈവം ഇങ്ങനെയൊരു clause വെച്ചിട്ടുള്ളത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

17 comments:

പാര്‍ത്ഥന്‍ said...

ഒരാൾ കുന്നിൽ മുകളിൽ നിന്നും താഴോട്ട് ചാടുന്നത് അവന്റെ ഇച്ഛയാണ്. എന്നാൽ കാലൊടിയുന്നത് ഈശ്വരന്റെ നിയമത്താലാണ്. Free will മനുഷ്യന് ഈശ്വരൻ നൽകിയിട്ടുള്ള നിരുപാധികമായ സ്വാതന്ത്ര്യമാണ്. അവനവന്റെ പ്രവർത്തിയുടെ ഫലം എന്തു തന്നെയായാലും അതിൽ ദൈവത്തിന് ഒരു പങ്കുമില്ല.

അപ്പൂട്ടൻ said...

പാർത്ഥൻ,
വിധി എന്നൊരു കാര്യത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല.

വിധി എന്നൊന്ന് ഉണ്ടെങ്കിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ അപ്രസക്തമാകും. കാരണം മനുഷ്യേച്ഛയെ സ്വാധീനിക്കാതെ വിധി നടപ്പിലാക്കാനാവില്ല. താങ്കൾ തന്നെ പറഞ്ഞ ഉദാഹരണം എടുക്കാം.

ഏ എന്നൊരാൾ കുന്നിനുമുകളിൽ നിന്ന് ചാടിയാൽ അത്‌ അയാളുടെ ഇച്ഛയാണ്‌, കാലൊടിയുന്നത്‌ ദൈവേച്ഛയും (വെറും ഭൗതികതലത്തിൽ പറഞ്ഞാൽ പ്രാപഞ്ചികനിയമങ്ങൾ അനുസരിച്ച്‌ അത്‌ നടന്നേ തീരൂ).
എന്നാൽ അത്‌ വിധി ആയി കാണുകയാണെങ്കിൽ, ഏ ചാടാൻ തീരുമാനിച്ചില്ലെങ്കിൽ ആ വിധി ഉണ്ടാവില്ല. എന്നാൽ വിധിയനുസരിച്ച്‌ നടന്നേ തീരൂ എന്നത്‌ നിശ്ചയമാണുതാനും. അപ്പോൾ വിധി നടപ്പിലാകാൻ എന്ത്‌ സംഭവിയ്ക്കണം? ചാടാനുള്ള ആ മനുഷ്യേച്ഛ ഉണ്ടാകണം. വിധി നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ശക്തി മനുഷ്യേച്ഛയെക്കൂടി സ്വാധീനിച്ചാലേ അത്‌ നടക്കൂ.

ചുരുക്കിപ്പറഞ്ഞാൽ, വിധിയും മനുഷ്യേച്ഛ/ഫ്രീവിൽ തുടങ്ങിയ കാര്യങ്ങളും പരസ്പരവിരുദ്ധമാണ്‌.

അനില്‍@ബ്ലോഗ് // anil said...

അകെ കണ്‍ഫ്യൂഷനായല്ലോ !
:)

ലോകത്ത് എല്ലാം നടക്കുന്നത് വിധിപ്രകാരമാണെന്ന് മതഗ്രന്ധങ്ങളെല്ലാം പറയുന്നു, അപ്പോള്‍ പിന്നെ നമുക്ക് പ്രത്യേകിച്ച് റോളൊന്നും വേണ്ടല്ലോ. വടിയുമായി ദൈവം പിന്നാലെ നടക്കണ്ട കാര്യവുമില്ല. തെറ്റാണ് ചെയ്യുന്നതെങ്കിലും അത് മുന്‍ നിശ്ചയപ്രകാരം തെന്ന് അല്ലെ?

പാര്‍ത്ഥന്‍ said...

@ അനിൽ,
നമ്മൾ വെറുതെ റെയിൽ‌വേ ട്രാക്കിലും ഷേക്ക് സായിദ് റോട്ടിലും നിന്നാൽ മതി. ദൈവം രക്ഷിച്ചോളും.
@ അപ്പൂട്ടൻ,
മനുഷ്യന് ദുഃഖം പ്രധാനം ചെയ്യുന്ന എന്തു സംഭവിച്ചാലും; അത് വിധിയാണെന്നു പറയും.
സന്തോഷം തരുന്ന കാര്യമാണെങ്കിലോ; അത് ഭാഗ്യമായി. ദ്വന്ദ്വങ്ങളില്ലാത്തതാണ് ബ്രഹ്മസങ്കല്പം. അവിടെ സുഖദുഃഖങ്ങളും വിധിവൈപരീത്യങ്ങളും ഇല്ല. എന്തും സംഭവിക്കുന്നത് പ്രകൃതിനിയമത്താലാണ്. ഈ ദൈവത്തിന്റെ പേരൊക്കെ വെറുതെ സൂചിപ്പിച്ചു എന്നേയുള്ളൂ. ഒരു സംഭവത്തെ നമുക്ക് മാറ്റി കാണിക്കണമെങ്കിൽ അതിനുമുമ്പ് അത് ഇങ്ങനെ സംഭവിക്കും എന്ന പൂർണ്ണമായ അറിവ് ഉണ്ടായിരിക്കണം. അത് ഇല്ലാത്തിടത്തോളും വിധിയും ഭാഗ്യവും സംഭവിച്ചതിനുശേഷമുള്ള അനുഭവം മാത്രമാണ്.

അപ്പൂട്ടൻ said...

പാർത്ഥൻ,

എന്തും സംഭവിക്കുന്നത്‌ പ്രകൃതിനിയമത്താലാണ്‌. ഈ ദൈവത്തിന്റെ പേരൊക്കെ വെറുതെ സൂചിപ്പിച്ചു എന്നേയുള്ളൂ.

എന്നുവെച്ചാൽ സാദാ പ്രകൃതിനിയമങ്ങൾ മാത്രമെ ഉള്ളൂ പ്രസക്തമായിട്ട്‌. Specifically, നിയന്ത്രണം എന്നൊരു പരിപാടിയൊന്നുമില്ല.

വീണ്‌ കാലൊടിയുന്നതിന്‌ ആരും ഗുരുത്വാകർഷണത്തെ കുറ്റം പറയാറില്ല. പക്ഷെ വീണതും കാലൊടിഞ്ഞതും ദൈവനിശ്ചയമാണെന്ന് പറഞ്ഞാൽ ആ ദൈവത്തെ ചോദ്യം ചെയ്തെന്നുവരും. ദൈവവിശ്വാസമില്ലാത്ത ഒരാൾ ചെയ്യുന്നതും അത്രമാത്രമേയുള്ളു. അല്ലാതെ താങ്കൾ പറയുന്ന പ്രകൃതിനിയമത്തെയല്ല.

അപ്പൂട്ടൻ said...

പാർത്ഥൻ,

വിധിവിശ്വാസത്തെക്കുറിച്ച്‌ ഞാനെഴുതിയത്‌ താങ്കൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല, അൽപം പഴയതാണ്‌.

പാര്‍ത്ഥന്‍ said...

[വീണ്‌ കാലൊടിയുന്നതിന്‌ ആരും ഗുരുത്വാകർഷണത്തെ കുറ്റം പറയാറില്ല. പക്ഷെ വീണതും കാലൊടിഞ്ഞതും ദൈവനിശ്ചയമാണെന്ന് പറഞ്ഞാൽ ആ ദൈവത്തെ ചോദ്യം ചെയ്തെന്നുവരും. ദൈവവിശ്വാസമില്ലാത്ത ഒരാൾ ചെയ്യുന്നതും അത്രമാത്രമേയുള്ളു. അല്ലാതെ താങ്കൾ പറയുന്ന പ്രകൃതിനിയമത്തെയല്ല.]

അപ്പുട്ടൻ, മുകളിൽ പറഞ്ഞതിന്റെ അവസാനഭാഗം വ്യക്തമായില്ല.

അപ്പൂട്ടൻ said...

കാര്യമായി ഒന്നുമില്ല പാർത്ഥൻ.
മനുഷ്യൻ ചെയ്തുകൂട്ടുന്ന കാര്യങ്ങൾക്ക്‌ ദൈവത്തെ കുറ്റം പറയേണ്ട എന്ന താങ്കളുടെ പരാമർശം പ്രകൃതിനിയമങ്ങളിലെത്തി നിന്നപ്പോൾ എഴുതിയതാണ്‌.

ദൈവം എന്നത്‌ മനുഷ്യന്റെ സങ്കൽപങ്ങളിൽ മാത്രമുള്ളതാണ്‌ എന്ന്‌ വ്യംഗ്യമായി സൂചിപ്പിക്കുക മാത്രമാണ്‌ ഞാൻ ചെയ്തത്‌. ആ സങ്കൽപപ്രകാരമുള്ള ദൈവമാണ്‌ പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്നത്‌/ഭരിക്കുന്നത്‌ എന്ന തരത്തിൽ വിശ്വാസികൾ തന്നെ പറയുമ്പോൾ അവിശ്വാസികളാൽ ചോദ്യം ചെയ്യപ്പെടുന്നത്‌ ആ സങ്കൽപമാണ്‌, അല്ലാതെ താങ്കൾ പറയുന്ന പ്രകൃതിനിയമങ്ങളല്ല.

പാര്‍ത്ഥന്‍ said...

‌@ അപ്പുട്ടന്റെ മുകളിൽ സൂചിപ്പിച്ച പോസ്റ്റ് വായിച്ചിരുന്നു. അസംഭാവ്യമായ പരിതസ്ഥിതി സൃഷ്ടിച്ച് അത് ഇങ്ങനെയായാൽ അങ്ങിനെയാവില്ലെ, അങ്ങനെ ആയിരുന്നില്ലെങ്കിൽ ഇങ്ങനെയാകുമായിരുന്നോ എന്നതൊന്നും ജീവിതത്തിൽ ഒരു ആവശ്യവും ഇല്ലാത്തതാണ്. ഇതിനു സമാനമായ ഒരു പോസ്റ്റ് Bright ന്റെ വകയായി “ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ” എന്ന ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അതിൽ ഞാൻ ചില അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. താങ്കളുടെ പോസ്റ്റിന് അതുമായി സാമ്യമുണ്ടായിരുന്നു. Bright ന്റെ “അറപ്പുതോന്നുന്ന ശാസ്ത്ര” ത്തിൽ എന്റെ ചോദ്യത്തിന് ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല.

പാര്‍ത്ഥന്‍ said...

[ദൈവം എന്നത്‌ മനുഷ്യന്റെ സങ്കൽപങ്ങളിൽ മാത്രമുള്ളതാണ്‌ എന്ന്‌ വ്യംഗ്യമായി സൂചിപ്പിക്കുക മാത്രമാണ്‌ ഞാൻ ചെയ്തത്‌. ആ സങ്കൽപപ്രകാരമുള്ള ദൈവമാണ്‌ പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്നത്‌/ഭരിക്കുന്നത്‌ എന്ന തരത്തിൽ വിശ്വാസികൾ തന്നെ പറയുമ്പോൾ അവിശ്വാസികളാൽ ചോദ്യം ചെയ്യപ്പെടുന്നത്‌ ആ സങ്കൽപമാണ്‌]

മുകളിൽ ബോൾഡ് ആക്കിയ പ്രമേയം എന്നെ ബാധിക്കുന്നില്ല. താങ്കൾ ഉദ്ദേശിച്ചതുപോലെയുള്ള ഒരു ദൈവം ഉണ്ടോ എന്നത് അത് ഉണ്ട് എന്നു പറയുന്നവരുടെ പ്രശ്നമാണ്. അതുകൊണ്ട് എന്റെ കാൽ ഒടിഞ്ഞാൽ ദൈവത്തെയും ഗുരുത്വാകഷണത്തെയും ഒരുപോലെ കാണാൻ എനിക്കു കഴിയും.

അപ്പൂട്ടൻ said...

അസംഭാവ്യമായ പരിതസ്ഥിതി സൃഷ്ടിച്ച്‌ അത്‌ ഇങ്ങനെയായാൽ അങ്ങിനെയാവില്ലെ, അങ്ങനെ ആയിരുന്നില്ലെങ്കിൽ ഇങ്ങനെയാകുമായിരുന്നോ എന്നതൊന്നും ജീവിതത്തിൽ ഒരു ആവശ്യവും ഇല്ലാത്തതാണ്‌.

വിരോധമില്ല, നിർബന്ധം ഒട്ടുമില്ല.
പക്ഷെ ഒരു ക്ലാരിറ്റി ഇല്ലാതെ അൽപം പൊട്ടും പൊടിയും ആയി ദൈവത്തിന്റെ അപ്രമാദിത്വം പറയുമ്പോൾ ചിന്തിക്കാൻ വകയായിക്കോട്ടെ എന്ന നിലയിൽ എഴുതുന്നു, അത്രേള്ളൂ :).
വിധിവിശ്വാസം തന്നെ ധാരാളം വൈരുദ്ധ്യങ്ങളുള്ളതാണ്‌. വെറുതെ പറഞ്ഞുപോകാനാണെങ്കിൽ സുഖമുള്ള കാര്യം (ആയിക്കോട്ടേന്ന് വിചാരിക്കും, വിട്ടുകളയും), പക്ഷെ അതിനപ്പുറം ഒന്നുമില്ല എന്ന വാദവുമായി വന്നാൽ പല ഘടകങ്ങളും എടുത്ത്‌ ചോദിക്കേണ്ടതായി വരും.

ഞാൻ ലിങ്ക്‌ തന്നത്‌
മനുഷ്യന്‌ ദുഃഖം പ്രധാനം ചെയ്യുന്ന എന്തു സംഭവിച്ചാലും; അത്‌ വിധിയാണെന്നു പറയും.
സന്തോഷം തരുന്ന കാര്യമാണെങ്കിലോ; അത്‌ ഭാഗ്യമായി.

എന്ന പരാമർശം കണ്ടതിനാലാണ്‌.

അപ്പൂട്ടൻ said...

താങ്കൾ ഉദ്ദേശിച്ചതുപോലെയുള്ള ഒരു ദൈവം ഉണ്ടോ എന്നത് അത് ഉണ്ട് എന്നു പറയുന്നവരുടെ പ്രശ്നമാണ്.

No worries. At the beginning itself, I had started with this.
വിധി എന്നൊരു കാര്യത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല.

അനില്‍@ബ്ലോഗ് // anil said...

ഇതെല്ലാം സെല്‍ഫ് കോണ്‍ഫിഡന്‍സുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. സെല്‍ഫ് കോണ്‍ഫിഡന്സ് എന്നതാവട്ടെ മനോനിലയെ അടിസ്ഥാനപ്പെടുത്തിയും. അപ്പോള്‍ വിധി വിശ്വാസം എന്നിവയൊക്കെ ഒരു മനോവ്യതിയാനം എന്ന നിലയില്‍ കാണേണ്ടി വരും.

പാര്‍ത്ഥന്‍ said...

@ അപ്പുട്ടൻ,
[വിധി എന്നൊരു കാര്യത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല.

നമ്മളെ വിധിക്കാൻ ഒരാൾ എവിടെയോ ഇരിക്കുന്നു എന്നതല്ലെ ആദ്യം വിശ്വസിക്കേണ്ടത്. അതിനുശേഷമല്ലെ വിധിയും ഭാഗ്യവും സപ്ലെ ചെയ്യാൻ കഴിയുമോ എന്നു അലോചിക്കേണ്ടതുള്ളൂ.

കാവലാന്‍ said...

"Free will മനുഷ്യന് ഈശ്വരൻ നൽകിയിട്ടുള്ള നിരുപാധികമായ സ്വാതന്ത്ര്യമാണ്. എന്നാൽ എല്ലാ നിയമങ്ങളും ഈശ്വരന്റെതാണ്"

"പ്രകൃതിയിലെ എല്ലാ നിയമങ്ങളും ദൈവനിശ്ചയമാണെന്നു പറയാം."

ഇത് കൊള്ളാവുന്ന സംഗതിയാണ് ട്ടൊ. :)

Unknown said...

പ്രിയപ്പെട്ട പാര്‍ത്ഥന്‍, വിധി എന്നതിനെ മതപരമായി വിവരിക്കുമ്പോള്‍ ഇസ്ളാം മത വിശ്വാസത്തിലുള്ളത്‌ ഞാന്‍ പറയാം. കാലാകാലങ്ങളില്‍ ഈ പ്രപഞ്ചത്തിണ്റ്റെ ഓരോ കോണിലും എന്തിനൊക്കെ എന്തൊക്കെ സംഭവിക്കും എന്ന്‌ ദൈവത്തിന്‌ മുന്‍ക്കൂട്ടി അറിയാം. ആ അറിവിനെയാണ്‌ വിധി എന്നു പറയുന്നത്‌. അതല്ലാതെ പടപ്പുകളുടെ മേല്‍ ദൈവം അടിച്ചേല്‍പ്പിക്കുന്ന കാര്യമല്ല വിധി എന്നു പറയുന്നത്‌. മറ്റൊന്ന്‌ മനുഷ്യണ്റ്റെ ഇച്ഛയും ദൈവത്തിണ്റ്റെ ഇച്ഛയും ഒരു കാര്യത്തില്‍ ഒന്നായി വരികയാണെങ്കിലേ മനുഷ്യണ്റ്റെ ഇച്ഛ നടപ്പിലാകൂ എന്ന കാര്യം. ഒരു ഉദാഹരണം പറഞ്ഞാല്‍ ഒരാള്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു, അയാള്‍ മരിച്ചാല്‍ അയാളുടെ ഇച്ഛയെ ദൈവം അനുവദിച്ചു. മറിച്ചാണെങ്കില്‍ ഇല്ല. അപ്പോള്‍ ആദ്യന്തികമായി ദൈവത്തിണ്റ്റെ സമ്മതവും സഹായവുമില്ലാതെ മനുഷ്യന്‌ നന്‍മയും തിന്‍മയും ചെയ്യാനാവില്ല. നന്‍മ ചെയ്യണോ തിന്‍മ ചെയ്യണോ എന്നത്‌ മനുഷ്യണ്റ്റെ മനസ്സിണ്റ്റെ ചാഴ്‌വാണ്‌. ഒരാള്‍ നന്നാവണം എന്നാഗ്രഹിക്കുന്നത്‌ ദൈവത്തിണ്റ്റെ പ്രത്യേക കാരുണ്യം അയാള്‍ക്ക്‌ കിട്ടുന്നത്‌ കൊണ്ടാണ്‌. അങ്ങിനെ പ്രത്യേക കാരുണ്യം കിട്ടുന്നത്‌ അയാളില്‍ ദൈവം നന്‍മ കണ്ടെത്തുന്നത്‌ കൊണ്ടാണ്‌. അങ്ങിനെ നന്‍മ കണ്ടെത്തുന്ന ആള്‍ നന്നാവണമെന്ന്‌ ദൈവം ആഗ്രഹിക്കുമ്പോള്‍ സ്വാഭാവികമായും ആ മനുഷ്യനും അതാഗ്രഹിക്കുന്നു. ഒരു മനുഷ്യന്‍ നന്‍മ ആഗ്രഹിക്കുകയും അതിന്‌ പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ ദൈവം മനുഷ്യനെ ആ നന്‍മയിലേക്കെത്തിക്കുന്നു. അപ്പോള്‍ അവന്‍ ദൈവത്തിണ്റ്റെ ഇഷ്ടത്തിനും കാരുണ്യത്തിനും പാത്രമാവുന്നു. ഇനിയൊരാള്‍ മറിച്ച്‌ തിന്‍മ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുമ്പോഴാകട്ടെ, ദൈവം ആ തിന്‍മ അയാള്‍ക്ക്‌ വിധേയമാക്കിക്കൊടുക്കുന്നു. പക്ഷെ അയാള്‍ക്ക്‌ ദൈവത്തിണ്റ്റെ കോപത്തിനും പാത്രമാകേണ്ടി വരുന്നു. നന്‍മക്കും തിന്‍മക്കും ആഗ്രഹിക്കുന്നത്‌ നമ്മുടെ മനസ്സാണ്‌. ദൈവം അവനിഷ്ടമുള്ളവരെ നന്‍മയിലേക്ക്‌ നയിക്കുന്നു. എന്നാല്‍ പകരം അവന്‍ ഇഷ്ടമില്ലാത്തവരെ തിന്‍മയിലേക്ക്‌ നയിക്കുന്നില്ല താനും. അതായത്‌ ഒരു മനുഷ്യനില്‍ തിന്‍മ ചെയ്യണം എന്ന തോണല്‍ ദൈവം ഇട്ടു കൊടുക്കുന്നില്ല.

പാര്‍ത്ഥന്‍ said...

@ Kadalaasupookal

മതപരമായി പറയുകയാണെങ്കിൽ നിങ്ങൾ പ്രതിനിധീകരിക്കുന്ന മതത്തിൽതന്നെ പറയുന്നുണ്ട് മനുഷ്യന്റെ 'വിശേഷഗുണം' എന്നു പറയുന്നത് ചിന്തിക്കാനുള്ള കഴിവ് ആണെന്ന്. 'ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഉണ്ട്' എന്നു പറയുന്നതിനോട് ഒരു യോചിപ്പും ഇല്ലാത്ത ആധിപത്യം ഓരോ ചലനത്തിലും ഈ ദൈവം കാണിക്കുന്നും ഉണ്ട്. ഇത് രണ്ടും കൂടി അങ്ങ്ട് യോചിക്കുന്നില്ല.

കാളക്ക് മൂക്കുകയറിട്ടു കൊണ്ടുപോകുന്നതുപോലുള്ള ഒരു നടപ്പ്, എല്ലാ സ്വാതന്ത്ര്യത്തോടും കൂടി.

ആനന്ദം, ആനന്ദപ്രദം. അല്ലാതെന്തു പറയാൻ.