Wednesday, February 9, 2011

ജ്യോതിഷ ഉഢായിപ്പുകൾ വീണ്ടും.

-----------------------------------------------------------------
‘ഇയാൾ നിരീശ്വരവാദിയാണോ’ ? എന്ന എന്റെ പോസ്റ്റിനുശേഷം ശ്രീ.എൻ.ഗോപാലകൃഷ്ണൻ എന്ന സർവ്വജ്ഞന് ചൊവ്വദോഷം പിടിപെട്ടു.  അതിനിടയിൽ   ഞാൻ  എന്തെങ്കിലും  എഴുതി ശനിപിടിക്കണ്ട എന്നു കരുതി.  ഉമേഷ്ജിയുടെ  ‘ജ്യോതിഷവും ശാസ്ത്രവും‘ എന്ന പോസ്റ്റ് വായിച്ചപ്പോൾ ഉണ്ടായ ചില സംശയങ്ങളുടെ ചുവട് പിടിച്ച്  ‘ജ്യോതിഷ ഫലപ്രവചനവും ആധുനിക ശാസ്ത്രവും’  തമ്മിലുള്ള ഒരു  ചർച്ച തന്നെ ഉദ്ദേശിച്ചതായിരുന്നു.  ജ്യോതിഷത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വിശദീകരണം കൊടുക്കേണ്ടി വന്നാൽ എന്നെ  സഹായിക്കാൻ ജ്യോതിഷത്തിൽ ചില പരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്ന എന്റെ സുഹൃത്ത് സമ്മതിച്ചിരുന്നതുമാണ്.  പക്ഷെ ഞങ്ങൾ ഒരു അഭിമുഖത്തിന്റെ തയ്യാറെടുപ്പുകൾക്കുവേണ്ടി  നേരിൽ സംസാരിക്കാൻ തീരുമാനിച്ചിരുന്നതിന്റെ തലേന്നാൾ (23-08-2010 തിരുവോണ ദിവസം) രാത്രി അദ്ദേഹം ഹൃദയാഘാതത്താൽ  മരണപ്പെട്ടു.  അതുകൊണ്ട് അദ്ദേഹത്തിന്റെ ഉപദേശങ്ങളില്ലാത്ത ഒരു കുറിപ്പ് മാത്രമായിരിക്കും ഈ ലേഖനം.  ഈ ലേഖനം അദ്ദേഹത്തന്റെ ഓർമ്മക്കുമുമ്പിൽ സമർപ്പിക്കുന്നു.

ജ്യോതിശാസ്ത്രത്തിന്റെ ചരിത്രം,  ഗ്രന്ഥകർത്താക്കൾ, അവരുടെ  പ്രവചങ്ങൾ  എല്ലാം  വിശദീകരിക്കാൻ പലരും ഈ ബൂലോകത്തുണ്ട്.    ശാസ്ത്രീയമല്ലാത്ത  ജ്യോതിഷ പ്രവചനംകൊണ്ട്  നമുക്ക് ലഭിക്കാവുന്ന ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു എന്റെ ഉദ്ദേശം.  ഇനി അത്തരം ഒരു സാഹസത്തിനു  എന്നെക്കൊണ്ട് കഴിയില്ല.  ജ്യോതിഷത്തെക്കുറിച്ച് ഒരു  ലേഖനം എഴുതണം എന്നു മനസ്സിൽ തോന്നിയപ്പോൾ അത് വ്യക്തമാക്കിത്തരാൻ ഒരു സഹായി ഉണ്ടെന്ന അഹങ്കാരം ഉണ്ടായിരുന്നു.  എന്റെ ബ്ലോഗിലൂടെ ജനങ്ങളെ അറിയിക്കാൻ  ഞാൻ ആഗ്രഹിച്ച എന്റെ സുഹൃത്തിന്റെ  ജ്യോതിഷ പരീക്ഷണങ്ങൾ വിശദീകരിക്കാനാവാതെ അദ്ദേഹത്തോടൊപ്പം മണ്ണടിഞ്ഞുപോയി.

   ആദ്യമെ പറയട്ടെ,  ഞാൻ ജ്യോതിഷം പഠിച്ച ഒരാളല്ല.  പല ജ്യോതിഷ പ്രവചനങ്ങളുടേയും   തട്ടിപ്പും  അതോടൊപ്പംതന്നെ ചില ഗുണങ്ങളും  നേരിട്ടറിയാൻ അവസരമുണ്ടായതിൽ നിന്നും  ജ്യോതിഷത്തെ  വെറും തട്ടിപ്പിനു മാത്രമല്ലാതെ ജനങ്ങൾക്ക് ഉപകാരപ്രദമായും രൂപപ്പെടുത്തിയെടുക്കാം എന്ന് മനസ്സിലാക്കിയിട്ടുണ്ട്.  അതുകൊണ്ട് എന്റെ സുഹൃത്തിന്റെ  രീതിയെ   ഞാൻ ‘പ്രാക്റ്റിക്കൽ അസ്ട്രോളജി ‘ എന്നാണ് വിളിക്കാറുള്ളത്. 

( ഇതിനു മുമ്പ് ജ്യോതിഷത്തെക്കുറിച്ച് എഴുതിയ പോസ്റ്റിന്റെ  തുടർച്ചയായി  ഇത് വായിക്കാം.)

ശ്രീ. എൻ. ഗോപാലകൃഷ്ണന്റെ  ഒരു പ്രഭാഷണത്തിലെ എനിക്ക് യോജിക്കാൻ കഴിയാതിരുന്ന ഒരു കാര്യം തന്നെയാവട്ടെ ആദ്യം.  അദ്ദേഹത്തെ ഒരാൾ ഫോണിൽ വിളിക്കുന്നു, തുടർന്ന് ഒരു ചോദ്യം.  “ഒരു ജാതകം നോക്കി ആ വ്യക്തി ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അറിയാൻ കഴിയുമോ” എന്നായിരുന്നു ചോദ്യം.   അതിന് അദ്ദേഹം കൊടുത്ത മറുപടി;  “ഇപ്പോൾ മൊബൈൽ ഫോൺ എല്ലാവരുടെയും കയ്യിൽ ഉണ്ടല്ലോ,  ഒന്നു വിളിച്ചു ചോദിച്ചാൽ പോരെ “ എന്നായിരുന്നു.  ഇത് ജ്യോതിഷത്തെ  തമാശിക്കാൻ വേണ്ടിയുള്ള ചോദ്യമായതുകൊണ്ട്, ഉത്തരം അതിനനുസരിച്ചു തന്നെയായി.  പക്ഷെ,  ജ്യോതിഷത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി  അതിന്റെ  വ്യക്തത മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക്   ഈ ചോദ്യവും പ്രസക്തമാണ്.  ജനനം,  വിദ്യഭ്യാസം, വിവാഹം, സന്താനലബ്ധി, രോഗം   തുടങ്ങിയ മനുഷ്യന്റെ ജീവിതത്തിലെ      പ്രധാന സംഭവങ്ങളെക്കുറിച്ച് പ്രവചിക്കുമ്പോൾ പലരുടെയും ജീവിതത്തിലെ അത്തരത്തിലുള്ള പ്രധാന സംഭവങ്ങൾ താരത‌മ്യം ചെയ്താൽ ഏറക്കുറെ ശരിയായ നിഗമനത്തിലെത്താൻ സാധിക്കും.  ഇത്തരത്തിലുള്ള ഒരു പഠനത്തിന് ആരും ശ്രമിക്കാത്തതുകൊണ്ടാണ്  ഫലപ്രവചനങ്ങൾക്ക് ഇന്ന്  വിശ്വാസ്യത കുറഞ്ഞു വരുന്നത്.ശ്രീ. എൻ.ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിലെ രണ്ടാമത്തെ  വിയോജിപ്പ് :
ഗണിത – ജ്യോതിശാസ്ത്ര വിഷയങ്ങളിൽ പരിചയമുള്ള റിട്ടയേർഡ് ആയ ചില പ്രൊഫസർമാർ സാമ്പത്തിക നേട്ടത്തിനുവേണ്ടിയല്ലാതെ  ജ്യോതിഷം കൈകാര്യം ചെയ്യുന്നുണ്ടെന്നും;   അവരുടെ പ്രവചനങ്ങൾ ശരിയാവുന്നുണ്ട് എന്നുള്ള അദ്ദേഹത്തിന്റെ  പ്രസ്ഥാവന,  അത്തരം ആളുകൾക്ക് പ്രചാരണം നടത്തുകയും  പ്രൊഫസർമാരല്ലാത്ത  സാദാ  ജ്യോത്സ്യന്മാരുടെ    പ്രവചനങ്ങളെ തീരെ  അവഹേളിക്കലുമാണ്.   ജ്യോതിഷത്തോടുള്ള നമ്മുടെ സമീപനം പോലെയയിരിക്കും ഒരു ജ്യോത്സ്യന് നമ്മളെ ചൂഷണം ചെയ്യാനുള്ള  സൌകര്യം ഒരുക്കിക്കൊടുക്കുന്നത്‌.  ഭഗവദ്‌ഗീതാ പഠനവും, ജ്യോതിഷത്തെക്കുറിച്ചുള്ള ചെറിയ ധാരണയുമുണ്ടെങ്കിൽ  ആ വ്യക്തിയെ പേടിപ്പിച്ച്  ചൂഷണം ചെയ്യാൻ ഒരു ജ്യോത്സ്യനും കഴിയില്ല എന്നാണ് എന്റെ വിശ്വാസം. 

ജ്യോതിഷ ഗ്രന്ഥങ്ങൾ പഠിച്ചതുകൊണ്ട്  ഫലപ്രവചനത്തിന്  ഒരാൾ യോഗ്യനാണോ ?   അതുകൊണ്ടു മാത്രം ഒരാൾക്ക്  പ്രവചനത്തിൽ  കേമനാവാൻ കഴിയില്ല എന്നാണ് എന്റെ അനുഭവം.   ആ യോഗം ജന്മനാൽ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമെ  ഉപാസനയിലൂടെയും ധ്യാനത്തിലൂടെയും  അതിനെ വികസിപ്പിച്ചെടുക്കാൻ സാധിക്കുകയുള്ളൂ.  
ഉദാഹരണത്തിന് നമുക്ക് ഉമേഷ്ജിയുടെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചാർട്ട് തന്നെ നോക്കാം. (PDF - 39-ആം  പേജ്)

ഗ്രഹസ്ഥിതി
ഗോപാലകൃഷ്ണ
വരാഹമിഹിര
മന്ത്രേശ്വര
ലഗ്നത്തിൽ ചൊവ്വ
Energetic
ശരീരത്തിൽ മുറിവുണ്ടാകും.
അവയവങ്ങളിൽ മുറിവു്, ക്രൂരൻ, അല്പായുസ്സു്, സാഹസികൻ
രണ്ടിൽ ചൊവ്വ
കൊള്ളിവാക്കുകൾ മാത്രമേ പറയൂ.
ചീത്ത ആഹാരം
വിരൂപൻ, വിദ്യയും ധനവും ഇല്ലാത്തവൻ, ചീത്ത ആളുകളെ ആശ്രയിക്കൽ.
മൂന്നിൽ ചൊവ്വ
റെസ്റ്റ് ഇല്ലാത്ത ചേട്ടനും അനിയനും. പ്രശ്നമുണ്ടാക്കുന്ന അയൽക്കാർ.
ബുദ്ധിയും പരാക്രമവും ഉള്ളവൻ
നല്ല സ്വഭാവവും ധനവും ശൗര്യവും തോല്പിക്കാൻ പറ്റാത്തവനും സുഖിമാനും അനുജന്മാരില്ലാത്തവനും
നാലിൽ ചൊവ്വ
അമ്മ തീപ്പൊരിയായിരിക്കും.
സുഖമില്ലാത്തവനും മനസ്സു വിഷമിച്ചവനും
കൂട്ടുകാർ, അമ്മ, ഭൂമി, സുഖം, വീടു്, വാഹനം ഇവ ഇല്ലാത്തവൻ
അഞ്ചിൽ ചൊവ്വ
അതു പോലെയുള്ള ഒരു മകൻ ഉണ്ടായിരിക്കും.
പുത്രനില്ലാത്തവനും ദരിദ്രനും
സുഖമില്ലാത്തവൻ, മക്കളില്ലാത്തവൻ, എല്ലാം അനർത്ഥമാകുന്നവൻ, പിശുക്കൻ, ധൈര്യം കുറഞ്ഞവൻ
ആറിൽ ചൊവ്വ
കള്ളത്തരം ചെയ്യും
ബലവാൻ, ശത്രുക്കളെ ജയിക്കുന്നവൻ
കാമകലാവിദഗ്ദ്ധൻ, ഐശ്വര്യം, കീർത്തി, ശത്രുക്കളെ ജയിക്കുന്ന രാജാവു്.
ഏഴിൽ ചൊവ്വ
ഭാര്യയും ഭർത്താവും പോക്കാണു്.
സ്ത്രീകളിൽ നിന്നു് അപമാനം
രോഗി, ഭാര്യയെ നഷ്ടപ്പെട്ടവൻ, തെണ്ടി നടക്കുന്നവൻ
എട്ടിൽ ചൊവ്വ
ബ്ലഡ് ഊസ് ചെയ്തു മരിക്കും. ആക്സിഡന്റ് ഡെത്ത്.
സന്താനം കുറവു്, കാഴ്ചക്കുറവു്
അംഗവൈകല്യം, ദാരിദ്ര്യം, അല്പായുസ്സു്, ആളുകളിൽ നിന്നു നിന്ദ.
ലഗ്നത്തിൽ ബുധൻ
എല്ലാവരോടും ബിസിനസ് ടേംസിലേ സംസാരിക്കൂ.
പണ്ഡിതൻ
ദീർഘായുസ്സുള്ളവൻ, മധുരമായും സമർത്ഥമായും സംസാരിക്കുന്നവൻ, എല്ലാ ശാസ്ത്രവും പഠിച്ചവൻ.
പത്തിൽ ബുധൻ
ബി. കോം. പഠിക്കും.
സൂര്യൻ പത്തിൽ നിൽക്കുന്ന ഫലം തന്നെ. അതായതു്, പ്രശസ്തനും (ശ്രുതി പഠിച്ചവൻ എന്നും അർത്ഥം പറയാം) ശൂരനും.
വലിയ സം‌രംഭങ്ങൾ തുടങ്ങൽ, അറിവു്, വളരെ സുഖം, സത്കർമ്മം, സത്യം ഇവ ഉണ്ടാവും.
രണ്ടിൽ വ്യാഴം
എപ്പോഴും ഉപദേശിക്കും.
നന്നായി സംസാരിക്കും.
വാഗ്മി, ഭക്ഷണത്തെപ്പറ്റി നന്നായി അറിയുന്നവൻ, സുമുഖൻ, ധനവാനും സമർത്ഥനും
ലഗ്നത്തിൽ ശുക്രൻ
സ്ത്രൈണഭാവം
കാമശാസ്ത്രത്തിൽ സമർത്ഥനും സുഖിയും.
ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം, സന്തോഷവും ദീർഘായുസ്സും.
രണ്ടിൽ ശുക്രൻ
സ്ത്രൈണഭാവം (ജഗതിയെയും ജയറാമിനെയും ഉദാഹരണം പറഞ്ഞു)
സുന്ദരമായി സംസാരിക്കുന്നവൻ
കവിത്വവും ധനവും.
ലഗ്നത്തിൽ ശനി
മടി, slow, systematic, അടുക്കും ചിട്ടയും.
ലഗ്നം തുലാം, ധനു, മകരം, കുംഭം, മീനം ആയാൽ രാജാവിനു തുല്യനും, ഗ്രാമം, പട്ടണം തുടങ്ങിയവയുടെ അധിപനും, വിദ്വാനും സുന്ദരനും ആയിരിക്കും. അല്ലെങ്കിൽ (ലഗ്നം മറ്റു് എഴു രാശികളിൽ ആണെങ്കിൽ) ദരിദ്രനും, രോഗിയും, കാമവിവശനും, വൃത്തികെട്ടവനും, ചെറുപ്പത്തിൽ രോഗമുള്ളവനും, അവ്യക്തമായി സംസാരിക്കുന്നവനും ആയിരിക്കും.
ലഗ്നം തുലാം, മകരം, കുംഭം ഇവയിലൊന്നായാൽ രാജാവിനു തുല്യനും ഗ്രാമവും പട്ടണവും ഭരിക്കുന്നവനും ആയിരിക്കും. അല്ലെങ്കിൽ ദുഃഖമുള്ളവനും ബാല്യത്തിൽ തൊട്ടേ ദരിദ്രനും മലിനനും അലസനും ആയിരിക്കും.
രണ്ടിൽ ശനി
പതുക്കെയേ എന്തും ചെയ്യൂ (വാജ്പേയി ഉദാഹരണം)
രണ്ടിൽ സൂര്യൻ നിന്നാലുള്ള ഫലം തന്നെ. അതായതു്, വലിയ ധനവാനാണെങ്കിലും അതിന്റെ ഒരു ഭാഗം രാജാവു് അപഹരിച്ചവനും, മുഖത്തു രോഗമുള്ളവനും ആയിരിക്കും.
വിരൂപൻ, ധനമില്ലാത്തവൻ, അന്യായം ചെയ്യുന്നവൻ, പ്രായമാകുമ്പോൾ വിദേശവാസം, വാഹനങ്ങളും ധനവും ആഡംബരങ്ങളും ഉണ്ടാവും.
എട്ടിൽ ശനി
കട്ടിലിൽ ഒരുപാടു കിടക്കും.
(ആദിത്യൻ 8-ലുള്ള ഫലം തന്നെ) സന്താനം കുറവു്, കാഴ്ചക്കുറവു്
വൃത്തികെട്ടവൻ, ദരിദ്രൻ, ക്രൂരൻ, സുഹൃത്തുക്കൾ മാനിക്കാത്തവൻ.

മുകളിലത്തെ (ഉമേഷ്ജിയുടെ പോസ്റ്റിൽ നിന്നും ചൂണ്ടിയത്)  ചാർട്ടിൽ മൂന്ന്  ജ്യോതിഷ തട്ടിപ്പു വിദഗ്ദന്മാരുടെ  ഫലപ്രവചങ്ങൾ കൊടുത്തിട്ടുണ്ട്. 
ജ്യോതിഷ വിമർശനങ്ങൾ നടത്തുന്ന, ഇതെല്ലാം പഠിച്ചിട്ടുള്ള ആർക്കെങ്കിലും  ഏത് ഫലമാണ് ഇതിൽ തന്നെ പറയുന്ന ഗ്രഹനിലകളുള്ള ഒരാൾക്ക് സംഭവിക്കാൻ സാധ്യതയുള്ളത് എന്ന് കൃത്യമായി പറയാൻ കഴിയുമോ.  ഭാവിയിലുള്ള കാര്യങ്ങൾ പറഞ്ഞ്  ആരെയും പറ്റിക്കാം.  പക്ഷെ, ഭാവി ഒന്നും അറിയണ്ട.  ഇപ്പോൾ അനുഭവത്തിൽ കാണുന്ന കാര്യങ്ങൾ  പറയുന്നത്  ശരിയാണോ എന്ന്  പരിശോധിക്കുക.   അങ്ങിനെ   വർത്തമാന കാലത്തിലെ കാര്യങ്ങൾ പറയാൻ കഴിയുമെങ്കിൽ   ചില ഭാവി പ്രവചങ്ങളും ശരിയാവാനുള്ള സാധ്യത  തള്ളിക്കളയാനാവില്ല.
ബാബിലോണിയയിൽ നിന്നുമാണ് ജ്യോതിശാസ്ത്രം ഭാരതത്തിൽ പ്രചരിച്ചത് എന്നതിനോട് പൂർണ്ണമായി യോജിക്കാൻ കഴിയുന്നില്ല.  വേദങ്ങളിൽ  ജ്യോതിശാസ്ത്ര സംബന്ധിയായ നിരവധി കാര്യങ്ങൾ  പറയുന്നുണ്ട്.  പാശ്ചാത്യരുടെയും  വേദങ്ങളിലെയും  രീതികൾക്കുതന്നെ വ്യത്യാസമുണ്ട്.   പക്ഷെ ഒരു കാര്യം സത്യമാണ് വേദങ്ങളിൽ എവിടെയും ഫലിതജ്യോതിഷത്തെക്കുറിച്ച് പറയുന്നില്ല.  അതുകൊണ്ട്  ഫലിതജ്യോതിഷഭാഗം  ഭാരതത്തിലേക്ക് വന്നത്  ഗ്രീക്കുകാരിലൂടെയാവണം. അതിന്റെ തെളിവുകൾ  ലഭ്യവുമാണ്.
നമ്മുടെ നാട്ടിലെ ജ്യോത്സ്യന്മാരുടെ  ഗണിതരീതി തെറ്റാണെന്ന്  എന്നെ സഹായിക്കാമെന്നു പറഞ്ഞിരുന്ന ജ്യോത്സ്യൻ ( മരിച്ചുപോയ  സുഹൃത്ത് )   എപ്പോഴും പറയുമായിരുന്നു.  അത് ശരിയായിരുന്നെന്ന് ഇപ്പോൾ എനിക്കു മനസ്സിലാവുന്നുണ്ട്.

(ഈ വിഷയത്തിൽ സംശയങ്ങൾ നിരവധിയുണ്ട്,  അനുഭവങ്ങളും  ധാരാളമുണ്ട്. ജ്യോതിഷ സംബന്ധിയായ  സംശയങ്ങൾക്ക്  മറുപടി തരാൻ എനിക്കു കഴിയില്ല എന്നു മനസ്സിലാക്കുമല്ലൊ.)

4 comments:

പാര്‍ത്ഥന്‍ said...

ജ്യോതിഷം തട്ടിപ്പാണെന്നു പറയുന്നതിനേക്കാൾ തട്ടിപ്പിന് ഉപയോഗിക്കാൻ പറ്റിയ നല്ല ഉപകരണം എന്നു പറയുന്നതാണ് ശരി എന്നു തോന്നുന്നു. എന്നെ ഒരാ‍ൾ പറ്റിക്കുന്നത് എന്റെ കഴിവുകേടുകൊണ്ടാണ്. പലപ്പോഴും ഗതികേടുകൊണ്ടും. ഇത് പൌരാണിക ഉഢായിപ്പിൽ മാത്രം ഒതുങ്ങുന്നതാണോ. ആധുനികശാസ്ത്രവും നമ്മളെ ധാരാളം കബളിപ്പിക്കുന്നുണ്ട്.

യാഥാസ്ഥിതികന്‍ said...

Gud one. Pkashe, chila doubts, chila questions...? Njan pinne postam

pulari said...

"ജ്യോതിഷം തട്ടിപ്പാണെന്നു പറയുന്നതിനേക്കാൾ തട്ടിപ്പിന് ഉപയോഗിക്കാൻ പറ്റിയ നല്ല ഉപകരണം എന്നു പറയുന്നതാണ് ശരി എന്നു തോന്നുന്നു"

ഈ വിഷയത്തില്‍ ഒരു വ്യക്തത ഇനിയും വന്നിട്ടില്ലന്നു വേണം പറയാന്‍. ഏതായാലും പുര്‍ണമായും പടിപാനു എന്ന് പറയുവാന്‍ പറ്റുമോ? കാരണം ചിലര്‍ പറഞ്ഞു വെച്ച് പോയ പല കാര്യങ്ങളും പിന്നിട്ട് യാതാര്ത്യമായതായി എനിക്കും, മറ്റു ചിലര്‍ക്കും അനുഭവമുണ്ട്.
ഏതായാലും ച്ചുഷനമാണ് കുടുതലും നടക്കുന്നതെന്നത് ഉറപ്പു.

പാര്‍ത്ഥന്‍ said...

@pulari:

ഞാൻ എന്റെ അനുഭവങ്ങൾ പറഞ്ഞു കഴിഞ്ഞിട്ടില്ല. തട്ടിപ്പ് മാത്രമാണെന്ന് ഞാൻ ഇതുവരെയും പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞാൽ എന്റെ മരിച്ചുപോയ സുഹൃത്തിനോടു ചെയ്യുന്ന അപരാധമാകും.