Tuesday, March 22, 2011

മനുഷ്യനറിയാത്തത് മൃഗങ്ങൾക്കറിയാം.

2004ൽ  ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ സുനാമിക്കുശേഷം ഒരു വാർത്ത വന്നിരുന്നു. എന്തെന്നാൽ, സുനാമി ബാധിതപ്രദേശങ്ങളിൽ കെട്ടിയിടാത്ത വീട്ടുമൃഗങ്ങളൊന്നും അപകടത്തിൽ പെട്ടിരുന്നില്ല എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നുവത്രെ! അതൊരു ഹൈന്ദവ (എൻ. ഗോപാലകൃഷ്ണൻ) ഉഢായിപ്പായി പ്രചരിച്ചിരുന്നതുകൊണ്ട്, കാര്യമായെടുത്തിരുന്നില്ല. പക്ഷെ കാര്യങ്ങളുടെ കിടപ്പ് ശരിയായിരുന്നു എന്ന് ഇതാ പുതിയൊരു വാർത്ത വന്നിരിക്കുന്നു. ശാത്രജ്ഞന്മാർ ഇപ്പൊ പറയുന്നത് ഈ സുനാമി കണ്ടുപിടിക്കാനുള്ള സുനാപ്പികളെക്കാളും നല്ലത് എല്ലാവരും വീട്ടിൽ കോഴി, പൂച്ച, പട്ടി, പശു എന്നിവയെ വളർത്തുകയാണ് ലാഭകരം എന്നാണ്. ചുരുങ്ങിയപക്ഷം തടിയെങ്കിലും രക്ഷപ്പെടും.


പക്ഷിമൃഗങ്ങൾക്ക് “ആറാം ഇന്ദ്രിയം“ (6th sense) ഉണ്ടെന്നാണ് ഇപ്പൊ അവരെല്ലാം പറയുന്നത്. ദൈവത്തിന്റെ വിശേഷസൃഷ്ടിയായ മനുഷ്യന് ഈ ആറാം ഇന്ദ്രിയം ഉണ്ടോ ? കണ്ണിൽ കാണുന്നതു മാത്രം വിശ്വിസിക്കേണ്ടി വരുമ്പോൾ അഞ്ചിൽ കൂടുതൽ ഇന്ദ്രിയങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നതെങ്ങിനെ? ഉണ്ടെന്നു പറയുന്നത് ‘വിശ്വാസി ‘ ആണെങ്കിൽ ഉഢായിപ്പും, ശാസ്ത്രജ്ഞനാണെങ്കിൽ പരമസത്യവും എന്നതാണോ ലോകനീതി. എന്തായാലും ഇങ്ങനെയൊരു ‘പ്രതിസന്ധി’യിലാണ് ശാസ്ത്രം കയ്യിലൊതുക്കി എന്ന് അഹങ്കരിക്കുന്ന മനുഷ്യലോകം. ഇത്രയും എഴുതാൻ കാരണം; ഇന്ന് വായിച്ച ഒരു പത്രവാർത്തയാണ്. ഇതിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല. സ്കാൻ ചെയ്ത വാർത്ത വായിച്ച്, എന്നെ വലയ്ക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കല്ലെ എന്നൊരപേക്ഷയുണ്ട്, എല്ലാവരോടും.




ഭൂമികുലുക്കം, സുനാമി എന്നി വിഷയങ്ങളിൽ മനുഷ്യന്റെ ആറാം ഇന്ദ്രിയം പ്രതികരിക്കുമോ?   വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. അവിടെയും ഈ ‘പ്രതിസന്ധി’ ഉണ്ടാകും. പഴയ ഒരു വാർത്താശകലം കൂടി വായിക്കൂ.       
                                                                                                   



Wednesday, March 2, 2011

ഭൂമിയുടെ വില എത്ര ???

ഭൂമിയുടെ വില 3,000 ട്രില്യൺ പൌണ്ട്. ‘നീലൻ‘ ഇവിടെ ഇല്ലാതെ പോയത് അവരുടെ ഭാഗ്യം. മംഗലശ്ശേരി നീലകണ്ഠൻ ഉണ്ടായിരുന്നെങ്കിൽ ‘നീ എന്റെ സ്ഥലത്തിന് വില പറയാനായോടാ’ എന്ന് ചോദിക്കാൻ ഒരാളെങ്കിലും ഉണ്ടാകുമായിരുന്നു.


ഇന്നലത്തെ (01-03-2011) പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ഇവിടെ സ്കാൻ ചെയ്ത് കൊടുത്തിരിക്കുന്നത്. ഇത് എൻ. ഗോപാലകൃഷ്ണൻ പറയുന്ന മാതിരിയുള്ള ഉഢായിപ്പൊന്നുമല്ല. കൃത്യമായി സയന്റിഫിക്കായി തെളിയിച്ച ശാസ്ത്രജ്ഞന്മാരുടെ കണക്കുകളാണ്. ഇത് വായിച്ചപ്പോൾ നമ്മടെ ശ്രീഹരിയുടെ (cALviN) Singularity യിലെ ഒരു പോസ്റ്റാണ് ഓർമ്മ വന്നത്. അദ്ദേഹം അതിൽ പ്രപഞ്ചത്തിലെ എല്ലാ ആറ്റങ്ങളെയും തൂക്കിനോക്കി അളന്നുനോക്കി കൃത്യമായ കണക്ക് അവതരിപ്പിച്ചിരുന്നു. പ്ലാനറ്റുകൾക്ക് വില നിശ്ചയിച്ചവരുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ശ്രീഹരി വെറും പാവം. ഇത്രക്കൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. പരിമിതികളില്ലാത്ത അന്ധവിശ്വാസികളോട് എന്ത് പറഞ്ഞാലും വിശ്വസിച്ചോളും എന്നാണല്ലോ ശാസ്ത്രവിധി.

ശ്രീഹരിയുടെ ഭാഷയിൽ പറഞ്ഞാൽ:

"The difference between genius and stupidity is that genius has its limits."

മനുഷ്യനും വിവിധശാസ്ത്രങ്ങള്ക്കും പരിമിതികള്‍ ഇല്ലേ? തീര്ച്ചചയായും ഉണ്ട്. ഒരുപാട് ഉണ്ട്. പക്ഷെ പരിമിതികള്‍ ഉണ്ടെന്നും പറഞ്ഞ് കൈയും കെട്ടി നോക്കി നില്ക്കാന്‍ കഴിയുമോ? ഇല്ല.

ജീനിയസിനു പരിധികളുണ്ട്. വിഡ്ഢിത്തങ്ങൾക്കാകട്ടെ  പരിധികളില്ല താനും.


ജീനിയസ് തന്റെ പരിമിതികളെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. അതില്‍ മിക്കപ്പോഴും വിജയിക്കുകയും ചെയ്യും.


(മനുഷ്യന്റെ വിഡ്ഢിത്തരങ്ങൾക്കാകട്ടെ  യാതൊരു പരിധിയുമില്ല. ശാസ്ത്രം എത്ര തന്നെ വളര്ന്നു് വികസിച്ചാലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങിക്കിടക്കാനാണ് അവന്റെ "തലവിധി")

വിഢികൾക്ക് (വിശ്വസിക്കുന്നതിന്) പരിധികളില്ലെന്ന സിദ്ധാന്തം ഉള്ളതുകൊണ്ട്;  ഇത് വിശ്വസിച്ചാൽ അക്കൂട്ടത്തിൽ പെടുമോ,  വിശ്വസിച്ചില്ലെങ്കിൽ ശാസ്ത്രജ്ഞനാവുമോ എന്ന സംശയത്തിലാണ് ഞാനിപ്പോൾ.