Wednesday, December 28, 2011

നമ്മുടെ ദേശീയഗാ‍നത്തിന്റെ നൂറാം വാർഷികം


നമ്മുടെ  ദേശീയഗാനം  കൂട്ടത്തോടെ ആദ്യമായി പാടിയതിന്റെ നൂറാം വാർഷികമായിരുന്നു ഇന്നലെ എന്ന വിശേഷം  F.M.  റേഡിയോയിലൂടെ കേട്ടപ്പോഴാണ് അറിഞ്ഞത്.  വിക്കിയിൽ ഇക്കാര്യംസൂചിപ്പിച്ചിട്ടുണ്ട്.   കാര്യമായ എന്തെങ്കിലും  ആഘോഷം ഈ വിഷയത്തിൽ ഉണ്ടായോ എന്ന്  പത്രങ്ങളിലെല്ലാം പരതി നോക്കി.  ആരും ഈ വിവരം അറിഞ്ഞ മട്ടുപോലുമില്ല.  ദോഷം പറയരുതല്ലൊ. ദീപികയിൽ   ഒരു വാർത്ത കണ്ടു. 

കാലത്ത്  ടി.വി. യിലെ വാർത്താ ശകലങ്ങളും ശ്രദ്ധിച്ചു.   ഏതെങ്കിലും ഭരണസിരാകേന്ദ്രങ്ങളിലെ  അനുസ്മരണം കേൾക്കാമെന്നു പ്രതീക്ഷിച്ചു.  എന്തോ  ഞാൻ കാണാതെ പോയതാണോ.  അങ്ങനെയൊന്നും സംഭവിക്കാതിരുന്നതാണോ എന്നറിയില്ല.   എന്തായാലും  ഭാരതീയർക്ക് ദേശീയഗാനത്തിനെക്കുറിച്ചോർക്കാനൊന്നും ഇപ്പോൾ സമയം  കിട്ടുന്നില്ല.  മന്ത്രിസഭയിലാണെങ്കിൽ  എങ്ങനെ ഹസാരയെ അട്ടിമറിക്കാം.   ലോൿപാൽ   ബില്ലിൽ നിന്ന്   മന്ത്രി പുങ്കവന്മാരെയും ഉദ്ദ്യോഗസ്ഥവൃന്ദത്തെയും  എങ്ങനെ രക്ഷപ്പെടുത്താം എന്നുള്ള  ചർച്ച തീർന്നിട്ടുവേണ്ടെ ഇത്തരം അപ്രധാന വിഷയങ്ങളെക്കുറിച്ച് ആലോചിക്കാൻ.  കേരളത്തിലാണെങ്കിൽ ഇപ്പോൾ മുല്ലയും പെരിയോറും മാത്രമെ  ചർച്ച ചെയ്യുന്നുള്ളൂ. 
നമ്മുടെ ദേശീയഗാനത്തിന് എന്തേ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.  പലരെയും പ്രീണിപ്പിക്കാനായി  നെഹറു   തുടങ്ങിവെച്ച   രീതികൾ ഇന്നും കുടുബക്കാർ  കൊണ്ടു നടക്കുന്നുണ്ട് എന്നതിൽ നമുക്കാശ്വസിക്കാം.   
എല്ലാ രാഷ്ട്രങ്ങളും  അതിന്റെ പ്രതീകങ്ങളെയും ചിഹ്നങ്ങളെയും അവരുടെ സംസ്കാരത്തിൽ നിന്നും  സ്വാംശീകരിക്കുകയാണ് പതിവ്‌.  വോട്ടിനിട്ട് തിരഞ്ഞെടുക്കേണ്ട ഗതികേട് ഉണ്ടാവാറില്ലരാഷ്ട്രം അതിന്റെ പ്രതീകങ്ങളെ വോട്ടിനിട്ട് തിരഞ്ഞെടുത്താൽ സംഭവിക്കുന്ന ഒട്ടേറെ ദോഷങ്ങളുണ്ട്പ്രതീകങ്ങൾ സ്വയം ഇടം കണ്ടെത്തേണ്ടവയാണ്നമുക്ക് ഒരു ദേശീയഗാനമുണ്ട്ഒരു ദേശീയഗീതവുമുണ്ട്രണ്ടും നമുക്ക് ഭരണഘടനാപരമായി വന്ദ്യമാവേണ്ടവതന്നെഎന്നാൽ എല്ലാവർക്കും  ഇത് വന്ദ്യമാണോചില സ്ഥാപനങ്ങൾ ദേശീയഗാനവും ദേശീയഗീതവും  ചൊല്ലരുത് എന്നു നിഷ്കർഷിക്കുന്നത്  ഭരണഘടനാപരമായി അതിനെ  നിന്ദിക്കുന്നതിനു തുല്യമാണ്.
നമ്മുടെ ദേശീയഗാനം  ടാഗോറിന്റെ ഗീതാജ്ഞലിയിൽ നിന്നല്ല നാം തിരഞ്ഞെടുത്തത്ടാഗോർ രാഷ്ട്രത്തിനുവേണ്ടി ഒരു ദേശീയഗാനം എഴുതിയിട്ടില്ലജോർജ്ജ് അഞ്ചാമന്റെ സ്വീകരണത്തിനുവേണ്ടി എഴുതിയ, അധിനായകൻ എന്ന പുല്ലിംഗപ്രയോഗത്തോടുകൂടിയ  ‘ജനഗണമനഎന്നു തുടങ്ങുന്ന ഗാനത്തിൽ നിന്നുള്ള ഭാഗമാണ് നമ്മുടെ  ദേശീയഗാനമായിത്തീർന്നത്.   ഫാദർ സ്റ്റേറ്റും മദർസ്റ്റേറ്റും  പാശ്ചാത്യ സങ്കല്പമാണ്നമുക്ക്  നാടും മാടും നദിയും സ്ത്രീയാണ്, അമ്മയാണ്.  ടാഗോർ അധിനായക ശബ്ദം ഉപയോഗിച്ചത്  ജോർജ്ജ്   അഞ്ചാമനുവേണ്ടിയാണ് എന്നത് ചർച്ചയാകുന്നതും ഇവിടെയാണ്.    ബങ്കിം ചന്ദ്രചാറ്റർജി  എഴുതിയ  ‘ആനന്ദമഠ്എന്ന നോവലിൽ നിന്നുമാണ്  ‘വന്ദേമാതരംഎന്ന നമ്മുടെ ദേശീയഗീതം എടുത്തത്.   ഇവിടെ തിരഞ്ഞെടുത്ത ദേശീയഗാനവും ദേശീയഗീതവും ഭാരതത്തെ സംബന്ധിച്ച് തികച്ചും നവീനമാണ്.    പൌരാണികമായതിനെയെല്ലാം  തിരസ്കരിച്ച്  തികച്ചും നവീനമായതിനെ തിരഞ്ഞെടുത്തതായിരിക്കുമോ  തർക്കത്തിന്  കാരണമായിത്തീർന്നത് ?
ഒരുപക്ഷെ മാനവകുലത്തിന് ഭാരതഋഷിപരമ്പര നൽകിയ ആദ്യ ദേശീയഗീതത്തെ മറന്നു എന്നതാവാം ഈ വിവാദത്തിനു കാരണംഎന്തായാലും ഋഷിപ്രോക്തമായ രാഷ്ട്രഗാനവും ഗീതവും എന്ന് നമ്മുടെ ഇടയിൽ യാതൊരു തർക്കവും കൂടാതെ സ്വയം ഇടം നേടുന്നുവോ അതുവരെ നാം സ്വത്വബോധമുള്ളവരെന്നോ ചരിത്രബോധമുള്ളവരെന്നോ പറയുന്നതിൽ അർത്ഥമില്ല.

നമ്മുക്ക് ഒരു  വൈദിക രാഷ്ട്രഗീതം  ഉണ്ടായിരുന്നു. (യജൂർവേദം 22:22)

ഓം... ആ ബ്രഹ്മൻ ബ്രാഹ്മണോ ബ്രഹ്മവർചസീ ജായതാമാ രാഷ്ട്രേ രാജന്യഃ    ശൂര f ഇഷവ്യോ f  തിവ്യാധീ മഹാരഥോ ജായതാം ദോഗ്‌ധ്രീ   ധേനുർ‌ബോഢാനഡ്  വാനാശുഃ സപ്തിഃ പുരന്ധിര്യോഷാ ജിഷ്ണൂ രഥേഷ്ഠാഃ സഭേയോ യുവാസ്യ  യജമാനസ്യ വീരോ ജായതാം   നി കാമേ നികാമേ നഃ പർജന്യോ വർഷതു ഫലവത്യോ  നf ഓഷധയഃ പച്യന്താം  യോഗക്ഷേമോ നഃ  കല്പതാമ്.”
[ഹേ ഈശ്വരാ, ഞങ്ങളുടെ രാഷ്ട്രത്തിൽ ഭരണാധികാരികളായ ബ്രാഹ്മണർ ജ്ഞാനതേജസ്സിനാൽ പുർണ്ണരാകട്ടെപടയാളികളായ ക്ഷത്രിയർ ശൂരരും മഹാരഥികളും ഉത്തമശസ്ത്രങ്ങളുള്ളവരുമാകട്ടെനമ്മുടെ രാഷ്ട്രത്തിൽ ധനധാന്യഭണ്ഡാരങ്ങൾ നിറഞ്ഞുകവിയട്ടെജനങ്ങളും നാൽകാലികളും സമാധാനപ്രിയരും ആരോഗ്യമുള്ളവരുമാകട്ടെസ്ത്രീകൾ വിദുഷികളാവട്ടെഅധ്വാനിക്കുന്നവരുടെ മക്കൾ വിജിഗീഷുകളായി സഭകളിൽ  പ്രശോഭിക്കട്ടെകാലത്തിനനുസരിച്ച് വേണ്ടപ്പോൾ മഴ പെയ്യട്ടെവൃക്ഷലതാദികൾ ഫലപുഷ്പങ്ങളണിയട്ടെനമുക്ക് ശ്രേയസ്കരമായ യോഗക്ഷേമം നടപ്പിലാകട്ടെ.]


3 comments:

പാര്‍ത്ഥന്‍ said...

ദേശീയഗാനം നിന്ദ്യമായോ ?
ദേശീയഗാനം ആദ്യമായി ആലപിച്ചതിന്റെ നൂറാം വാർഷീകദിനത്തിൽ ഒരു ഔദ്യോഗിക ഓർമ്മപ്പെടുത്തൽ കാണാതിരുന്നത് എന്റെ കുറ്റമെങ്കിൽ; മാപ്പ്.

ബയാന്‍ said...

https://plus.google.com/u/0/111609519841098094576/posts/XxJ8Wnicvdi

ബെഞ്ചാലി said...

ദേശീയ ഗാനം തെറ്റാതെ ആലപിക്കാൻ കഴിയാത്ത രാഷ്ട്രീയക്കാരുടെ കാഴ്ച്ച ഈ അടുത്തു കണ്ടു. രാഷ്ട്ര സേവകരുടെ കോലമാണത്!!