Monday, August 15, 2011

ഹിന്ദുവും ഇന്ത്യയും

‘ഹിന്ദുഎന്ന പദം അറബികൾ സിന്ധുനദീതടം ആക്രമിച്ചപ്പോൾ നൽകിയ പേരാണ്അറബിഭാഷാ നിഘണ്ടുവിൽകാട്ടുകള്ളൻഎന്നാണ്  ആ പദത്തിന് നൽകിയിട്ടുള്ള അർത്ഥം.   അറബികൾഹിന്ദുഎന്നാക്കിയത് അറബിഭാഷാശാസ്ത്രപ്രകാരമാണ്.   ‘ഇൻഡ്യ’  ഇംഗ്ലീഷുകാരന്റെ നാമകരണസംസ്കാരത്തിൽ നിന്നും  കിട്ടിയതാണ് നമ്മുടെ സ്റ്റാമ്പിലും കറൻസിനോട്ടിലും ഇംഗ്ലീഷിൽഇൻഡ്യഎന്നാണ്   അച്ചടിക്കുന്നത്ഹിന്ദിയിൽഭാരത്എന്നുംഹിന്ദുവിന്  ബർബരൻഎന്ന  അർത്ഥവും അറബിയിൽ കൊടുത്തിട്ടുണ്ട്അതിൽ നിന്നുമാണ്  ബാർബറസ് ‘  ഉണ്ടായിട്ടുള്ളത്.   ഭാരതത്തിൽ നിന്നുള്ള ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം പണ്ടുകാലത്ത്  അറബിയിലേയ്ക്ക് തർജ്ജമ ചെയ്തിരുന്നുഅതെല്ലാം   അറബികളുടെ കണ്ടുപിടുത്തമായി യൂറോപ്പുവരെ എത്തിക്കാൻ  ഇസ്ലാമിക സാമ്രാജ്യത്വത്തിന് കഴിഞ്ഞുഇംഗ്ലീഷുകാർ  ഇൻഡ്യ കണ്ടെത്തുന്നത് ഈ വഴിയിലൂടെയാണ്.  അടിമകളെ വിളിച്ചിരുന്ന ‘ഇൻഡീസ്’ എന്ന പദത്തിൽ നിന്നും ‘ഇൻഡ്യൻ’ എന്ന പദം ഭാരതീയനു നൽകി.   ‘ഇൻഡ്യഎന്ന പദത്തിന് ഓക്സ്ഫോർഡ് ഡിക്ഷണറിയിൽകുറ്റവാളിഎന്ന അർത്ഥം പോലും ഉണ്ടായിസ്വാതന്ത്ര്യം കിട്ടി ഷഷ്ടിപൂർത്തി ആഘോഷിച്ചിട്ടും ഇന്നും ഭാരതീയന്റെ നോട്ടുകൾ, നാണയങ്ങൾ, മുദ്രപത്രങ്ങൾ, ഭരണഘടന എന്നിവയിൽ എന്ത് ഭാരതീയതയാണുള്ളത്ഭാരതത്തിലെ 60% നഗരങ്ങളുടെ പേരും ഇംഗ്ലീഷുകാർ നൽകിയതുതന്നെ ഇന്നും നാം കൊണ്ടു നടക്കുന്നു.  80% റോഡുകളും  നൽക്കവലകളും  ഇന്നും ഇംഗ്ലീഷ് പ്രഭുക്കന്മാരുടെ പേരിലാണ്.   കാലാപാനിയിലെ ദുഷ്ടനായ  ജയിൽ ഭരണാധികാരിയുടെ പേരിലാണ് ഇന്നും ആൻഡമാനിലെ തുറമുഖം, - ‘പോർട്ട് ബ്ലെയർ’. 

(ഇപ്പോൾ ചില സ്ഥലനാമ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നത്  ആശ്വാസകരമാണ്.) 

ചരിത്രം വളച്ചൊടിക്കുന്നതിൽ ഭാരതീയരായ നാം ശബ്ദം ഉയർത്താറില്ല എന്നതിന്റെ ഉത്തമോദാഹരണമാണ്  1947-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇൻഡ്യൻ ഇൻഡിപെൻഡൻസ് ആക്ട്. (പുതിയ വിശേഷങ്ങൾക്ക് ഈ പോസ്റ്റും കാണുക.)  അതുപ്രകാരം ഇൻഡ്യയും പാക്കിസ്ഥാനും രണ്ടു വ്യത്യസ്ഥ രാജ്യങ്ങളാണ്ഡോമനിയൻ സ്റ്റാറ്റസ് മാത്രമുള്ളതും സ്വതന്ത്രാധികാരങ്ങളില്ലാത്തതുമായ രണ്ടു ഭൂവിഭാഗങ്ങൾ - കോമൺവെൽത്ത് രാജ്യംഅതിനാൽ  പാക്കിസ്ഥാൻ ഭാരതത്തിന്റെ ഭാഗമായിരുന്നില്ലെന്നുംഎന്നാൽ  ഇൻഡ്യയും പാക്കിസ്ഥാനും  ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു   എന്ന ചരിത്രരേഖ നിലനിൽക്കുകയും ചെയ്യും
നമ്മുടെ ഭരണഘടന ഇന്നും 80% വിദേശനിയമങ്ങളെയാണ് പിൻതുടരുന്നത്. പോലീസ്, നീതിന്യായവകുപ്പ്, വിദ്യഭ്യാസം, കര-നാവിക-വ്യോമസേന, നിയമനിർമാണസഭ നടപടികൾ, വില്പന-വരുമാന-കടത്ത് നികുതികൾ, വിദേശനയങ്ങൾ തുടങ്ങിയവയെല്ലാം  വൈദേശികരീതികളെ അവലംഭിച്ചാണ് പ്രവർത്തിക്കുന്നത്പോലീസ്   ജനങ്ങളുടെ സംരക്ഷകരാകണം എന്നു പറയുന്നതല്ലാതെ  ‘ഇടിവണ്ടിഎന്ന വിശേഷണം ഇല്ലാതാക്കാൻ നമുക്ക്  കഴിഞ്ഞിട്ടില്ലസ്വാതന്ത്ര്യസമരത്തെ അടിച്ചൊതുക്കാനായി  ബ്രിട്ടീഷ് സർക്കാർ  പ്രത്യേകമായി  ഉണ്ടാക്കിയ  ‘ഇടിവണ്ടിസംസ്കാരം തന്നെയാണ് ഇന്നും നമ്മുടെ പോലീസിന്റെ  കയ്യിലുള്ളത്.    ചരിത്രത്തിൽ  സത്യത്തെക്കാൾ കൂടുതൽ അസത്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്രേഖപ്പെടുത്താതെപോയ സത്യങ്ങളാണ് അവയെക്കാൾ അധികംവളച്ചൊടിക്കപ്പെട്ട സത്യങ്ങളാണ്     നമ്മുടെ  ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി നാം ഇന്ന് പിന്തുടരുന്നതും വിമർശിക്കുന്നതും.
ഭാരതത്തിന്റെ പുരാവൃത്തം  കാലാനുക്രമികമായ സൂക്ഷ്മതയില്ലാതെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്ജനതയെ അടക്കി ഭരിക്കാൻ വഴി നോക്കുന്ന ഇംഗ്ലീഷുകാരാണ് നമ്മുടെ രാജ്യചരിത്രം എഴുതിയിട്ടുള്ളത്അവരെഴുതിയ ചരിത്രഗ്രന്ഥങ്ങൾ നമ്മുടെ മനോവീര്യം കെടുത്താനുള്ളതാണ്നമ്മുടെ അധഃപതനം മാത്രമാണ്  അതിൽ ചിത്രീകരിക്കപ്പെടുന്നത്നമ്മുടെ ധർമ്മനിഷ്ഠയെക്കുറിച്ചോ  തത്ത്വജ്ഞാനത്തെപ്പറ്റിയോ സദാചാരമര്യാദകളെ സംബന്ധിച്ചോ   ഒന്നും അറിവില്ലാത്ത പരദേശികൾക്ക് നമ്മുടെ രാഷ്ട്രചരിത്രമെഴുതാൻ എങ്ങനെ  കഴിയുംപലതരത്തിലുള്ള തെറ്റിദ്ധാരണകളും യുക്ത്യാഭാസങ്ങളും അബദ്ധനിഗമനങ്ങളും  അവയിൽ സ്വാഭാവികമായും കടന്നുകൂടിയിട്ടുണ്ട്. എങ്കിലും നമ്മുടെ പുരാതനചരിത്രത്തിൽ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യവും പ്രസ്ക്തിയും അതിനുള്ള വഴിയും യൂറോപ്യന്മാർ ഇതിലൂടെ  കാണിച്ചു തന്നിട്ടുണ്ട്അതുകൊണ്ട്ധീരവും സ്വതന്ത്രവുമായ ഒരു വിജ്ഞാനസരണി ആവിഷ്കരിക്കുകയാണ്  നാം ഇനി ചെയ്യേണ്ടത്വിസ്മൃതിയിലാണ്ട് നഷ്ടപ്രായമായിക്കിടക്കുന്ന നമ്മുടെ അമൂല്യചരിത്രസമ്പത്തിനെ സമുദ്ധരിക്കാനായി  ഒരു പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കണംഅനേക ശതാബ്ദകാലത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി വീര്യവും പൌരുഷവും കെട്ട്, സ്വന്തം വ്യക്തിമഹത്ത്വവും  വംശപാരമ്പര്യവും മറന്ന് അജ്ഞതയിലും ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന  ഭാരതീയ ജനത  ഇനിയെങ്കിലും ഉണർന്നെഴുന്നേൽക്കേണ്ടതാണ്.

“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത”
(ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യപ്രാപ്തിവരെ സോത്സാഹം പ്രയത്നിച്ചു മുന്നേറൂ.)

8 comments:

പാര്‍ത്ഥന്‍ said...

ഒരു സ്വാതന്ത്ര്യദിന ചിന്ത.

Manickethaar said...

നന്നായിട്ടുണ്ട്‌... ആശംസ്കൾ

Mr. K# said...

നല്ല ചിന്ത.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു ശരി നമ്മള്‍ കാട്ടുകള്ളന്മാരാണ്‌ അല്ലെ

ബഷീർ said...

അപ്പൊള്‍ ഇനി എല്ലാ ഹിന്ദുക്കളും ഞാന്‍ ഹിന്ദവല്ല എന്ന് പറയണമെന്നായിരിക്കും :)


ഹിന്ദ് എന്നാണ്‌ അറബികള്‍ ഇന്ത്യയെ വിളിക്കുന്നത്.

സിന്ദു വില്‍ നിന്നാണ്‌ ഹിന്ദു ഉണ്ടായത് എന്നും പറയപ്പെടുന്നു.

ഈ വിഷയത്തില്‍ വലിയ പഠനം നടത്തിയിട്ടില്ല. എന്തായാലും ഒരു ചീത്ത അര്‍ത്ഥത്തില്‍ ഹിന്ദു ഉപയോഗിചതാവാന്‍ വഴിയില്ല. ഹിന്ദില്‍ താമസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ എല്ലാവരെയും അവര്‍ ഹിന്ദുക്കള്‍ എന്ന് വിളിചത് എന്നാണ്റിവ്

ഈ ബ്ലോഗ് ഒന്ന് വായിക്കൂ ചില കാര്യങ്ങള്‍ ഇവിടെയുണ്ട്


Indian writers who have
looked at the meaning of “Hindu” with a critical eye don’t agree
with the interpretation of foreign writers. For example:

“The political situation of our country from centuries past, say 20-
25 centuries has made it very difficult to understand the nature of
this nation and its religion. The western scholars, and historians,
too, have failed to trace the true name of this Brahmanland, a vast
continent like country, and therefore, they have contended
themselves by calling it by that meaningless term “Hindu.” This
word, which is a foreign innovation, is not made use by any of our
Sanskrit writers and revered Acharyas in their works. It seems that
political power was responsible for insisting upon continuous use of
the word Hindu. The word Hindu is found, of course, in Persian
literature. Hindu-e-falak means “the black of the sky’ and Saturn.”
In the Arabic language Hind not Hindu means nation. It is shameful
and ridiculous to have read all along in history that the name Hindu
was given by the Persians to the people of our country when they
landed on the sacred soil of Sindhu.” [R. N. Suryanarayan, Universal
Religion, p 1-2, published from Mysore in 1952.]

സുശീല്‍ കുമാര്‍ said...

ഈ പോസ്റ്റിൽ ചില കാര്യങ്ങളോട് യോജിപ്പുണ്ട്, എന്നാൽ കടുത്ത വിയോജിപൊപ്പുള്ള ചില പരാമർശങ്ങളുമുണ്ട്. ഉദാഹരണം:-

അനേക ശതാബ്ദകാലത്തെ വൈദേശികാ‍ധിപത്യത്തിന്റെ ഫലമായി വീര്യവും പൌരുഷവും കെട്ട്, സ്വന്തം വ്യക്തിമഹത്ത്വവും വംശപാരമ്പര്യവും മറന്ന് അജ്ഞതയിലും ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന ഭാരതീയ ജനത ഇനിയെങ്കിലും ഉണർന്നെഴുന്നേൽക്കേണ്ടതാണ്“

ഇവിടെ വൈദേശികാധിപത്യത്തെക്കുറിച്ച് പറഞ്ഞ കാര്യം അവിടെ നില്ക്കട്ടെ, എന്നാൽ വ്യക്തി മഹത്വം, വംശ പാരമ്പര്യം എന്നിവ ആരുടെ കാര്യമാണ്‌ പറഞ്ഞു വരുന്നത് പാർത്ഥൻ! ചാതുർവർണ്യത്തിന്റെ ചാണകക്കുണ്ടിൽ കിടന്നിരുന്ന രാജ്യം എന്തൊക്കെപ്പറഞ്ഞാലും ബ്രിട്ടീഷ് കാലഘട്ടത്തിലാണ്‌ ആ അധമ സംസ്കാരത്തിന്‌ ചെറുതായെങ്കിലും ഇടിവുണ്ടായതെന്നാണ്‌ ചരിത്രം. വംശ പാരമ്പര്യവാദികൾ പാരമ്പര്യം പറയാനില്ലാത്തവരെ ചവിട്ടിത്താഴ്തിയതാണല്ലൊ ഭാരതത്തിന്റെ ചരിത്രം.

ആരുടെ വംശപാരമ്പര്യത്തെയും വ്യക്തിമഹത്വവുമാണ്‌ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ?

പാര്‍ത്ഥന്‍ said...

@ ബഷീര്‍

താങ്കളുടെ കമന്റ് മെയില്‍ ഫോര്‌വേര്‍ഡായി ലഭിച്ചിരുന്നില്ല. അതുകൊണ്ട് ശ്രദ്ധയില്‍ പെട്ടില്ല.

ഇന്ന് സര്‍ക്കാരിന്റെ പരിധിയിലുള്ള ഹിന്ദു സമൂഹം എങ്ങിനെ ഹിന്ദുക്കളായി എന്ന് ചരിത്രത്തിലൂടെ പുറകോട്ട് നോക്കിയാല്‍ മനസ്സിലാക്കാവുന്നതാണ്‌. സവര്‍ണ്ണന്റെ ആരാധനാലയങ്ങളില്‍ ആരാധന നടത്താനുള്ള അനുവാദം പോലും ഇല്ലാതിരുന്ന മറ്റു ജാതികള്‍ എങ്ങിനെ സവര്‍ണ്ണഹിന്ദുക്കളുടെ കൂട്ടത്തില്‍ പെട്ടുപോയി എന്ന് മനസ്സിലാകുന്നില്ല. ക്ഷേത്രപ്രവേശനത്തിനും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങള്‍ക്ക് മുമ്പും ക്രിസ്ത്യാനിയെയും മുസ്ലീമിനെയും മാറ്റിനിര്‍ത്തി ബാക്കിയുള്ളവരെയെല്ലാം ഹിന്ദു എന്ന കൂട്ടില്‍ കയറ്റിയത് എന്തിനായിരുന്നു എന്ന് ഇപ്പോഴും ആര്‍ക്കും മനസ്സിലായില്ല എന്നുണ്ടോ. ആര്‍ഷഭാരത സംസ്കൃതിയില്‍ ഹിന്ദു എന്ന മതമോ വര്‍ഗ്ഗമോ എവിടെയും ഇല്ല. അക്കാര്യങ്ങള്‍ ഒരു കമന്റില്‍ ഒതുക്കാവുന്നതല്ല. വിശദമായ ഒരു പോസ്റ്റ് തന്നെയാവാം.

പാര്‍ത്ഥന്‍ said...

@ സുശീല്‍ കുമാര്‍ :

താങ്കളുടെ കമന്റും ഇപ്പോഴാണ്‌ കണ്ടത്. ചര്‍ച്ചയ്ക്കുള്ള സമയം കഴിഞ്ഞുപോയി. എങ്കിലും എന്റെ മറുപടി ഇവിടെ കിടക്കട്ടെ.

'വ്യക്തി മഹത്വവും വംശപാരമ്പര്യവും' ആണല്ലൊ താങ്കള്‍ക്ക് മനസ്സിലാവാതെ പോയത്.

ഒരു വ്യക്തി താന്‍ ജീവിക്കുന്ന സമൂഹത്തിനോട് കടപ്പെട്ടിരിക്കുന്നു എന്ന സത്യം ഉള്‍ക്കൊണ്ട് സമൂഹത്തിനും കൂടി നന്മ ഉണ്ടാകുന്ന കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ മഹത്വം എല്ലാവരും അംഗീകരിക്കുന്നു. അവിടെ ചാതുര്‍ വര്‍ണ്ണ്യത്തിനൊന്നും ഒരു പ്രാധാന്യവും ഇല്ല.

ബ്രാഹ്മണബീജത്തില്‍ ജനിച്ചവരാണ്‌ ‌ ഉത്തമ വംശപാരമ്പര്യത്തിന്‌ യോഗ്യര്‍ എന്ന 'ദേവാസുരം' ആഢ്യത്വം അല്ല ഇവിടെ സൂചിപ്പിച്ച വംശപാരമ്പര്യം. സാമൂഹിക മര്യാദകളെ ദുര്‌വ്യാഖ്യാനം ചെയ്ത് തലമുറകളിലൂടെ ഓരോരുത്തരുടെയും മനസ്സില്‍ അപകര്‍ഷതാബോധം വളര്‍ത്തി പൂര്‍ണ്ണ അടിമത്തത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഇന്നത്തെ മൊത്തം സമൂഹത്തിനെയാണ്‌ ഉദ്ദേശിച്ചത്. അല്ലാതെ ബീജപാരമ്പര്യമോ ജനിതക പാരമ്പര്യമോ അല്ല ഉദ്ദേശിച്ചത്. ശുദ്ധവംശപരമ്പര എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‌വ്വേ നടത്തേണ്ടതായിവരും.