Wednesday, February 23, 2011

ജ്യോതിശാസ്ത്രം വേദങ്ങളിൽ

[“ഗുരുവായൂരും മുഹൂർത്തവും” എന്ന പോസ്റ്റിന്റെ തുടർച്ച....]                   -----------------------------------                                                                  
അയ്യായിരം  കൊല്ലം മുമ്പ്   കലിയുഗാരംഭത്തോടെ  ഭാരതം അതിന്റെ അധഃപതനയാത്ര ആരംഭിച്ചുഅറിവ് അന്യാധീനമാവുകയും   അറിവിന്റെ ലോകം വികലമായിത്തുടങ്ങുകയും ചെയ്തുആദ്യം അത് രണ്ടായി പിളർന്നുകർമ്മകാണ്ഡവും, ജ്ഞാനകാണ്ഡവും.   ഒന്ന് മറ്റൊന്നിനെക്കാൾ മഹത്വമാർന്നത്  എന്ന രീതിയിലുള്ള കലഹംതുടർന്ന് അന്യോന്യം  നിഷേധമായി മാറിഈ രണ്ടു വിജ്ഞാനശാഖകളെയും  സമന്വയിപ്പിക്കാൻ,  മഹാഭാരതത്തിൽ യോഗേശ്വരനായ ശ്രീകൃഷ്ണനിലൂടെ  വ്യാസൻ  ശ്രമിക്കുന്നുണ്ട്.   പക്ഷെ മഹാഭാരതയുദ്ധത്തിനുശേഷം,   വർണ്ണസങ്കരം സംസ്കാരത്തെ  ക്ഷയിപ്പിക്കും എന്ന  അർജ്ജുനന്റെ  ഭീതി സത്യമായി ഭവിച്ചുവേദനഷ്ടം അവതാരംകൊണ്ട് ഇല്ലാതാക്കാം എന്ന കണ്ടുപിടുത്തം  പുരാണരചയിതാക്കളുടെ പകൽക്കിനാവായിരുന്നു.   ഇന്നത്തെ  പുരാണകഥകളിൽ വിഷ്ണുവിന് വേദം  വീണ്ടെടുക്കേണ്ടി വന്നതും  ആ ക്ലിഷ്ടസന്ധിയിലാണ്.
മനുഷ്യശരീരത്തിലെ അംഗങ്ങളുമായുള്ള താരതമ്യത്തിൽ ഋഷി കല്പശാസ്ത്രത്തെ കൈകളായും ജ്യോതിഷത്തെ കണ്ണുകളായും (പാണിനി) പറഞ്ഞിരിക്കുന്നു(ഹസ്തൈ കല്പോ f ഥ പഠ്യതേ ... )     (…ജ്യോതിഷാമയനം ചക്ഷുഃ )

ജ്യോതിശാസ്ത്രവും കല്പശാസ്ത്രവും വേദാംഗമാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.   ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലൊരിടത്തും ജ്യോതിഷം വിഷയമാകുന്നില്ല.   ആധുനിക  ഉദരപൂരണജ്യോതിഷികൾ  ഈ ശാസ്ത്രങ്ങളെ സംയോജിപ്പിച്ച്  ഒരു പുഷ്പാലംകൃതസിംഹാസനത്തിൽ  പ്രതിഷ്ഠിച്ചിരിക്കുന്ന ഒന്നാണ് ഭാവിപ്രവചനജ്യോതിഷം’ഈ ജ്യോതിഷത്തിന് വൈദികജ്യോതിഷവുമായി പുലബന്ധം പോലുമില്ലയാഗയജ്ഞാദികളിൽ വൈദിക ജ്യോതിശാസ്ത്രം കാലനിർണ്ണയത്തിന് ഉപയോഗിക്കാറുണ്ടായിരുന്നുഅതാകട്ടെ നക്ഷത്രവും  തീയതിയും മാസവും ഋതുവും സംവത്സരവും കണക്കാക്കുന്നതിന് സഹായകമാകുന്ന കാലാന്തരശാസ്ത്രസംബന്ധിയാണ്.                                                                                                                                                                                         
ജ്യോതിഷവിദ്യയുടെ  ജനനി വേദമാണ്.   വേദം എന്നാൽ ഋക്ക്, യജുസ്സ്, സാമം, അഥർവം എന്നി മന്ത്രസംഹിതകൾതന്നെഋഗ്വേദാരംഭത്തിൽതന്നെ ഒന്നാം മണ്ഡലത്തിൽ 164-ആം സൂക്തം അറിയപ്പെടുന്നത് അസ്യമാവീയം എന്നാണ്അസ്യമാവീയത്തിൽ കാണുന്ന സൂര്യദേവനും പുരാണങ്ങളിൽ കാണുന്ന സൂര്യദേവനും സമാനതകളുണ്ട്, ഒപ്പം സംസ്കാരഭേദവുമുണ്ട്.

വേദം പറയുന്നു : അല്ലയോ സൂര്യദേവാ അങ്ങയുടെ  രഥചക്രത്തിൽ പന്ത്രണ്ട് ആരക്കാലുകൾ കാണുന്നുആ രഥചക്രം നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നുഅത് ജീർണ്ണതയോ മരണമോ വരിക്കുന്നില്ലമറിച്ച് അമൃതാത്മാക്കളായി 720 പുത്രന്മാരെ ജനിപ്പിക്കുന്നു.  (ചാന്ദ്രവർഷത്തിലെ 360 ദിനവും 360 രാത്രിയും.)   ഈ വേദമന്ത്രമാണ് സൂര്യദേവന് പന്ത്രണ്ട് പത്നിമാരിൽ  720 പുത്രന്മാരെ സൃഷ്ടിച്ചു നൽകാൻ പൌരാണികരെ പ്രേരിപ്പിച്ചത്.

ഋഗ്വേദത്തിലെ അസ്യമാവീയത്തിനു പുറമെ, യജുർവേദത്തിലെ 17, 18  അദ്ധ്യായങ്ങൾ, സാമവേദത്തിലെ  ഉത്തരാർച്ചികത്തിലെ 6-ആം അദ്ധ്യായംഅഥർവത്തിലെ 19-ആം കാണ്ഡത്തിലെ  7, 8  സൂക്തങ്ങൾ എന്നിവ  ജ്യോതിഷ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്ഈ വേദമന്ത്രങ്ങളിൽ 27 നക്ഷത്രങ്ങളെപ്പറ്റിയും പറയുന്നുണ്ട്ജ്യോതിഷത്തെ കാലവിധാനശാസ്ത്രം എന്നും ഋഷിമാർ വിളിച്ചിരുന്നുഇന്ന് നമുക്ക് ലഭിക്കുന്ന ജ്യോതിഷഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാചീനമെന്നു പണ്ഡിതന്മാർ പറയുന്നത്, ‘ലഗധ മുനി’യാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷമെന്ന 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്അതിൽ  ഇങ്ങനെ പറയുന്നു: “യഥാ ശിഖാമയൂരാണാം നാഗാനാം‌‌ മണയോ യഥാതദ് വദ് വേദാംഗശാസ്ത്രാണാം ഗണിതം മൂർധിനിസ്ഥിതമ്”.  (മയിലുകളുടെ സൌന്ദര്യശോഭ എങ്ങനെയാണോ അവയുടെ ശിഖ വർദ്ധിപ്പിക്കുന്നത്, നാഗങ്ങളുടെ ഫണം എങ്ങനെ അവയെ സൌന്ദര്യമുള്ളതാക്കുന്നുവോ അതുപോലെ വേദാംഗശാസ്ത്രങ്ങളിൽ ഗണിതം സുശോഭിതമായി നിലകൊള്ളുന്നു.)  ഋഗ്വേദത്തിൽ 12 മാസങ്ങളെപറ്റി പറയുന്ന മന്ത്രത്തിൽ തന്നെ 13-ആമനായി അധിമാസത്തെയും പരാമർശിക്കുന്നുണ്ട്സ്പഷ്ടമായി  ഈ പരാമർശം ചാന്ദ്രമാസകലാന്തരവും, സൌരവർഷകാലാന്തരവും പ്രകടമാക്കുന്നതാണ്യജുർവേദത്തിൽഅംഹസസ്പതിഎന്ന് ഈ  13 കാരനെ വിളിക്കുന്നുഋതുക്കളെ ശരിയായി ഗണിച്ച് കണ്ടുപിടിക്കുവാൻ അധിമാസകണക്കിനേ സാധിക്കു എന്നു തൈത്തരീയ സംഹിതയിലും പറയുന്നു

വേദങ്ങളിലെ  മാസങ്ങളുടെ പേരുകൾ എങ്ങിനെയായിരുന്നു എന്നു നോക്കാം.
                    ഋതുക്കൾ
വേദങ്ങളിലെ മാസങ്ങൾ
ശകവർഷ  മാസങ്ങൾ
ക്രിസ്ത്വബ്ദ  മാസങ്ങൾ
1)വസന്തം
മധു - മാധവ
ചൈത്രം - വൈശാഖം
ഏപ്രിൽ - മെയ്
2)ഗ്രീഷ്മം
ശുക്ര - ശുചി
ജ്യേഷ്ഠം - ആഷാഢം
ജൂൺ - ജൂലൈ
3)വർഷം
നഭസ് - നഭസ്യ
ശ്രാവണ - ഭദ്രപദ
ആഗസ്റ്റ്സെപ്തംബർ
4)ശരത്
ഇഷഊർജ്
ആശ്വിനകാർതിക
ഒക്ടോബർ - നവംബർ
5)ഹേമന്തം
സഹസ് - സഹസ്യ
ആഗ്രഹായണ - പൌഷ
ഡിസംബർ - ജനവരി
6)ശിശിരം
തപസ് - തപസ്യ
മാഘഫൽഗുന
ഫിബ്രവരിമാർച്ച്

മാസങ്ങളുടെ പേരുകളിൽ തന്നെ ഈ മാറ്റം പ്രകടമാകുമ്പോൾ വൈദികജ്യോതിശാസ്ത്രം എത്രമാത്രം മാറ്റങ്ങൾക്ക്  വിധേയമായിട്ടുണ്ടായിരിക്കും  എന്നു ചിന്തിക്കാവുന്നതേയുള്ളൂ.   വൈദികജ്യോതിഷത്തിന്  ഏതെല്ലാം രീതിയിൽ  അപഭ്രംശം സംഭവിച്ചിട്ടുണ്ട് എന്ന്  പരിശോധിക്കുന്നതാണ്  എല്ലാം ഉഢായിപ്പാണെന്ന്  കണ്ണടച്ച് വിശ്വസിക്കുന്നതിനേക്കാൾ അഭികാമ്യം  എന്നു തോന്നുന്നു.

ജ്യോതിശാസ്ത്രത്തിന്റെ പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന നാടായിരുന്നു ഭാരതംഎത്രയോ മഹാരഥന്മാർ  ഇവിടെ വന്ന് ശാസ്ത്രപഠനം നടത്തിപ്പോയിരിക്കുന്നു.   ശാസ്ത്രങ്ങളിലെ മയൂരശിഖയായിരുന്ന ഗണിതശാസ്ത്രത്തിന്റെ  സമ്പന്നതയായിരുന്നു അതിനു കാരണമായിരുന്നത്.    ഭാരതം എല്ലാംകൊണ്ടും സമ്പന്നമാണെന്ന  വിദേശികളുടെ  അഭിപ്രായമായിരിക്കണം  യവനസാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി   നിശ്ചയിക്കുന്നതിന്   അലക്സാണ്ടർ  ഭാരതത്തിലേക്ക് പടനയിച്ചത്

ബി.സി. 500 നു മുമ്പ് സൈറസും ദാരിയൂസും  ഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശം ആക്രമിച്ചെങ്കിലും  അവർക്ക്  ഭാരതത്തിൽ ആധിപത്യം  സ്ഥാപിക്കാൻ കഴിഞ്ഞില്ലപക്ഷെ അത് അലക്സാണ്ടറുടെ   അധിനിവേശം എളുപ്പമാക്കി.  മഹാഭാരതയുദ്ധത്തിനുശേഷം സംഭവിച്ച സാംസ്കാരിക അധഃപതനം   യുദ്ധതന്ത്രങ്ങളിൽ പോലും  വലിയ  മാറ്റം സൃഷ്ടിച്ചുആനയും കുതിരയും  ആരാധനയുടെ ബിംബങ്ങളായപ്പോൾ  യുദ്ധക്കളത്തിൽ നിന്നും അവ യാഗശാലയിലേക്ക് പ്രവേശിച്ചുഇക്കാരണത്താൽ  യുദ്ധത്തിനുപയോഗിച്ച ആനകളെ വിരട്ടിയോടിക്കാൻ കഴിഞ്ഞതാണ് അലക്സാണ്ടർക്ക് (326 ബി.സി.) പൌരവനെ പരാജയപ്പെടുത്താൻ കഴിഞ്ഞത്അലക്സാണ്ടർപോലും ഭയപ്പെട്ടിരുന്ന നന്ദരാജവംശം  പൌരവന്റെ പരാജയം ആസ്വദിക്കാൻ നിഷ്ക്രിയതയിലൂടെ  രാജ്യത്തിനെ വിദേശിക്കടിമയാക്കുകയായിരുന്നുനന്ദരാജവംശത്തിന്റെ ജാരസന്തതികൾ ഇന്നും  ഭാരതഹൃദയത്തെ വേദനിപ്പിക്കുന്നുണ്ട്.  

അലക്സാണ്ടറുടെ അധിനിവേശം  ഭൂപ്രദേശത്തെ മാത്രമല്ല കീഴ്പ്പെടുത്തിയത്.   സാംസ്ക്കാരത്തെയും  മാറ്റിമറിക്കാൻ അവർക്കു കഴിഞ്ഞുഅലക്സാണ്ടർക്കുശേഷം  യവനജ്യോതിഷം  കാശിവരെയെത്തി വൈദികജ്യോതിഷത്തെയും ആക്രമിച്ചു കീഴ്പ്പെടുത്തി. (കാശിയാണ്  അന്നും ഇന്നും ജ്യോതിഷ പണ്ഡിതന്മാരുടെ  കേന്ദ്രം.) യവനനുശേഷം ഹൂണന്മാരും, മംഗോളിയരും, മുഗളന്മാരും, പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ബ്രിട്ടിഷുകാരും ഭാരതത്തെ കീഴ്പ്പെടുത്തി അധികാരം സ്ഥാപിച്ചു.   1947ൽ ബ്രിട്ടീഷുകാർ ഭാരതം വിടുമ്പോൾ ജീവനില്ലാത്ത വെട്ടിമുറിക്കപ്പെട്ട ഭാരതത്തിന് നഷ്ടമായത് 33 ശതമാനം ഭൂപ്രദേശം മാത്രമല്ല, സാംസ്കാരിക പൈതൃകം കൂടിയാണ്.
(തുടരും.)

13 comments:

പാര്‍ത്ഥന്‍ said...

1947ൽ ബ്രിട്ടീഷുകാർ ഭാരതം വിടുമ്പോൾ ജീവനില്ലാത്ത വെട്ടിമുറിക്കപ്പെട്ട ഭാരതത്തിന് നഷ്ടമായത് 33 ശതമാനം ഭൂപ്രദേശം മാത്രമല്ല, സാംസ്കാരിക പൈതൃകം കൂടിയാണ്.

Appu Adyakshari said...

നല്ല പോസ്റ്റ്. പക്ഷേ ചില സംശയങ്ങൾ / ചോദ്യങ്ങൾ

"വർണ്ണസങ്കരം സംസ്കാരത്തെ ക്ഷയിപ്പിക്കും എന്ന അർജ്ജുനന്റെ ഭീതി സത്യമായി ഭവിച്ചു." എവിടെയാണിതു പറഞ്ഞിരിക്കുന്നത്? വർണ്ണ സങ്കരം എന്നുദ്ദേശിക്കുന്നത് ജാതിവ്യവസ്ഥിതിയാണോ?

അലക്സാണ്ടറുടെ പടയോട്ടം അന്നത്തെ (ബിസി 321) ഭാരത അതിർത്തിയിൽ എത്തുമ്പോൾ അന്ന് നന്ദരാജവംശം അല്ലല്ലോ അവിടെ ഉണ്ടായിരുന്നത്? മൌര്യ രാജവംശം അപ്പോൾതന്നെ പ്രബലമായിരുന്നു എന്നാണ് ചരിത്രം വായിക്കുമ്പോൾ മനസ്സിലാകുന്നത്? ഒന്നു ക്ലാരിഫൈ ചെയ്യൂ.

പാര്‍ത്ഥന്‍ said...

@ വായിച്ചവർക്കെല്ലാം നന്ദി. @അപ്പൂ, അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് BC.326ൽ ആണ്. അന്ന് നന്ദരാജ്യവംശം ഉണ്ടായിരുന്നു. BC.321 ലാണ് ചന്ദ്രഗുപ്തമൌര്യൻ അവസാനത്തെ നന്ദരാജാവായ ‘ധനനന്ദയെ’ പരാജയപ്പെടുത്തിയത് എന്ന് വിക്കിയും പറയുന്നുണ്ട്.

പാര്‍ത്ഥന്‍ said...

@ അപ്പൂ, അർജ്ജുനനിലൂടെ ഒരു സാധാരണ മനുഷ്യന്റെ വേവലാതികൾ വ്യാസൻ ഇവിടെ അവതരിപ്പിക്കുന്നു. യാതൊരു തരത്തിലുള്ള വേദാദ്ധ്യായനവും ലഭിച്ചിട്ടില്ലാത്തവർക്കു തോന്നുന്ന ചിന്തകൾ മാത്രം. വേദങ്ങളെല്ലാം പഠിച്ചിട്ടുള്ള അർജ്ജുനനെക്കൊണ്ട് ഇല്ലാത്ത നരകത്തെപ്പോലും ഭയപ്പെടുന്നതായി വ്യാസൻ അവതരിപ്പിക്കുന്നു. മനസ്സിന്റെ താളം തെറ്റിയാൽ ഉണ്ടാകുന്ന അവസ്ഥ ചിത്രീകരിക്കുകയാണ് ഈ പ്രസ്ഥാവനയിലൂടെ ചെയ്യുന്നത്. അത് ഗീതയിൽ അർജ്ജുനവിഷാദയോഗത്തിലെ 40-44 വരെയുള്ള ശ്ലോകങ്ങളിൽ വിവരിക്കുന്നുണ്ട്. [അധർമ്മാഭിഭവാത് കൃഷ്ണ, പ്രദുഷ്യന്തി കുലസ്ത്രിയഃ സ്തീഷു ദുഷ്ടാസു വാർഷ്ണേയ ജായതേ വർണ്ണസങ്കരഃ.](2:41) ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്, പൊതുവെ ജനങ്ങൾ ഒരാചാരമെന്ന നിലയിൽ കരുതിപ്പോന്നിരുന്ന പലതിനെയും ദാർശനികമായ ഒരു നിരൂ‍പണബുദ്ധിക്കും വിഷയമാക്കാതെ വെറുമൊരു വിശ്വാസമെന്ന നിലക്കു മാത്രം അർജ്ജുനൻ എടുത്തു പറയുന്നു എന്നു മാത്രം. വർണ്ണ സങ്കരം എന്നുള്ളത് ചാതുർവണ്ണ്യമോ ആശ്രമധർമ്മമോ അല്ല, മനുഷ്യന്റെ വ്യക്തിത്വത്തിന്റെ സഹജമായ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ നഷ്ടപ്പെടുന്നത് വ്യക്തിത്വമാണ്. അത് അപകർഷബോധത്തിൽ നിന്നുമാണ് ഉടലെടുക്കുന്നത്.

Anonymous said...

വറ്‍ണ്ണ സങ്കരത്തെ പറ്റി അറ്‍ജുനന്‍ ആകുലനാകാന്‍ എന്തു കാര്യം, അറ്‍ജുനന്‍ ദ്രൌപദിയെ സ്വയംവരം ചെയ്തെങ്കിലും ക്ഷത്റിയ സ്ത്റീയില്‍ ആദ്യ വറ്‍ഷം രമിച്ചില്ലല്ലോ പിന്നെ യാദവ കന്യകയായ സുഭദ്രയെ ആണു വിവാഹം ചെയ്തത്‌, യാദവറ്‍ ഓ ബീ സി ആണല്ലോ, അപ്പോള്‍ അറ്‍ജുനന്‍ തന്നെ വറ്‍ണ്ണ സംകരം ചെയ്തല്ലോ

അതുമല്ല നാഗ കന്യയായ ഉലൂപിയെയും വിവാഹം ചെയ്തു നാഗ കന്യ എന്നു പറയുമ്പോള്‍ ജന്തു യോനി അല്ലേ?

അതല്ല നാഗാ ലാന്‍ഡാണു ഉദ്ദേശിച്ചതെങ്കില്‍ അവിടെയും വറ്‍ണ്ണ സങ്കരം അല്ലേ?

വേദത്തില്‍ ബ്റഹ്മണറ്‍ നടത്തിയ കൂട്ടിച്ചേറ്‍ക്കല്‍ ആയിരിക്കാം ഇതൊക്കെ , നാഗ കന്യകയില്‍ അറ്‍ജുനനു ഉണ്ടായ ഇരാവാന്‍ എന്ന പുത്റന്‍ ഹിജഡ ആയിരുന്നു എന്നും പറയുന്നു, തമിഴ്‌ നാട്ടിലെ ഹിജഡകളുടെ ദൈവം ആണു ഇരാവാന്‍

പാര്‍ത്ഥന്‍ said...

@suseelan :

എന്റെ ഇതിനു മുമ്പിലത്തെ കമന്റിലെ അവസാന ഭാഗം വായിച്ചില്ലെന്നു തോന്നുന്നു. ഞാൻ അങ്ങനെ മനസ്സിലാക്കുകയില്ല എന്നു പറയുന്ന കൂട്ടത്തിലാണെങ്കിൽ എനിക്കൊന്നും പറയാനില്ല. മഹാഭാരതത്തിൽ കൃഷ്ണനോ, വ്യാസനോ ആര്യവംശത്തെയോ (?) ചാതുർവർണ്ണ്യത്തെയോ ബ്രാഹ്മണനെയോ ലോകാവസാനംവരെ നിലനിർത്താൻ വേണ്ടി ഒരു കല്പനകളും നിർദ്ദേശിക്കാത്തിടത്തോളം ഇങ്ങനെയൊരു വായനയുടെ ആവശ്യം ഇല്ല. (സെമിറ്റിക് മതങ്ങളിലെപ്പോലെ അഞ്ചും പത്തും കല്പനകൾ ഇവിടെ ഇല്ല.) ഇത് തികച്ചും മനഃശാസ്ത്രപരമായ ഉൾപിരിവുകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ആധുനിക മനഃശാസ്ത്രത്തിൽ തന്നെ മനുഷ്യരുടെ വ്യക്തിത്വത്തിന്റെ നാലു മാതൃകകൾ ഉള്ളതായി പറയുന്നുണ്ട്. യാദവകുലം മുടിഞ്ഞുപോകും എന്ന് ഗാന്ധാരി ശപിച്ചപ്പോൾ, ഒരു മൌനമായ പുഞ്ചിരിയോടുകൂടി കേട്ടുനിന്നതല്ലാതെ അതിനെക്കുറിച്ച് ഒരു പ്രതികരണം പോലും കൃഷ്ണന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അർജ്ജുനന്റെ വിവാഹത്തിനുമുമ്പ് അവരുടെ രണ്ടു തലമുറകളുടെ ജനനം തന്നെ എങ്ങിനെയായിരുന്നു എന്നു ചിന്തിച്ചാൽ അർജ്ജുനന്റെ വർണ്ണാധിഷ്ഠിതമല്ലാത്ത വിവാഹങ്ങളെക്കുറിച്ച് ഈ ചോദ്യമുന്നയിക്കേണ്ടിവരില്ലായിരുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

Muralee Mukundan , ബിലാത്തിപട്ടണം said...

പലകാര്യങ്ങളും മനസ്സിലായി...

vijay said...

yadavar obc aayathu swathanthriya sarathinuseshamale ? mahaabaarathayudhakalathum yaadavar obc aayiruno?janmam kodalla marichu karmam kodanu varnangall udaakunathu ennanalo krishnan geethayil parayunnathu...

പാര്‍ത്ഥന്‍ said...

@ vijay

ഗീതയിലും മറ്റു ദാർശനികഗ്രന്ഥങ്ങളിലും പറയുന്ന വർണ്ണം ഇന്ന് നമ്മുടെ സർക്കാർ ജനങ്ങളെ തരം തിരിക്കാൻ വേണ്ടി പ്രയോഗിക്കുന്ന ജാതിവ്യവസ്ഥയല്ല.

വർണ്ണവ്യവസ്ഥയിൽ ചണ്ഡാളനും ബ്രഹ്മണനാകാം. അതുപോലെ ബ്രാഹ്മണൻ ചണ്ഡാളനും ആകും. ഇന്ന് ബ്രഹ്മണനെന്ന് നമ്മൾ വിളിക്കുന്നത് പൂണൂലിട്ട നമ്പൂതിരിയെയോ പട്ടരെയോ ആണ്.

അഭി said...
This comment has been removed by the author.
അഭി said...

വര് എന്ന ധാതുവില്‍ നിന്നാണ് വര്‍ണം എന്ന വാക്കുണ്ടായതെന്നു കേട്ടിട്ടുണ്ട്. വരിക്കുക എന്നാല്‍ സ്വീകരിക്കുക. സ്വന്തം ജോലി അവനവന്റെ കര്‍മ ഗുണങ്ങള്‍ അനുസരിച്ച് അവനവനു തീരുമാനിക്കാവുന്നതെ ഉള്ളൂ. പുരാണങ്ങളില്‍ ഒരു ബ്രാമണന്‍ ക്ഷത്രിയനായി മാറിയ കഥയുണ്ട് . പേര് ശംബരന്‍ എന്നാണു ഓര്‍മ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"വര്‍ണ്ണ്യതെ ജ്ഞായതെ അനേന ഇതി വര്‍ണ്ണഃ ഗുണമിത്യര്‍ത്ഥഃ"

യാതൊരു സ്വഭാവഗുണത്താല്‍ വ്യക്തിയെ അറിയുന്നുവോ അത്‌ വര്‍ണ്ണം - ഗുണം എന്നര്‍ത്ഥം.