[“ജ്യോതിഷത്തിന്റെ സാമൂഹിക പ്രസക്തി” എന്ന പോസ്റ്റിന്റെ തുടർച്ച]
ഇന്ന് നമ്മൾ കാണുന്ന ജ്യോതിഷം വൈദിക ജ്യോതിഷത്തിന്റെയും വരത്തന്മാരുടെ ഫലിതജ്യോതിഷത്തിന്റെയും ഒരു സങ്കലനമാണ്. പക്ഷെ ഈ കൂടിച്ചേരൽ ഫലിതജ്യോതിഷത്തിന് മറ്റുള്ള രാജ്യങ്ങളെക്കാൾ ഭാരതത്തിൽ വളരാനുള്ള സാധ്യത ഉണ്ടായി എന്ന് നിസ്സംശയം പറയാം. എന്തെല്ലാം ചൂഷണങ്ങൾ ഉണ്ടെങ്കിലും ജ്യോതിഷത്തിന്റെ ചില സാമൂഹികമായ ഗുണങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. പണ്ടുകാലത്തെ സാമൂഹിക ജീവിതത്തിൽ വിശ്വാസങ്ങളുടെയും വിജ്ഞാനങ്ങളുടെയും സിരാകേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങൾ. കേരളീയരുടെ ഇടയിൽ മാത്രമല്ല, ഭാരതത്തിൽ ഒട്ടുക്കും പല ഔഷധസസ്യങ്ങളും മതവിശ്വാസങ്ങളോടും ആചാരങ്ങളോടും ബന്ധപ്പെട്ട് ആദരിക്കപ്പെടുന്നു. അത് നിത്യജീവിതത്തിൽ ശീലിക്കുന്നവർക്ക് ആരോഗ്യവും രോഗപ്രതിരോധവും വർദ്ധിപ്പിക്കുന്നു. ഉദാഹരണത്തിന് : ചന്ദനം, തുളസി, ദശപുഷ്പം, കൂവളം, തെച്ചി തുടങ്ങിയവ ഉപയോഗിക്കുന്നത് ആചാരങ്ങളുടെയും ദിനചര്യകളുടെയും ഭാഗമാണ്.
വീടിനുചുറ്റും സുലഭമായി ലഭിക്കുന്ന ചെടികൾ ഉപയോഗിച്ചുള്ള ഗൃഹവൈദ്യം ആരെയും പരിചയപ്പെടുത്തേണ്ടതില്ലല്ലോ. ‘കോൾഡ്’ (നാടൻ ഭാഷയിൽ പറയുന്ന നീരിളക്കം ) സുഖപ്പെടണമെങ്കിൽ, ആധുനിക മരുന്നുകൾ കഴിച്ചാലും ഇല്ലെങ്കിലും 7 ദിവസം വേണം. വീട്ടിൽ ഉണ്ടാക്കുന്ന ‘ഹെർബൽ റ്റീ’ (ചുക്കു കാപ്പി എന്നു മലയാളത്തിൽ) രണ്ടു ദിവസം കഴിച്ചാൽ ഏതു കോൾഡും മാറിക്കിട്ടും.
വേദാംഗങ്ങളിലെ ചക്ഷുസായ ജ്യോതിഷവും ഉപവേദങ്ങളിലെ ആയുർവ്വേദവും സാധാരണ ജനങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടു തന്നെ ജനങ്ങളുടെ ആരോഗ്യപരവും സാമൂഹികവുമായ വളർച്ചയിൽ ഈ രണ്ടു ശാസ്ത്രശാഖകളും ഒരുപോലെ പ്രാധാന്യമർഹിക്കുന്നുണ്ട്. പണ്ടുകാലത്തെ നാട്ടുവൈദ്യന്മാർ ജ്യോതിഷത്തിലും പ്രാഗത്ഭ്യം നേടിയവരായിരുന്നു. പക്ഷെ അത് ഇന്നു കാണുന്ന ഫലപ്രവചനത്തിനുവേണ്ടിയായിരുന്നില്ല. ഋതുക്കളെക്കുറിച്ചും സൂര്യചന്ദ്രരാശികളെക്കുറിച്ചും അവയ്ക്ക് സസ്യലതാതികളിലുള്ള സ്വാധീനവും അതുമൂലമുണ്ടാകുന്ന ഗുണദോഷങ്ങൾ മനസ്സിലാക്കാനും ആയിരുന്നു ജ്യോതിശാസ്ത്രം ഉപയോഗപ്പെടുത്തിയിരുന്നത്. പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യശരീരത്തിലെ ത്രിദോഷങ്ങൾക്ക് ഒരേ ഔഷധം തന്നെ കാലദേശങ്ങൾക്കനുസരിച്ച് ഫലവ്യത്യാസങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കുന്നതിനും പൌരാണിക ജ്യോതിഷം ഒരു ശാസ്ത്രമായിത്തന്നെ നിലനിന്നിരുന്നു.
ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ആദ്യ വിവരണം നമുക്ക് ലഭ്യമാകുന്നത് ഋഗ്വേദത്തിലാണ്. 107 തരം ഔഷധ സസ്യങ്ങളെക്കുറിച്ച് ഇതിൽ പരാമർശിക്കുന്നുണ്ട്. അഥർവ്വവേദത്തിൽ 289 ഇനം ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. ആയുർവ്വേദ സംഹിതകളായ ചരക-ശുശ്രുത-അഷ്ടാംഗഹൃദയങ്ങളിലായി 750- ഓളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഉണ്ട്.
ജ്യോതിശാസ്ത്രപ്രകാരം ഓരോ ജന്മനക്ഷത്രത്തിനും ഓരോ വൃക്ഷമുണ്ട്. ഓരോ നക്ഷത്രക്കാരും അവരവരുടെ വൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്നത് ഐശ്വര്യപ്രദമാണെന്നു കരുതുന്നു.
നക്ഷത്രങ്ങളും അവയുടെ മൃഗം പക്ഷി വൃക്ഷം എന്നിവയും തഴെ കൊടുത്തിരിക്കുന്നു.
1 | അശ്വതി | കുതിര | പുള്ള് | കാഞ്ഞിരം |
2 | ഭരണി | ആന | “ | നെല്ലി |
3 | കാർത്തിക | ആട് | “ | അത്തി |
4 | രോഹിണി | നല്പാമ്പ് | “ | ഞാവൽ |
5 | മകയിര്യം | പാമ്പ് | “ | കരിങ്ങാലി |
6 | തിരുവാതിര | ശ്വാവ് | ചെമ്പോത്ത് | കരിമരം |
7 | പുണർതം | പൂചച | “ | മുള |
8 | പൂയം | ആട് | “ | അരയാൽ |
9 | ആയില്യം | കരിമ്പൂച്ച | “ | നാരകം |
10 | മകം | എലി | “ | പേരാൽ |
11 | പൂരം | ചുണ്ടെലി | “ | പ്ലാശ് |
12 | ഉത്രം | ഒട്ടകം | കാകൻ | ഇത്തി |
13 | അത്തം | പോത്ത് | “ | അമ്പഴം |
14 | ചിത്തിര | ആൾപ്പുലി | “ | കൂവളം |
15 | ചോതി | പോത്ത് | “ | നീർമരുത് |
16 | വിശാഖം | സിംഹം | “ | വയ്യംകൈത |
17 | അനിഴം | മാൻ | “ | ഇലഞ്ഞി |
18 | തൃക്കേട്ട | കേഴമാൻ | കോഴി | വെട്ടി |
19 | മൂലം | ശ്വാവ് | “ | പൈൻ |
20 | പൂരാടം | കുരങ്ങ് | “ | വഞ്ചി |
21 | ഉത്രാടം | കാള | “ | പ്ലാവ് |
22 | തിരുവോണം | കുരങ്ങ് | “ | എരിക്ക് |
23 | അവിട്ടം | നല്ലാള് | മയിൽ | വഹ്നി |
24 | ചതയം | കുതിര | “ | കടമ്പ് |
25 | പൂരോരുട്ടാതി | നരൻ | “ | തേന്മാവ് |
26 | ഉതൃട്ടാതി | പശു | “ | കരിമ്പന |
27 | രേവതി | ആന | “ | ഇരിപ്പ |
മുകളിൽ കൊടുത്തിരിക്കുന്ന ജന്മനാളുകളെ സ്വാധീനിക്കുന്ന വൃക്ഷം, പക്ഷി, മൃഗങ്ങളിൽ ഓരോ നാളുകൾക്കും പറഞ്ഞിരിക്കുന്ന വൃക്ഷത്തെ സംരക്ഷിക്കുകയും പക്ഷിമൃഗാദികളെ കൊല്ലാതിരിക്കുകയും ചെയ്യുന്നത് ആ വ്യക്തിക്ക് നന്മകൾ പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. (ഇതിൽ പറഞ്ഞിരിക്കുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ - നല്പാമ്പ്, ആൾപുലി, നല്ലാള്, നരൻ - എന്നിവ എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. കൂടുതൽ അറിയാവുന്നവർ വിശദമാക്കുമല്ലൊ.) നന്മകൾ ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമായി കണക്കാക്കിയാൽ തന്നെയും ഈ വിശ്വാസത്തിൽ വളരുന്ന ഒരു സമൂഹത്തിൽ ഈ പറയുന്ന ജനുസുകളിൽ പെട്ട -വൃക്ഷ-പക്ഷിമൃഗാദികൾ ഉന്മൂലനാശം സംഭവിക്കാതെ ലോകത്ത് നിലനിൽക്കാനെങ്കിലും ഈ ആചാരം വഴിയൊരുക്കുന്നുണ്ടെങ്കിൽ ഈ അന്ധവിശ്വാസത്തെ നിലനിർത്തേണ്ടതാണ്. ഇവിടെ 27 വൃക്ഷങ്ങളും 21 മൃഗങ്ങളും 5 പക്ഷികളും മാത്രമാണ് നക്ഷത്രങ്ങളുടെ കീഴിൽ വരുന്നത്. ആ കാര്യത്തിൽ എനിക്ക് അല്പം പ്രതിഷേധമുണ്ട്. ഓരോ നക്ഷത്രത്തിനും പ്രത്യേകം പ്രത്യേകം പക്ഷിമൃഗാദികൾ (27 എണ്ണം വീതം) വേണമായിരുന്നു. അങ്ങിനെ അത്രയും ജീവികൾക്ക് ഒരു അന്ധവിശ്വാസത്തിന്റെ ലേബലിലാണെങ്കിൽപ്പോലും ഈ ലോകത്ത് മനുഷ്യന്റെ ആഹാരമാകാതെ ജീവിക്കാൻ അവസരം ലഭിക്കുമായിരുന്നു.
കഴിഞ്ഞവർഷാന്ത ഒഴിവുദിനങ്ങളിൽ നാട്ടിൽ വെച്ച് ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ആയുർവ്വേദ ഡോക്ടർ പറഞ്ഞത് അല്പം കൌതുകമുണർത്തി. ഓരോ അസുഖങ്ങൾക്കുമുള്ള മരുന്നുകൾ ഉല്പാദിപ്പിക്കാൻ (ആയുർവ്വേദവും ആധുനിക മരുന്നുകളും) തിരഞ്ഞെടുക്കുന്ന സസ്യങ്ങൾ പ്രതിനിധീകരിക്കുന്ന നാളുകളിൽ ജനിച്ച വ്യക്തികൾക്ക് ആ മരുന്നുകൾ പ്രയോഗിക്കേണ്ടിവരുന്ന രോഗങ്ങൾ വരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല എന്നാണ്, ചില പരീക്ഷണങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. നാളുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഒരു വ്യക്തിക്ക് രോഗം വരാനുള്ള സാധ്യതകൾ നിർണ്ണയിക്കുന്നത്. ആ വ്യക്തി ജനിക്കുമ്പോഴുള്ള ഗ്രഹനിലയും സ്വാധീനിക്കുന്നുണ്ട്. ഇവിടെ നാളുകൾ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വൃക്ഷങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത് എന്നതുകൊണ്ടാവണം അത്തരത്തിലുള്ള ഒരു പഠനം നടന്നത്.ചില ചെടികളും ആ ചെടികളുടെ ശാസ്ത്രനാമവും അതിൽ നിന്നെടുക്കുന്ന മരുന്നുകളും രോഗവും എഴുതിവെച്ചത് ശ്രദ്ധിക്കുക. ഈ ചെടികൾ ഓരോന്നും തിരഞ്ഞെടുത്തിട്ടുള്ളത് യാദൃശ്ചികമായല്ല. ശാസ്ത്രീയമായ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ തന്നെയാണെന്ന് ഊഹിക്കാം.
(തുടരും) (ശേഷം ഇവിടെ തുടരുന്നു.)
30 comments:
ആയുർവ്വേദവും ജ്യോതിശാസ്ത്രവും ആരോഗ്യസംരക്ഷണത്തിന് ഉപകരിക്കുമെങ്കിൽ ആ അന്ധവിശ്വാസം നിലനിർത്തുന്നതിൽ എന്തിനാണ് തെറ്റ് കാണുന്നത് ?
തീർച്ചയായും യോജിക്കുന്നു,അന്ധവിശ്വാസം അല്ല.ആശംസ്കൾ
മറ്റു മതങ്ങളുടെ യുക്തി ചോദ്യം ചെയ്യുന്ന പാര്ഥന് , സ്വന്തം മതം വിശ്വസിക്കുന്നത് അത് ദൈവം ആര്‍ക്കും നേരിട്ട് പറഞ്ഞു കൊടുത്തത് ആയതിനാല്‍ അല്ലെ അതില്‍ എനിക്ക് യുക്തി തോനിയത് കൊണ്ടാണ് എന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട് . ഇതില്‍ നിങ്ങള്‍ പറയുന്ന നക്ഷത്രങ്ങളും അവയ്ക്ക് പറ്റിയ മരം പക്ഷി മൃഗതികളെ പറ്റിയും പറയുന്നു. ഇതില്‍ എന്ത് യുക്തി ആണ് ഉള്ളത് . ഏതെന്കിലും ഒന്ന് ശാസ്ത്രിയമായി തെളിയിക്കാമോ . അങ്ങിനെ തെളിയാത്തതും വിസ്വസിക്കെണ്ടാതിലെ യുക്തി ഒന്ന് പറഞ്ഞു തരാമോ ?
ആയൂര്‍വേദം കാലങ്ങളായി ഇവിടെ ഉണ്ടായിരുന്നു . ജ്യോതിഷം അതുപോലെ ഒന്ന് തന്നെ . ഇത് രണ്ടു കൂട്ടി ഒരു വണ്ടിയില്‍ കെട്ടി വലിക്കുന്നത് എന്തിനാണ് ? ജ്യോതിഷം ഇല്ലായിരുന്നു എങ്കില്‍ ആയൂര്‍വേദം വളരില്ലായിരുന്നോ
@ മനു, അന്ധവിശ്വാസത്തിൽ വിശ്വസിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റായി ഇതിനെ കണ്ടെങ്കിൽ വായനയുടെ കുഴപ്പം എന്നേ പറയാനുള്ളൂ. ഏതെങ്കിലും ദൈവം പറഞ്ഞിട്ടണെന്ന് വരുത്തിത്തീർക്കാൻ ഒരു വിഷമവും ഇല്ല. എന്റെ ഒരു പോസ്റ്റിലും അത്തരത്തിൽ ഒരു വിശേഷണം ഉണ്ടാവില്ല. ഇതിൽ പറഞ്ഞിരിക്കുന്ന സസ്യങ്ങളുടെ ബന്ധം അതിലെ ഫോട്ടോയിൽ ഒരു ചെറിയ ബോർഡിൽ എഴുതിയതുതന്നെയാണ്. ഇപ്പോൾ ആധുനികശാസ്ത്രത്തിന് അതിൽ ചിലതെല്ലാം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഭാരതീയശാസ്ത്രശാഖകളെ മനുഷ്യന്റെ ഭൌതികവികസനങ്ങൾക്കുവേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട് ഒരു കുറ്റിയിൽ കെട്ടുന്നതുകൊണ്ട് ഒരു തെറ്റും ഇല്ല. ഇതിനു മുമ്പിലത്തെ ഗാണ്ഡീവത്തിലെ പോസ്റ്റിൽ മതത്തിന്റെ ആധിഭൌതികാംശത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുള്ളത് വായിച്ചു കാണില്ല എന്നു തോന്നുന്നു.
" ജ്യോതിശാസ്ത്രപ്രകാരം ഓരോ ജന്മനക്ഷത്രത്തിനും ഓരോ വൃക്ഷമുണ്ട്. ഓരോ നക്ഷത്രക്കാരും അവരവരുടെ വൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്നത് ഐശ്വര്യപ്രദമാണെന്നു കരുതുന്നു. "
ഇതിനു ശേഷം ഒരു ടാബിലും നല്‍കിയിട്ടുണ്ട് . ഇതിനു പിന്നില്‍ ഉള്ള യുക്തി ആണ് ചോദിച്ചത് .
അവര്‍ ദൈവം പറഞ്ഞത് കൊണ്ട് വിശ്വസിക്കേണം എന്ന് പറയുന്നു . നിങ്ങള്‍ പുര്‍വികര്‍ പറഞ്ഞത് കൊണ്ട് വിശ്വസിക്കേണം എന്ന് പറയുന്നു . രണ്ടും തമ്മില്‍ വലിയ വെത്യാസം ഒന്നും ഇല്ല .
വൃക്ഷങ്ങള്‍ക്ക് ഔഷദ ഗുണം ഉണ്ടോ ഇല്ലയോ എന്നത് അല്ല കാര്യം ,ആ മരവും നക്ഷത്രവും തമ്മില്‍ ഉള്ള ബന്തം ആണ് ചോദിക്കുന്നത് . അത് ആദുനിക ശാസ്ത്രം തെളിയിച്ചതായി എനിക്ക് അറിവില്ല . പാര്ഥന് പറഞ്ഞു തരും എന്ന് കരുതുന്നു .
പശുവിനെ കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ കുട്ടി പശുവിനെ തെങ്ങില്‍ കെട്ടി പിന്നെ തെങ്ങിനെ പറ്റി പറഞ്ഞ ഒരു കഥ ഉണ്ട് . പാര്‍ഥന്റെ ഈ പോസ്റ്റിലും ജ്യോതിഷവും ആരോഗ്യവും ഒരു കുറ്റിയില്‍ കെട്ടുമ്പോള്‍ ആ കഥ ആണ് ഓര്മ വരുന്നത് .
ജ്യോതിഷം എപ്പോള്‍ ഭാരതത്തില്‍ വന്നു ? ആയുര്‍വേദത്തിന്റെ അത്രയും പഴക്കം ജ്യോതിഷത്തിനു ഉണ്ടോ ? തുളസിയും , ചന്ദനവും ഒക്കെ എങ്ങിനെ ആണ് ജ്യോതിഷത്തിന്റെ ഭാഗം ആകുന്നതു .
മനുവിന്റെ ബാലചാപല്യങ്ങൾക്ക് എന്തു മറുപടി പറയണം ?
[" ജ്യോതിശാസ്ത്രപ്രകാരം ഓരോ ജന്മനക്ഷത്രത്തിനും ഓരോ വൃക്ഷമുണ്ട്. ഓരോ നക്ഷത്രക്കാരും അവരവരുടെ വൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്നത് ഐശ്വര്യപ്രദമാണെന്നു കരുതുന്നു."]
ഇതിനു പിന്നില്‍ ഉള്ള യുക്തി ആണ് ചോദിച്ചത്.
ഇതിനുള്ള എന്റെ മറുപടി പോസ്റ്റിൽ തന്നെയുണ്ട്.
[[ നന്മകൾ ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമായി കണക്കാക്കിയാൽ തന്നെയും ഈ വിശ്വാസത്തിൽ വളരുന്ന ഒരു സമൂഹത്തിൽ ഈ പറയുന്ന ജനുസുകളിൽ പെട്ട വൃക്ഷ-പക്ഷിമൃഗാദികൾ ഉന്മൂലനാശം സംഭവിക്കാതെ ലോകത്ത് നിലനിൽക്കാനെങ്കിലും ഈ ആചാരം വഴിയൊരുക്കുന്നുണ്ടെങ്കിൽ ഈ അന്ധവിശ്വാസത്തെ നിലനിർത്തേണ്ടതാണ്.]]
ഇത് വായിച്ചിട്ട് മനസ്സിലാവാതെയാണോ?
ഒന്നുകൂടി വ്യ്ക്തമാക്കാൻ ശ്രമിക്കാം. ലോകരാഷ്ട്രങ്ങൾ ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി മുറവിളികൂട്ടുന്നത് എന്തിനാണെന്ന് മനു മനസ്സിലാക്കിയിട്ടുണ്ടൊ എന്നറിയില്ല. അതിൽ ഗ്ലോബൽ വാമിംഗിന്റെ ഒരു പ്രധാന കാരണം ഭൂമിയിലെ വൃക്ഷസമ്പത്ത് കുറഞ്ഞു വരുന്നതാണ്. പ്രകൃതിയെ സംരക്ഷിക്കണം എന്ന് പണ്ടുണ്ടായിരുന്ന അന്ധവിശ്വാസികളായ നല്ല മനുഷ്യർക്ക് അറിയാമായിരുന്നു. അത് ഒരു മിത്തിന്റെയോ വിശ്വാസത്തിന്റെയോ അകമ്പടിയോടെ അവർ പരിപാലിച്ചുപോന്നിരുന്നു.
ആ മരവും നക്ഷത്രവും തമ്മില്‍ ഉള്ള ബന്തം ആണ് ചോദിക്കുന്നത് .
ചോദിക്കാമല്ലൊ. എന്തും ചോദിക്കാം. അത് സ്വയം മന്ദബുദ്ധിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാവരുത്. മരവും നക്ഷത്രവും തമ്മിൽ എന്താ ബന്ധം എന്നു ചോദിച്ചാൽ, അവർ തമ്മിൽ കല്യാണം കഴിച്ചതായി അറിവില്ല എന്നു മാത്രമെ എനിക്കു പറയാനുള്ളൂ. പോസ്റ്റിൽ ചില സസ്യങ്ങളുടെ ഫോട്ടൊയിൽ ഒരു ചെറിയ ബോർഡിൽ നക്ഷത്രവും സസ്യത്തിന്റെ പേരും അതിന്റെ ശാസ്ത്രീയ നാമവും അതിൽ നിന്നെടുക്കുന്ന മരുന്നിന്റെ പേരും അത് എന്തിനാണെന്നും എഴുതിയിട്ടുണ്ട്. അതിൽ ചില രോഗലക്ഷണങ്ങൾ അതിനോടു ബന്ധപ്പെട്ടു വരുന്ന നക്ഷത്രക്കാർക്ക് കൂടുതൽ കണ്ടുവരുന്നതായി ചില നിരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഒരു റിസർച്ച് സെന്ററിലെ ഡോക്ടർ പറഞ്ഞത്.
ജ്യോതിഷം എപ്പോള്‍ ഭാരതത്തില്‍ വന്നു? ആയുര്‍വേദത്തിന്റെ അത്രയും പഴക്കം ജ്യോതിഷത്തിനു ഉണ്ടോ?
ആയുർവ്വേദം ഉത്ഭവിച്ചത് ബ്രഹ്മാവിൽ നിന്നുമാണ്. ജ്യോതിഷത്തിന്റെ ദേവൻ മുരുകൻ ആണെന്നാണ് സങ്കല്പം. ഇതിൽ നിന്നും മൂപ്പിളമ മനസ്സിലാക്കാവുന്നതാണ്.
ജ്യോതിഷത്തിന്റെ ചരിത്രം ബൂലോകത്തുതന്നെ ഒന്നു പരതിനോക്കിയാൽ ലഭിക്കും. ഞാനും ചിലത് പറയുന്നുണ്ട്. പോസ്റ്റുകൾ ഇനിയും പിന്നാലെ വരും.
തുളസിയും , ചന്ദനവും ഒക്കെ എങ്ങിനെ ആണ് ജ്യോതിഷത്തിന്റെ ഭാഗം ആകുന്നതു .
ഞാൻ പറയാത്ത കാര്യങ്ങളെക്കുറിച്ച് എന്നോടു തന്നെ ചോദിക്കുന്നത് എന്തു ന്യായം. തുളസിയും ചന്ദനവുമെല്ലാം നിത്യാചാരങ്ങളുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗം കൂടിയാണ്.
"വൃക്ഷ-പക്ഷിമൃഗാദികൾ ഉന്മൂലനാശം സംഭവിക്കാതെ ലോകത്ത് നിലനിൽക്കാനെങ്കിലും ഈ ആചാരം വഴിയൊരുക്കുന്നുണ്ടെങ്കിൽ ഈ അന്ധവിശ്വാസത്തെ നിലനിർത്തേണ്ടതാണ്. ഇവിടെ 27 വൃക്ഷങ്ങളും 21 മൃഗങ്ങളും 5 പക്ഷികളും മാത്രമാണ് നക്ഷത്രങ്ങളുടെ കീഴിൽ വരുന്നത്. ആ കാര്യത്തിൽ എനിക്ക് അല്പം പ്രതിഷേധമുണ്ട്. ഓരോ നക്ഷത്രത്തിനും പ്രത്യേകം പ്രത്യേകം പക്ഷിമൃഗാദികൾ (27 എണ്ണം വീതം) വേണമായിരുന്നു. അങ്ങിനെ അത്രയും ജീവികൾക്ക് ഒരു അന്ധവിശ്വാസത്തിന്റെ ലേബലിലാണെങ്കിൽപ്പോലും ഈ ലോകത്ത് മനുഷ്യന്റെ ആഹാരമാകാതെ ജീവിക്കാൻ അവസരം ലഭിക്കുമായിരുന്നു. "
പാര്‍ത്ഥാ മനുവിനെ പോലെ ആരെങ്കിലും ചോദിക്കാനും വേണ്ടെ? ഒരു ബാലന്‍സിന്
മുകളില്‍ കൊടുത്ത വാചകം മനു കണ്ടു കാണൂകയില്ല. അഥവാ കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്നുണ്ടായിരിക്കും
"ആയുർവ്വേദം ഉത്ഭവിച്ചത് ബ്രഹ്മാവിൽ നിന്നുമാണ്."
പാര്ത്ഥന്
ആയുര്‍വേദം ഉത്ഭവിച്ചത് ബ്രഹ്മാവില്‍ നിന്നല്ല
പ്രപഞ്ചോല്പത്തിയോടു കൂടി തന്നെ ഉള്ള ഒരു ശാശ്വതസത്യം ആണ് ആയുര്‍വേദസിദ്ധാന്തം.
"ബ്രഹ്മാ സ്മൃത്വായുഷോ വേദം--"
ബ്രഹ്മാവ് അതിനെ സ്മരിച്ചു. അത്രയേ ഉള്ളൂ
നന്ദി, പണിക്കരുമാഷെ, ഞാനും ഉദ്ദേശിച്ചത് അതു തന്നെയാണ്. ഉണ്ടായി എന്നു പറയുന്നതിലും മനസ്സിലാക്കാൻ എളുപ്പം ഒരാൾ സൃഷ്ടിച്ചു എന്നു പറയുന്നതല്ലെ. ഈ എളുപ്പപ്പണിയാണ് നമ്മുടെ തത്വചിന്തകളെല്ലാം വികലമാവാനും കാരണം. മൂലപ്രകൃതിയുടെ വികൃതിയാൽ എല്ലാം ഉണ്ടായി. ത്രിഗുണങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടമായപ്പോൾ അത് ത്രിദോഷങ്ങളായി, അത് അസുഖങ്ങൾക്ക് കാരണമായി ഭവിച്ചു. ചികിത്സക്കായി ബ്രഹ്മാവ് അശ്വനീദേവകളെ സൃഷ്ടിച്ചു. ഒരു കഥയായി പറയുമ്പോൾ ഇങ്ങനെയല്ലെ വേണ്ടത്. (മാഷെ പറഞ്ഞ രീതിക്ക് പോരായ്മയുണ്ടെങ്കിൽ തിരുത്തുമല്ലൊ.)
പാര്ത്ഥന്
എന്നെക്കൊണ്ട് പറയിപ്പിക്കുകയാണോ? :)
ത്രിദോഷങ്ങള്‍ രോഗകാരണങ്ങള്‍ അല്ല.
ശരീരം അരോഗമായി നിലനില്‍ക്കുന്നത് മൂന്നു ദോഷങ്ങളും വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്.
അവ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോഴാണ് രോഗം ഉണ്ടാകുന്നത്
Q . മാഷെ പറഞ്ഞ രീതിക്ക് പോരായ്മയുണ്ടെങ്കിൽ തിരുത്തുമല്ലൊ.
A. പാര്ത്ഥന്
എന്നെക്കൊണ്ട് പറയിപ്പിക്കുകയാണോ?
-------------------------
പാര്‍ഥനു ഈ എടുത്താല്‍ പൊങ്ങാത്ത പണി നിര്‍ത്തിക്കൂടെ എന്നാണു ലളിത ചോദ്യം..
നന്ദി മാഷെ, അസന്തുലിതാവസ്ഥ എന്നു പറയുന്നതിന്റെയും പ്രവർത്തനരാഹിത്യം എന്നു പറയുന്നതിന്റെയും വ്യത്യാസം മനസ്സിലാവുന്നുണ്ട്. ആയുർവ്വേദത്തിലെ ‘കോപം’ angry ആണെന്നു ധരിച്ചാൽ പ്രശ്നമാകുന്നതുപോലെ.
" നന്മകൾ ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമായി കണക്കാക്കിയാൽ തന്നെയും ഈ വിശ്വാസത്തിൽ വളരുന്ന ഒരു സമൂഹത്തിൽ ഈ പറയുന്ന ജനുസുകളിൽ പെട്ട വൃക്ഷ-പക്ഷിമൃഗാദികൾ ഉന്മൂലനാശം സംഭവിക്കാതെ ലോകത്ത് നിലനിൽക്കാനെങ്കിലും ഈ ആചാരം വഴിയൊരുക്കുന്നുണ്ടെങ്കിൽ ഈ അന്ധവിശ്വാസത്തെ നിലനിർത്തേണ്ടതാണ് "
മരങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ആണ് ഇങ്ങനെ ഒരു അന്ത വിശ്വാസം ജനങ്ങളില്‍ അടിചെല്പ്പിച്ചത് എന്ന് കരുതാന്‍ വയ്യ . അങ്ങിനെ ഒരു നല്ല വശം കൂടെ ഇതിനു ഉണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല . എന്നാല്‍ ഈ ഒരു നല്ല വശത്തിനു വേണ്ടി നമ്മള് ഇത്തരം ഒരു അന്തവിസ്വാസം പ്രോല്സാഹിപ്പിക്കെണോ എന്ന് കൂടെ ആലോചിക്കേണം . കാരണം ഇത്തരം ഒരു അന്ത വിശ്വാസം ഉള്ള ഭാരതത്തില്‍ ഇത്തരം ഒരു അന്ത വിശ്വാസം ഇല്ലാത്ത മറ്റു രാജ്യങ്ങളെ കാളും മരങ്ങള്‍ കൂടുതല്‍ ഒന്നും ഇല്ല . മാത്രമല്ലേ അന്ത വിശ്വാസം ഇല്ലാതെ ശരിയായ അറിവ് സഹുഹതിലേക്ക് പകര്‍ന്നു നല്കുന്ന വഴി മറ്റു പല രാജ്യങ്ങളും പരിസ്ഥിതി കാര്യങ്ങളില്‍ നമ്മളേക്കാളും വളരെ മുന്പില് ആണ് . അപ്പോള്‍ അന്ത വിശ്വാസം വിട്ടു അവര്‍ ചെയ്യുന്നത് പോലെ ചെയ്യുനത് അല്ലെ നല്ലത് ?
" അതിൽ ചില രോഗലക്ഷണങ്ങൾ അതിനോടു ബന്ധപ്പെട്ടു വരുന്ന നക്ഷത്രക്കാർക്ക് കൂടുതൽ കണ്ടുവരുന്നതായി ചില നിരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഒരു റിസർച്ച് സെന്ററിലെ ഡോക്ടർ പറഞ്ഞത് "
ആ റിപ്പോര്‍ട്ട് എവിടെ കിട്ടും എന്ന് പറഞ്ഞാല്‍ നല്ലത് ..
പറയാം .. എന്തും പറയാം .. അതും സ്വയം മന്ദബുദ്ധിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാവരുത്
" ആയുർവ്വേദം ഉത്ഭവിച്ചത് ബ്രഹ്മാവിൽ നിന്നുമാണ്. ജ്യോതിഷത്തിന്റെ ദേവൻ മുരുകൻ ആണെന്നാണ് സങ്കല്പം " സങ്കല്പം വിസ്വസിനിയം ആണോ ? ഇത് വിശ്വസിക്കാന്‍ ഉള്ള യുക്തി എന്താണ് ?
"ബ്രഹ്മാ സ്മൃത്വായുഷോ വേദം--"
ഇതാണോ പാര്‍ത്ഥ ഉത്ഭവിച്ചതിന്റെ തെളിവ് ?
" വൃക്ഷ-പക്ഷിമൃഗാദികൾ ഉന്മൂലനാശം സംഭവിക്കാതെ ലോകത്ത് നിലനിൽക്കാനെങ്കിലും ഈ ആചാരം വഴിയൊരുക്കുന്നുണ്ടെങ്കിൽ " ഭാരതത്തില്‍ ഒഴിച്ച് മറ്റിടങ്ങളില്‍ ഉണ്ടായിരുന്ന വൃക്ഷ ലതാതികള്‍ ഒക്കെയും നശിച്ചു പോയോ ?
മനുവിന്റെ ഇനിയുള്ള സംശയങ്ങളെല്ലാം സ്വന്തമായി അന്വേഷിച്ചു കണ്ടുപിടിക്കാവുന്നതേയുള്ളൂ. യുക്തിവാദികൾക്ക് അത് വളരെ എളുപ്പവും ആണ്. ഇത് അന്ധവിശ്വാസം പഠിപ്പിക്കുന്ന് ഒരു ചെറിയ ബ്ലോഗാണ്. ടൂട്ടോറിയൽ കോളേജല്ല.
മനു പറഞ്ഞു:
[മരങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ആണ് ഇങ്ങനെ ഒരു അന്ത വിശ്വാസം ജനങ്ങളില്‍ അടിചെല്പ്പിച്ചത് എന്ന് കരുതാന്‍ വയ്യ .]
എന്തിനായിരുന്നു എന്ന് മനു വ്യക്തമാക്കൂ.
പിണങ്ങാതെ പാര്‍ത്ഥ . ഒനുമില്ലെങ്കിലും നമ്മള് രണ്ടുപേരും ഒരു കാര്യം തന്നെ അല്ലെ അന്യെഷിക്കുന്നത് . സംശയം തിര്‍ക്കാന്‍ ചിലപ്പോള്‍ ഗുരുവിനു കഴിഞ്ഞേക്കും . ചോദിച്ചിട്ടു പറഞ്ഞാല്‍ മതി .
" എന്തിനായിരുന്നു എന്ന് മനു വ്യക്തമാക്കൂ. " മരം വച്ചു പിടിപ്പിക്കാന്‍ ആവില്ല . പറഞ്ഞു പറ്റിച്ചു പണം നേടാനും ആകില്ല , അതിപ്പോള്‍ തുടങ്ങിയത് ആണല്ലോ ? ആരോ ഉണ്ടാക്കി , അക്കാലതുള്ള അറിവ് വച്ചു അതൊക്കെ ശരി ആയി തോനിയിരിക്കാം . അതുകൊണ്ട് എല്ലാവരും വിശ്വസിച്ചു . അവരെ കുറ്റം പറയാന്‍ കഴിയില്ല കാരണം അവരുടെ ശരി ആയിരുന്നു അത് . എന്നാല്‍ ഇന്ന് ലഭ്യമായ അറിവുകള്‍ വച്ചു അതൊന്നും ശരി അല്ല എന്ന് നമുക്ക് പറയാന്‍ കഴിയും .
മനുവിന്റെ അഭിപ്രായം വ്യക്തമായി:
[ പറഞ്ഞു പറ്റിച്ചു പണം നേടാനും ആകില്ല , അതിപ്പോള്‍ തുടങ്ങിയത് ആണല്ലോ ? ആരോ ഉണ്ടാക്കി , അക്കാലതുള്ള അറിവ് വച്ചു അതൊക്കെ ശരി ആയി തോനിയിരിക്കാം . അതുകൊണ്ട് എല്ലാവരും വിശ്വസിച്ചു . അവരെ കുറ്റം പറയാന്‍ കഴിയില്ല കാരണം അവരുടെ ശരി ആയിരുന്നു അത് . എന്നാല്‍ ഇന്ന് ലഭ്യമായ അറിവുകള്‍ വച്ചു അതൊന്നും ശരി അല്ല എന്ന് നമുക്ക് പറയാന്‍ കഴിയും .]
അപ്പോൾ ഒന്ന് ഒത്തു പിടിച്ചേ . നുമ്മടെ സംഘത്തിനെ വിളിക്കൂ. എല്ലാവർക്കും ചേർന്ന് മരമായ മരമെല്ലാം വെട്ടി, കാടായ കാടെല്ലാം വെളുപ്പിച്ച് കാനനച്ചായയിൽ ഒരു യുഗ്മഗാനം പാടി നടക്കാം.
സമ്മതിച്ചിരിക്കുന്നു മച്ചൂ, സമ്മതിക്കാതെന്തു ചെയ്യും.
കാനനം എന്ന് വച്ചാല്‍ വനം , ഛായ എന്നാല്‍ തണല്‍ . കാനനഛായ എന്നാല്‍ വനത്തിലെ മരങ്ങള്‍ നല്കുന്ന തണല്‍ . കാടായ കാടെല്ലാം വെട്ടിവെളുപ്പിച്ചാല്‍ പിന്നെ യുഗ്മഗാനം പാടി നടക്കാന്‍ കാനന ഛായ ഉണ്ടാവില്ല പാര്‍ത്ഥ . കോപം കൊണ്ട് പറ്റിയത് ആണോ , സംസ്കൃതം പഠിച്ചു പഠിച്ചു മലയാളം മറന്നതാണോ ?
അല്ല മനു,
അറിഞ്ഞുകൊണ്ടുതന്നെയാണ്. നമ്മുടെ ഒരു രീതി അതാണല്ലോ.
“ദീപങ്ങളൊക്കെക്കെടുത്തി ഞാൻ ധ്യാനിച്ചു , ദീപമേ നയിച്ചാലും.“
(ഒരു സിൽമാ പാട്ടാ.)
അപ്പോകലിപ്തോ
(ഇതെന്തൂട്ടാണാവോ തെറി ഒന്നുമല്ലല്ലൊ അല്ലെ )
എന്നെ ഒരു വഴിക്കാക്കിയെ അടങ്ങൂ എന്നൊന്നുമില്ലല്ലൊ അല്ലെ ഹ ഹ ഹ :)
മനൂ
അറിവ് ഒരിക്കലും പൂര്‍ണ്ണമായിട്ടുണ്ടോ എന്നറിയില്ല
പക്ഷെ അവരവര്‍ ജീവിക്കുന്ന കാലത്തുള്ള അറിവും ചിന്താഗതിയും അനുസരിക്കുന്നത് ഒരു തെറ്റല്ല എന്നാണ് ഞാന്‍ കരുതുന്നത്
ഇന്ന് പൊതുവേ അറിവായ കാര്യങ്ങള്‍ വിശ്വസിക്കുന്നതും അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നതും ന്യായമായേ എനിക്കു കരുതുവാന്‍ സാധിക്കൂ.
ഇതു പഴയ കാലങ്ങളിലും ബാധകം ആയിരിക്കണം ചിലര്‍ക്കെങ്കിലും അല്ലെ?
എനിക്കു ഇന്നത്തെ ശാസ്ത്രം മുഴുവന്‍ അറിയില്ല. റേഡിയോ പ്രവര്‍ത്തിക്കുന്നതും TV പ്രവര്‍ത്തിക്കുന്നതും റോക്ക്റ്റ് പോകുന്നതും എല്ലാം എനിക്ക് ഇന്നും അത്ഭുതം ആണ് =
നിങ്ങള്‍ക്ക് അല്ലായിരിക്കാം. നിങ്ങള്‍ സര്‍വജ്ഞാനികള്‍ ആണല്ലൊ
പക്ഷെ ഈ ലോകം എന്തെങ്കിലും ഒരു ആപത്തില്‍ പെട്ട് ജീവജാലങ്ങള്‍ അശേഷം നശിച്ചു. ഞാന്‍ മാത്രം അവശേഷിച്ചു.
ഒപ്പം ഇന്നുള്ള എല്ലാ ഫാക്റ്ററികളും (ജീവജാലങ്ങള്‍ ഒഴികെ) ഉണ്ട്
എന്നാലും എനിക്ക് ഒരു മൊട്ടു സൂചി പോലും ഉണ്ടാക്കാന്‍ കഴിയില്ല.
നിങ്ങള്‍ക്ക് ഈ ലോകത്തെ എല്ലാ സാധനങ്ങളും അതു പോലെ ഉണ്ടാക്കാന്‍ കഴിവുള്ള ആളാണെന്നറിയാം.
പക്ഷെ നിങ്ങള്‍ ഇല്ലല്ലൊ
അപ്പോള്‍ ഞാന്‍ എന്തു ചെയ്യും?
പഴയ കാലത്തെ ആളുകള്‍
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"
എന്നു പറഞ്ഞതിനോടൊപ്പം ഓരോ വീട്ടിലും ഓരോ സര്‍പ്പക്കാവും കുളവും ഉള്ളതു നല്ലതാണെന്നു പറഞ്ഞത് അന്നത്തെ വിദ്യാഭ്യാസരീതിയില്‍ എല്ലാവരെയും എല്‍;ലാം പഠിപ്പിക്കന്‍ സാധിക്കാത്തതു കൊണ്ട് ഒരു ആചാരം ആയി - വിശ്വാസം ആയി - പറഞ്ഞാല്‍ കൊള്ളാം എന്നായാലോ?
കാശു കണ്ടാല്‍ അതു കൊണ്ടു പോകാനുള്ള ആളും വരും
അതു തത്വശാസ്തത്തിന്റെ കുറ്റമല്ല ലോകനീതിയാണ്
പേര് എന്താണ് എന്ന് അറിയില്ല . മാഷെ എന്ന് വിളിച്ചു കണ്ടു അങ്ങിനെ തന്നെ വിളിക്കാം ,
മാഷേ ,
അപ്പോള്‍ ഞാന്‍ എന്തു ചെയ്യും? അതിപ്പോ ഞാന്‍ എങ്ങിനെയ പറയുക , മാഷിന്റെ യുക്തി പോലെ എന്തും ചെയ്യാം .ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്തിനാണ് എന്നും എനിക്ക് മനസിലായില്ല . കളിയാക്കല്‍ ആകും ലക്ഷ്യം എന്ന് കരുതാം .
കാടും കുളവും ഒക്കെ സരക്ഷിക്കേണം എന്ന് പഴമക്കാര്‍ മാത്രം അല്ല ഇപ്പോള്‍ ഉള്ളവരും പറയാറുണ്ട് . അതൊക്കെ തെറ്റ് ആണ് എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല . നല്ലത് തന്നെ . പക്ഷെ മരങ്ങളും മറ്റും പരിപാലിക്കാന്‍ ജ്യോതിഷം ആണ് കാരണം എന്ന് പാര്ഥന് പറഞ്ഞതിനോട് മാത്രമേ എനിക്ക് എതിര് അഭിപ്രായം ഉള്ളു . ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മാഷില്‍ നിന്നും ഉത്തരം കിട്ടും എന്ന് പ്രതിക്ഷിക്കാം .
" എന്തിനായിരുന്നു എന്ന് മനു വ്യക്തമാക്കൂ. "
എനിക്ക് കൃത്യമായി അറിയില്ല .
മനു പറയുന്നു:
[പക്ഷെ മരങ്ങളും മറ്റും പരിപാലിക്കാന്‍ ജ്യോതിഷം ആണ് കാരണം എന്ന് പാര്ഥന് പറഞ്ഞതിനോട് മാത്രമേ എനിക്ക് എതിര് അഭിപ്രായം ഉള്ളു ].
യുക്തി നല്ലതാണ്, പക്ഷെ ഇത് അതിവായനയല്ലെ മനു.
മരത്തിനെക്കുറിച്ച് എന്റെ ഒരു പോസ്റ്റിന്റെ ലിങ്ക് ഇതിനുമുമ്പിലത്തെ ഒരു കമന്റിൽ കൊടുത്തിരുന്നു. ആ പോസ്റ്റ് വായിച്ചിട്ടില്ലെങ്കിൽ ഇവിടെ ഒന്നു പോയിനോക്കൂ.
ജ്യോതിശാസ്ത്രത്തെക്കുറിച്ച് അല്പം ചിലത് ഇവിടെ.
Post a Comment