Tuesday, March 22, 2011

മനുഷ്യനറിയാത്തത് മൃഗങ്ങൾക്കറിയാം.

2004ൽ  ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ സുനാമിക്കുശേഷം ഒരു വാർത്ത വന്നിരുന്നു. എന്തെന്നാൽ, സുനാമി ബാധിതപ്രദേശങ്ങളിൽ കെട്ടിയിടാത്ത വീട്ടുമൃഗങ്ങളൊന്നും അപകടത്തിൽ പെട്ടിരുന്നില്ല എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നുവത്രെ! അതൊരു ഹൈന്ദവ (എൻ. ഗോപാലകൃഷ്ണൻ) ഉഢായിപ്പായി പ്രചരിച്ചിരുന്നതുകൊണ്ട്, കാര്യമായെടുത്തിരുന്നില്ല. പക്ഷെ കാര്യങ്ങളുടെ കിടപ്പ് ശരിയായിരുന്നു എന്ന് ഇതാ പുതിയൊരു വാർത്ത വന്നിരിക്കുന്നു. ശാത്രജ്ഞന്മാർ ഇപ്പൊ പറയുന്നത് ഈ സുനാമി കണ്ടുപിടിക്കാനുള്ള സുനാപ്പികളെക്കാളും നല്ലത് എല്ലാവരും വീട്ടിൽ കോഴി, പൂച്ച, പട്ടി, പശു എന്നിവയെ വളർത്തുകയാണ് ലാഭകരം എന്നാണ്. ചുരുങ്ങിയപക്ഷം തടിയെങ്കിലും രക്ഷപ്പെടും.


പക്ഷിമൃഗങ്ങൾക്ക് “ആറാം ഇന്ദ്രിയം“ (6th sense) ഉണ്ടെന്നാണ് ഇപ്പൊ അവരെല്ലാം പറയുന്നത്. ദൈവത്തിന്റെ വിശേഷസൃഷ്ടിയായ മനുഷ്യന് ഈ ആറാം ഇന്ദ്രിയം ഉണ്ടോ ? കണ്ണിൽ കാണുന്നതു മാത്രം വിശ്വിസിക്കേണ്ടി വരുമ്പോൾ അഞ്ചിൽ കൂടുതൽ ഇന്ദ്രിയങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നതെങ്ങിനെ? ഉണ്ടെന്നു പറയുന്നത് ‘വിശ്വാസി ‘ ആണെങ്കിൽ ഉഢായിപ്പും, ശാസ്ത്രജ്ഞനാണെങ്കിൽ പരമസത്യവും എന്നതാണോ ലോകനീതി. എന്തായാലും ഇങ്ങനെയൊരു ‘പ്രതിസന്ധി’യിലാണ് ശാസ്ത്രം കയ്യിലൊതുക്കി എന്ന് അഹങ്കരിക്കുന്ന മനുഷ്യലോകം. ഇത്രയും എഴുതാൻ കാരണം; ഇന്ന് വായിച്ച ഒരു പത്രവാർത്തയാണ്. ഇതിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല. സ്കാൻ ചെയ്ത വാർത്ത വായിച്ച്, എന്നെ വലയ്ക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കല്ലെ എന്നൊരപേക്ഷയുണ്ട്, എല്ലാവരോടും.




ഭൂമികുലുക്കം, സുനാമി എന്നി വിഷയങ്ങളിൽ മനുഷ്യന്റെ ആറാം ഇന്ദ്രിയം പ്രതികരിക്കുമോ?   വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. അവിടെയും ഈ ‘പ്രതിസന്ധി’ ഉണ്ടാകും. പഴയ ഒരു വാർത്താശകലം കൂടി വായിക്കൂ.       
                                                                                                   



4 comments:

പാര്‍ത്ഥന്‍ said...

ശാത്രജ്ഞന്മാർ ഇപ്പൊ പറയുന്നത്,
ഈ സുനാമി കണ്ടുപിടിക്കാനുള്ള സുനാപ്പികളെക്കാളും നല്ലത് എല്ലാവരും
വീട്ടിൽ കോഴി, പൂച്ച, പട്ടി, പശു എന്നിവയെ വളർത്തുകയാണ് ലാഭകരം എന്നാണ്. ചുരുങ്ങിയപക്ഷം തടിയെങ്കിലും രക്ഷപ്പെടും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മനുഷ്യനു ആറാമത്‌ ഒരിന്ദ്രിയം ഉണ്ട്‌
അതിന്റെ പ്രശ്നമാ
കേട്ടിട്ടില്ലെ ആ സ്ഖലിക്കുന്നത്‌

ഇന്ദ്രിയം കൂടിയാലും പ്രശ്നം ഹ ഹ ഹ :)

സ്മിത മീനാക്ഷി said...

ഈ ബ്ലോഗ് ഫോളോ ചെയ്യാന്‍ അനുവദമില്ലെ? കണ്ടില്ല അതിനുള്ള ഇടം

BCP - ബാസില്‍ .സി.പി said...

ദൈവമില്ലെന്നോ??? - കണ്ണടച്ച് ഇരുട്ടാക്കുന്നവരോട്...