Wednesday, January 4, 2012

ഭഗവദ്‌ഗീത തീവ്രവാദഗ്രന്ഥമോ ?


(തിയതി : 27-12-2011)
റഷ്യയിലെ സൈബീരിയയിലുള്ള  കോടതിയിൽ  ‘ഭഗവദ്ഗീത’  നിരോധിക്കണം എന്നു പറഞ്ഞ് ഓർത്തഡോക്സ് സഭ കൊടുത്ത  കേസിൽ ബുധനാഴ്ച (28-12-2011) വിധി പറയും  എന്ന് വാർത്തയുണ്ടായിരുന്നു കേസ് കോടതിയിൽ വന്നപ്പോഴും ഈ വാർത്ത കണ്ടിരുന്നുഅന്ന് അതിന്റെ കാരണം പറഞ്ഞത്, “ഭഗവദ്ഗീത മറ്റു മതങ്ങളെ ഇകഴ്ത്തി  പറയുന്നു, അന്യോന്യം സ്പര്‍ദ്ധ വളര്‍ത്തുന്നുഎന്നൊക്കെയാണ്ഇപ്പോൾ കേൾക്കുന്നു; ഭഗവദ്ഗീത  ഒരു തീവ്രവാദഗ്രന്ഥമാണെന്ന്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള ആശങ്ക  വിദേശകാര്യമന്ത്രി  എസ്. എം. കൃഷ്ണ  റഷ്യന്‍ അംബാസിഡറെ അറിയിച്ചിരുന്നു.   ആർക്കും എന്തും ആരോപിക്കാംപക്ഷെ അതിന്റെ  വിശദീകരണം  നൽകാൻ അത്  ആരോപിക്കുന്നവർക്ക് ബാധ്യതയുണ്ട്.  

(തിയതി : 28-12-2011)
റഷ്യയിൽ ഭഗവദ്‌ഗീത നിരോധിക്കണമെന്ന  ഓര്‍ത്തഡോക്സ്  സഭയുടെ ആവശ്യം സൈബീരിയന്‍ കോടതി തള്ളി എന്ന്  വാര്‍ത്ത വന്നു. 


ഈ ആധുനിക ലോകത്തിലെ  പ്രബലമായ  സെമിറ്റിക് മതങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു  കാലഘട്ടത്തിലാണ്‌ ഭഗവദ്‌ഗീതയുടെ ഉത്ഭവം എന്ന് അനുമാനിക്കപ്പെടുന്നു.  അദ്ധ്യാത്മിക ജ്ഞാനത്തിന്റെ  അവസാനവാക്ക് എന്നു വിശേഷിപ്പിക്കാവുന്ന അദ്ദ്വൈതദര്‍ശനത്തിനെക്കാൾ  അല്പമായ   ദ്വൈതദര്‍ശനവും സ്വഗ്ഗപ്രാപ്തി എന്ന അപ്രാപ്യമായ  വാഗ്ദാനങ്ങളും  പ്രചരിപ്പിച്ച്  ജനങ്ങളെ  ഇനിയും ചൂഷണം ചെയ്യും എന്ന്  ഗീതാചാര്യന്‌  അറിയാമായിരുന്നു.  വേദങ്ങൾ  ഈശ്വരീയമാണെങ്കിലും  പുരോഹിതവര്‍ഗ്ഗം വേദങ്ങളെ  അവരുടെ  ഭൌതിക സുഖങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു കർമ്മ മാര്‍ഗ്ഗമാക്കിയതിനാൽ,  ഇപ്പോഴുള്ളതും  ഇനി വരാനിരിക്കുന്നതുമായ വേദങ്ങളിലെ   ഫലം ഇല്ലാത്ത പുഷ്പിത വാഗ്ദാനങ്ങൾ   ഉപേക്ഷിക്കാൻ തന്നെ  ഭഗവാൻ ഗീതയിലൂടെ  സൂചിപ്പിക്കുന്നുണ്ട്. 
ഭഗവദ്ഗീത മറ്റുമതവിശ്വാസങ്ങളെക്കുറിച്ചും സെമിറ്റിക് മതങ്ങൾ മറ്റു മതവിശ്വാസങ്ങളെക്കുറിച്ചും എന്താണ് പറഞ്ഞിട്ടുള്ളത് എന്നു നോക്കാം.  
------------------------------------------------------------------------------------
ദൈവം ഏകനാണെന്നതാണ് ബൈബിളിന്റെ അദ്ധ്യാപനം : -  “യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാവരുത്‌ “ (പുറപ്പാട് 20:01,02) -  “ഞാൻ  ഞാൻ മാത്രമെയുള്ളൂ ; ഞാനല്ലാതെ ദൈവമില്ല” (ആവർത്തന പുസ്തകം 32:39) -  “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം; എന്നെപ്പോലെ ഒരുത്തനുമില്ല
(യശയ്യാവ് 46:9) -  “യഹോവ ഏകൻ തന്നെ” (ആവർത്തന പുസ്തകം 6:4) – “നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്‌“ (മാർക്കോസ് 12:29) -    “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമെ ആരാധിക്കാവൂ” (മത്തായി 4:10)  -  ദൈവം എകൻ എന്ന് നീ വിശ്വസിക്കുന്നുവോ, കൊള്ളാം” (യക്കോബ്  2:19) 
 ---------------------------------------------------------------------------------
 (സൂറ 10 – യൂനുസ്വക്രതയില്ലാത്തവനായിക്കൊണ്ട് നിന്റെ മുഖം മതത്തിന് നേരെയാക്കി നിർത്തണമെന്നും, നീ ബഹുദൈവവിശ്വാസികളിൽ പെട്ടവനായിരിക്കരുതെന്നും ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു. (105).  അള്ളാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാർത്ഥിക്കരുത്‌;  അപ്രകാരം ചെയ്യുന്നപക്ഷം നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. (106). -  (സൂറ 13 – അൽ റാദ്അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാർത്ഥനഅവന്നു പുറമെ ആരോടെല്ലാം അവർ പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവർക്ക് യാതൊരു ഉത്തരവും നൽകുന്നതല്ല.   വായിൽ വെള്ളം തനിയെ വന്നെത്താൻ വേണ്ടി തന്റെ  ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർഅത്  (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലൊസത്യനിഷേധികളുടെ പ്രാർത്ഥന നഷ്ടത്തിൽ തന്നെയാകുന്നു. (14).   (സുറ 16 – അൽ നഹൽനിങ്ങളുടെ ദൈവം ഏകദൈവമത്രെഎന്നാൽ പരലോകത്തിൽ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങൾ നിഷേധ സ്വഭാവമുള്ളവയത്രെഅവർ അഹങ്കാരികളുമാകുന്നു. (22).  -  (സൂറ 39 – അസ് സുമർ)  (നബിയേ,) പറയുകനീ അല്പകാലം  നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുകയാലും  നീ തീർച്ചയായും നരകാവകാശികളുടെ കൂട്ടത്തിലാകുന്നു. (8).  അവർക്ക് അവരുടെ മുകൾ ഭാഗത്ത് തിയ്യിന്റെ തട്ടുകളുണ്ട്.   അവരുടെ കീഴ്ഭാഗത്തുമുണ്ട്  തട്ടുകൾഅതിനെപ്പറ്റിയാകുന്നു അള്ളാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്ആകയാൽ എന്റെ ദാസന്മാരെ, നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ. (16).   ദുർമൂർത്തിയെ, അതിനെ ആരാധിക്കുന്നത് വർജ്ജിക്കുകയും  അള്ളാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവർക്കാണ് സന്തോഷവാർത്തഅതിനാൽ എന്റെ ദാസന്മാർക്ക് നീ സന്തോഷവാർത്ത അറിയിക്കുകഅതായത്, വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും അതിൽ എറ്റവും നല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്കാകുന്നു  അള്ളാഹു മാർഗ്ഗദർശനം നൽകിയിട്ടുള്ളത്അവർ തന്നെയാകുന്നു ബുദ്ധിമാന്മാർ. (18).  അപ്പോൾ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും സഹായിക്കാനാകുമോ അവനെ നിനക്ക്അപ്പോൾ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ? (19).   
-----------------------------------------------------------------------  
അർജ്ജുന! ഏതൊരു ഭക്തന്മാർ ശ്രദ്ധയോടുകൂടിയവരായി അന്യദേവതകളെ ആരാധിക്കുന്നുവോ അവരും വിധിപ്രകാരമല്ലാതെ എന്നെത്തന്നെ ആരാധിക്കുന്നു.“ (.ഗീ. 9:23) [ഏതു ദേവതയെ ആരാധിച്ചാലും, അത് ചെന്നെത്തുന്നത്  പരമാത്മസത്യത്തിൽ  തന്നെയാണെന്നു പറയാൻ ദൈവത്തിനും  കുറച്ചു ധൈര്യം വേണം.]  -   ആത്മാവിനെക്കൊണ്ട് ആത്മാവിനെ ഉദ്ധരിക്കണം.  ആത്മാവിനെ ക്ഷീണിപ്പിക്കരുത്.  എന്തുകൊണ്ടെന്നാൽ ആത്മാവുതന്നെ ആത്മാവിന്റെ ബന്ധുവാകുന്നു.  ആത്മാവുതന്നെ ആത്മാവിന്റെ ശത്രുവും ആകുന്നു.“  (.ഗീ. 6:5) [ഓരോരുത്തരുടെയും പ്രവർത്തിയുടെ  പ്രേരണ അവരവരുടെ മനസ്സുതന്നെയാണ്അതുകൊണ്ട് ജീവിതത്തിലെ ഏതു പ്രവർത്തിയും  ചെയ്യുന്നതിന്റെ ഉത്തരവാദിത്തം  അവനവനിൽ തന്നെയാണ്അതിന് യാതൊരു  ദൈവത്തിനെയും  കൂട്ടുപിടിക്കേണ്ടതില്ല എന്ന് ഗീത വ്യക്തമാക്കുന്നു.]  -   എന്നാൽ ഇപ്രകാരം രഹസ്യത്തിലും രഹസ്യമായ ജ്ഞാനം നിനക്കുവേണ്ടി പറയപ്പെട്ടു.  ഇതിനെയൊട്ടും ബാക്കിവെയ്ക്കാതെ വിമർശനം ചെയ്തിട്ട് എപ്രകാരം നീ ആഗ്രഹിക്കുന്നു,   അപ്രകാരം നീ ചെയ്താലും.“ (.ഗീ. 18:63)  [മനുഷ്യന് വേണ്ടത്  സ്വാതന്ത്ര്യവും നിർഭയത്വവുമാണ്ലോകത്ത് ഒരു മതഗ്രന്ഥത്തിലും  ഈശ്വരൻ നിരുപാധികമായ സ്വാതന്ത്ര്യം തന്റെ സൃഷ്ടിക്ക് ഇപ്രകാരം നൽകിയിരിക്കുന്നതായി നമുക്ക് വായിക്കുവാൻ കഴിയില്ലശാസ്ത്രസത്യം പൂർണ്ണമായി ബോദ്ധ്യം വന്ന ഒരുവന്  ശാസ്ത്രത്തിന്റെ നിയമത്തിൽ നിന്നുകൊണ്ടുമാത്രമെ വിമർശിക്കാനും കഴിയുകയുള്ളൂ  എന്നത് ലോകസത്യമാണ്.] 
“യദാ തേ മോഹകലിലം ബുദ്ധിർവ്യതിതരിഷ്യതി
തദാ ഗന്താസി നിർവ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച“. (.ഗീ. 2:52)            

ശ്രുതസ്യ ചശ്രോതവ്യസ്യ  =  കേട്ടതും  കേൾക്കപ്പെടേണ്ടതും - വേദമാണ്.      വേദം ത്രിഗുണാത്മകമാണ്.   അതിനെ ഉപേക്ഷിച്ചിട്ട്  ഗുണാതീതനായാൽ മാത്രമെ ബ്രഹ്മസാക്ഷാത്കാരം അനുഭവിക്കാൻ സാധിക്കുകയുള്ളൂ.   ഓരോ മതമുണ്ടാകുമ്പോഴും അതിലെല്ലാം കർമ്മത്തിനായുള്ള അനുശാസനവും ഉണ്ടാകാറുണ്ട്ഭാരതീയരുടെ വൈദിക  കര്‍മ്മങ്ങൾ   ‍സ്വർഗ്ഗപ്രാപ്തി  ലക്ഷ്യമായിക്കരുതിയെങ്കിൽ, ഗീതയ്ക്കു ശേഷം ഉണ്ടായിട്ടുള്ള ക്രിസ്തുമതത്തിന്റെ പഴയതും പുതിയതുമായ വേദപുസ്തകങ്ങൾ പറുദീസയെ പുണ്യകർമ്മങ്ങൾക്കൊണ്ട് നേടാവുന്ന സ്വർഗ്ഗരാജ്യമായി കരുതുന്നുയഥാർത്ഥത്തിൽ പഴയ നിയമത്തിലെ പറുദീസയല്ല യേശുക്രിസ്തു അദ്ധ്യാത്മജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതിയത്ദൈവരാജ്യവും പറുദീസയും ഒന്നല്ലമോക്ഷവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസവും ഇതു തന്നെഭാരതീയന്റെ മോക്ഷംദേഹവിയോഗത്തിനുശേഷമുള്ള  അറിയപ്പെടാത്ത ഒരു  സങ്കല്പത്തിലെ  ജീവിതമല്ലജീവിച്ചിരിക്കുമ്പോൾ തന്നെ മോഹങ്ങളാൽ ഉണ്ടായിത്തീരുന്ന ദുഃഖത്തിൽ നിന്നും  നിവൃത്തിയുണ്ടാകുമ്പോൾ ലഭിക്കുന്ന  പരമാനന്ദപ്രാപ്തിയാണ് മോക്ഷംമരണാനന്തരം  കിട്ടുന്ന മോക്ഷംകൊണ്ട് ആർക്ക് എന്ത്  ആനന്ദമാണ് അനുഭവിക്കാനാവുകസ്വർഗ്ഗപ്രാപ്തിക്കായി അഥവാ വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ വീണ്ടും വീണ്ടുമുണ്ടാകാംശാസ്ത്രസത്യം മനസ്സിലാകാതിരിക്കാൻ മാത്രം പ്രജ്ഞാമൌഢ്യം  സംഭവിക്കാത്തവർക്ക്  ചിന്തിക്കാം.