Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, April 24, 2012

അക്ഷയതൃതീയ എന്ന വിശ്വാസാഭാസം:



അക്ഷയതൃതീയയെക്കുറിച്ച് വളരെ ആവേശത്തോടെ കേട്ടുതുടങ്ങിയിട്ട് പത്തു വർഷത്തിൽ കൂടുതൽ ആയിട്ടില്ല. അന്ധവിശ്വാസത്തിന്റെ അടിമകളാകുന്നത് സത്യദർശനമില്ലാത്ത സ്വാർത്ഥമോഹികളായ ജനങ്ങളാണ്. ആധുനിക മനുഷ്യന്റെ ആർത്തിയുടെ സ്പന്ദനം അറിയുന്ന സ്വർണ്ണവ്യാപാരിയാണ് അക്ഷയതൃതീയയുടെ മാസ്മരികശക്തിയെ ആദ്യം വ്യവസായവൽക്കരിച്ചത്.

അക്ഷയതൃതീയ ദിവസം സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വരുമെന്നാണ് സ്വർണ്ണവ്യാപാരികളുടെ വാഗ്ദാനം. ഇത് ഏത് ശാസ്ത്രമനുസരിച്ചാണ് എന്നു ചോദിക്കാൻ പോലും ആർക്കും സമയമില്ല. അത് ചോദിക്കാൻ നിന്നാൽ സ്വർണ്ണം വങ്ങി ഐശ്വര്യം നേടാൻ ബുക്കു ചെയ്ത മുൻഗണന നഷ്ടപ്പെട്ടാലോ? ഹേ ജനങ്ങളെ, നിങ്ങൾ എന്നാണ് ഇത്തരം മൂഢവിശ്വാസങ്ങളിൽ നിന്നും മുക്തി നേടുന്നത്?

സ്വർണ്ണം ലക്ഷ്മീ പ്രതീകമാണ്; ഐശ്വര്യസ്വരൂപമാണ്. ആയതിനാൽ സ്വർണ്ണവും മറ്റു വസ്തുക്കളും ദാനം കൊടുക്കുന്നത് പുണ്യപ്രവൃത്തിയായി കണക്കാക്കുന്നു. പക്ഷെ ഒരു പ്രത്യേക ദിവസം സ്വർണ്ണം വാങ്ങുന്നത് പുണ്യപ്രവൃത്തിയാകുന്നത് ഏത് വകുപ്പിൽ പെടുത്തിയാണെന്ന് മനസ്സിലാകുന്നില്ല. കൊടുക്കുന്നത് പുണ്യം, വാങ്ങുന്നത് സ്വാർത്ഥം. അക്ഷയമായ എന്തു ഫലമാണ് ഈ സ്വർണ്ണം വാങ്ങുന്നതിലൂടെ ലഭിക്കുന്നത് എന്ന് ചിന്തിച്ചാൽ ഈ ആഭാസാചാരത്തിന്റെ പിന്നാലെ ആരും പോവുകയില്ല. നമ്മുടെ ആചാരങ്ങൾ എത്രകണ്ട് അധപ്പതിച്ചിരിക്കുന്നു എന്നോർക്കുമ്പോൾ അതിയായ ദുഃഖം തോന്നുന്നു.

അക്ഷയതൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്. ഈ ദിവസം സൂര്യൻ അതിന്റെ പൂർണ്ണപ്രഭയിൽ നിൽക്കുന്നു. ജ്യോതിഷ കണക്കിൽ ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് നിൽക്കുന്നത്. ഈ ദിവസം ജപഹോമ പിതൃ തർപ്പണത്തിനു പറ്റിയ ദിവസമാണ്. ഈ ദിവസത്തിൽ ചെയ്യുന്ന ദാനധർമ്മങ്ങൾക്ക് ശാശ്വതമായ ഫലസിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. സത്യ യുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയ തൃതീയ. ബലരാമന്റെ ജന്മദിനമായും പരശുരാമന്റെ ജന്മദിനമായും വിശ്വസിച്ചു പോരുന്നു. വിശേഷമായ കാര്യങ്ങൾ ആരംഭിക്കാൻ ഏറ്റവും നല്ല ദിവസമായി അക്ഷയതൃതീയയെ കാണുന്നു.

നല്ല ദിവസവും ചീത്ത ദിവസവും ആധുനിക ജ്യോതിഷികളുടെ ഉദരപൂരണത്തിനുള്ള കണ്ടെത്തലുകളാണ്. ഈശ്വരകൃതമായ വേദങ്ങളിൽ പറയുന്നതാകട്ടെ എല്ലാ മുഹൂർത്തവും ശുഭം തന്നെയെന്നാണ്. ആത്മകാരകനായ സൂര്യനിൽ നിന്നും ജനിച്ചതാണ് സംവത്സരം. അതിനാൽ എല്ലാ എല്ലാ സംവത്സരവും ശുഭമാകുന്നു. ഋതുക്കൾ വിഷ്ണുരൂപിയായ സംവത്സരത്തിന്റെ അംഗമാണ്. അതിനാൽ അത് ഗുണവതിയും സുന്ദരിയും മനോഹാരിണിയുമാണ്. അതിനാൽ തന്നെ അത് ശുഭകാരിണിമാത്രമാണ്. പ്രകാശവും അന്ധകാരവും ശുഭസൂചകങ്ങൾതന്നെ, അതിനാൽ രണ്ട് അയനങ്ങളും ശുഭകാരിയാണ്. രണ്ടു പക്ഷങ്ങൾ ശുഭമാണ്. എല്ലാ മാസങ്ങളും ശുഭമാണ്. എല്ലാ ദിവസങ്ങളും ശുഭമാണ്. എന്തിന് അഹോരാത്രത്തെ മുപ്പതായി പകുത്താൽ കിട്ടുന്ന എല്ലാ മുഹൂർത്തങ്ങളും ശുഭമാണ്. വേദങ്ങളിൽ പറയപ്പെടുന്ന നക്ഷത്രങ്ങളിൽ ഒന്നുപോലും അശുഭനക്ഷത്രമല്ല. എല്ലാം ശുഭ നക്ഷത്രം തന്നെ. ദേവഗൃഹം താരകം എന്നിങ്ങനെയാണവയെ വിളിക്കുന്നത്. എന്നാൽ നവീന ജ്യോതിഷത്തിൽ ശുഭനക്ഷത്രങ്ങൾക്കൊപ്പം അശുഭനക്ഷത്രവും ഉണ്ട്. ദക്ഷിണയുടെ വലുപ്പത്തിനനുസരിച്ച് നക്ഷത്രങ്ങൾ ശുഭാശുഭങ്ങളായി മാറുന്നു. നവീന ജ്യോതിഷത്തിൽ ഉപയോഗിക്കുന്ന രാശികളെല്ലാം തന്നെ വിദേശികളുടെതാണ്. വാരമെന്ന ആഴ്ച വിദേശികളുടെതാണ്. എന്തിന് ഹോര എന്ന പദം സംസ്കൃത നിഘണ്ഡുവിൽ തന്നെ ഇല്ലാത്ത പദമാണ്.

മുഹൂർത്തം നോക്കുന്നതിനെ പരിഹസിച്ചുകൊണ്ട് ഗുരുദേവന്റെ ഒരു സംഭവം ഓർമ്മ വരുന്നു. കൊല്ലവർഷം 1083 കുംഭം ഒന്നാം തിയതി തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞയുടൻ അവിടെയുണ്ടായിരുന്ന ഒരു വേദപണ്ഡിതൻ ഗുരുവിനോടു ചോദിച്ചു; “ഏതു മുഹൂർത്തത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയത്”? മുഹൂർത്തം നോക്കിക്കൊള്ളാൻ ഗുരു മറുപടി കൊടുത്തു. “പ്രതിഷ്ഠ കഴിഞ്ഞാണോ മുഹൂർത്തം നോക്കുന്നത് “ എന്ന് പണ്ഡിതൻ. “മുഹൂർത്തം നോക്കിയല്ലല്ലൊ ജനനം. ജനനം നടന്നിരിക്കുന്നു. ഇനി മുഹൂർത്തവും രാശികളും നോക്കിക്കോളൂ.” ജനന-മരണങ്ങളെപ്പോലെ അത്രയും നിസ്സാരമാണ് മുഹൂർത്തവും എന്ന് ഗുരു നമുക്ക് കാണിച്ചു തരുന്നു.

വൈദേശിക മതങ്ങളാൽ മാനസികമായി മതം മാറ്റം നടത്തിയവരാണ് ഹിന്ദുക്കൾ എന്നു അറിയപ്പെടുന്ന നമ്മളെല്ലാം. അല്ലയോ അജ്ഞരായ ഹിന്ദുമത വിശ്വാസികളേ, നിങ്ങൾക്ക് നിങ്ങളുടെ മതവിശ്വാസത്തെപ്പോലും ശരിയായ വിധത്തിൽ ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. നമ്മൾ നമ്മുടെ സ്വത്ത്വം മനസ്സിലാക്കാത്തിടത്തോളം കാലം നമ്മൾ അജ്ഞതയിലും അപഹർഷതാബോധത്തിലും ഒരിക്കലും മോചനമില്ലാതെ ആണ്ടുകിടക്കും.



Saturday, February 11, 2012

ശ്രീപദ്മനാഭന്റെ സ്വത്തും ദേവഹിതവും ഭാരത ചരിത്രവും.

2012 ഫെബ്രുവരി 20ന് ശ്രീപദ്മനാഭന്റെ സ്വത്തുക്കളുടെ വിലനിശ്ചയിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കാൻ പോവുകയാണ്. 2011 ജുലയ് ലക്കം ആർഷനാദം വൈദിക-ദാർശനിക മാസികയിൽ വന്ന ഒരു ലേഖനം ഇവിടെ പോസ്റ്റു ചെയ്യുന്നു.

(If you are not able to enlarge the scanned file, please  right click on the sheet and open with a new tab or new window.)










Wednesday, January 4, 2012

ഭഗവദ്‌ഗീത തീവ്രവാദഗ്രന്ഥമോ ?


(തിയതി : 27-12-2011)
റഷ്യയിലെ സൈബീരിയയിലുള്ള  കോടതിയിൽ  ‘ഭഗവദ്ഗീത’  നിരോധിക്കണം എന്നു പറഞ്ഞ് ഓർത്തഡോക്സ് സഭ കൊടുത്ത  കേസിൽ ബുധനാഴ്ച (28-12-2011) വിധി പറയും  എന്ന് വാർത്തയുണ്ടായിരുന്നു കേസ് കോടതിയിൽ വന്നപ്പോഴും ഈ വാർത്ത കണ്ടിരുന്നുഅന്ന് അതിന്റെ കാരണം പറഞ്ഞത്, “ഭഗവദ്ഗീത മറ്റു മതങ്ങളെ ഇകഴ്ത്തി  പറയുന്നു, അന്യോന്യം സ്പര്‍ദ്ധ വളര്‍ത്തുന്നുഎന്നൊക്കെയാണ്ഇപ്പോൾ കേൾക്കുന്നു; ഭഗവദ്ഗീത  ഒരു തീവ്രവാദഗ്രന്ഥമാണെന്ന്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള ആശങ്ക  വിദേശകാര്യമന്ത്രി  എസ്. എം. കൃഷ്ണ  റഷ്യന്‍ അംബാസിഡറെ അറിയിച്ചിരുന്നു.   ആർക്കും എന്തും ആരോപിക്കാംപക്ഷെ അതിന്റെ  വിശദീകരണം  നൽകാൻ അത്  ആരോപിക്കുന്നവർക്ക് ബാധ്യതയുണ്ട്.  

(തിയതി : 28-12-2011)
റഷ്യയിൽ ഭഗവദ്‌ഗീത നിരോധിക്കണമെന്ന  ഓര്‍ത്തഡോക്സ്  സഭയുടെ ആവശ്യം സൈബീരിയന്‍ കോടതി തള്ളി എന്ന്  വാര്‍ത്ത വന്നു. 


ഈ ആധുനിക ലോകത്തിലെ  പ്രബലമായ  സെമിറ്റിക് മതങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു  കാലഘട്ടത്തിലാണ്‌ ഭഗവദ്‌ഗീതയുടെ ഉത്ഭവം എന്ന് അനുമാനിക്കപ്പെടുന്നു.  അദ്ധ്യാത്മിക ജ്ഞാനത്തിന്റെ  അവസാനവാക്ക് എന്നു വിശേഷിപ്പിക്കാവുന്ന അദ്ദ്വൈതദര്‍ശനത്തിനെക്കാൾ  അല്പമായ   ദ്വൈതദര്‍ശനവും സ്വഗ്ഗപ്രാപ്തി എന്ന അപ്രാപ്യമായ  വാഗ്ദാനങ്ങളും  പ്രചരിപ്പിച്ച്  ജനങ്ങളെ  ഇനിയും ചൂഷണം ചെയ്യും എന്ന്  ഗീതാചാര്യന്‌  അറിയാമായിരുന്നു.  വേദങ്ങൾ  ഈശ്വരീയമാണെങ്കിലും  പുരോഹിതവര്‍ഗ്ഗം വേദങ്ങളെ  അവരുടെ  ഭൌതിക സുഖങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു കർമ്മ മാര്‍ഗ്ഗമാക്കിയതിനാൽ,  ഇപ്പോഴുള്ളതും  ഇനി വരാനിരിക്കുന്നതുമായ വേദങ്ങളിലെ   ഫലം ഇല്ലാത്ത പുഷ്പിത വാഗ്ദാനങ്ങൾ   ഉപേക്ഷിക്കാൻ തന്നെ  ഭഗവാൻ ഗീതയിലൂടെ  സൂചിപ്പിക്കുന്നുണ്ട്. 
ഭഗവദ്ഗീത മറ്റുമതവിശ്വാസങ്ങളെക്കുറിച്ചും സെമിറ്റിക് മതങ്ങൾ മറ്റു മതവിശ്വാസങ്ങളെക്കുറിച്ചും എന്താണ് പറഞ്ഞിട്ടുള്ളത് എന്നു നോക്കാം.  
------------------------------------------------------------------------------------
ദൈവം ഏകനാണെന്നതാണ് ബൈബിളിന്റെ അദ്ധ്യാപനം : -  “യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാവരുത്‌ “ (പുറപ്പാട് 20:01,02) -  “ഞാൻ  ഞാൻ മാത്രമെയുള്ളൂ ; ഞാനല്ലാതെ ദൈവമില്ല” (ആവർത്തന പുസ്തകം 32:39) -  “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം; എന്നെപ്പോലെ ഒരുത്തനുമില്ല
(യശയ്യാവ് 46:9) -  “യഹോവ ഏകൻ തന്നെ” (ആവർത്തന പുസ്തകം 6:4) – “നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്‌“ (മാർക്കോസ് 12:29) -    “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമെ ആരാധിക്കാവൂ” (മത്തായി 4:10)  -  ദൈവം എകൻ എന്ന് നീ വിശ്വസിക്കുന്നുവോ, കൊള്ളാം” (യക്കോബ്  2:19) 
 ---------------------------------------------------------------------------------
 (സൂറ 10 – യൂനുസ്വക്രതയില്ലാത്തവനായിക്കൊണ്ട് നിന്റെ മുഖം മതത്തിന് നേരെയാക്കി നിർത്തണമെന്നും, നീ ബഹുദൈവവിശ്വാസികളിൽ പെട്ടവനായിരിക്കരുതെന്നും ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു. (105).  അള്ളാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാർത്ഥിക്കരുത്‌;  അപ്രകാരം ചെയ്യുന്നപക്ഷം നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. (106). -  (സൂറ 13 – അൽ റാദ്അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാർത്ഥനഅവന്നു പുറമെ ആരോടെല്ലാം അവർ പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവർക്ക് യാതൊരു ഉത്തരവും നൽകുന്നതല്ല.   വായിൽ വെള്ളം തനിയെ വന്നെത്താൻ വേണ്ടി തന്റെ  ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർഅത്  (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലൊസത്യനിഷേധികളുടെ പ്രാർത്ഥന നഷ്ടത്തിൽ തന്നെയാകുന്നു. (14).   (സുറ 16 – അൽ നഹൽനിങ്ങളുടെ ദൈവം ഏകദൈവമത്രെഎന്നാൽ പരലോകത്തിൽ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങൾ നിഷേധ സ്വഭാവമുള്ളവയത്രെഅവർ അഹങ്കാരികളുമാകുന്നു. (22).  -  (സൂറ 39 – അസ് സുമർ)  (നബിയേ,) പറയുകനീ അല്പകാലം  നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുകയാലും  നീ തീർച്ചയായും നരകാവകാശികളുടെ കൂട്ടത്തിലാകുന്നു. (8).  അവർക്ക് അവരുടെ മുകൾ ഭാഗത്ത് തിയ്യിന്റെ തട്ടുകളുണ്ട്.   അവരുടെ കീഴ്ഭാഗത്തുമുണ്ട്  തട്ടുകൾഅതിനെപ്പറ്റിയാകുന്നു അള്ളാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്ആകയാൽ എന്റെ ദാസന്മാരെ, നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ. (16).   ദുർമൂർത്തിയെ, അതിനെ ആരാധിക്കുന്നത് വർജ്ജിക്കുകയും  അള്ളാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവർക്കാണ് സന്തോഷവാർത്തഅതിനാൽ എന്റെ ദാസന്മാർക്ക് നീ സന്തോഷവാർത്ത അറിയിക്കുകഅതായത്, വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും അതിൽ എറ്റവും നല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്കാകുന്നു  അള്ളാഹു മാർഗ്ഗദർശനം നൽകിയിട്ടുള്ളത്അവർ തന്നെയാകുന്നു ബുദ്ധിമാന്മാർ. (18).  അപ്പോൾ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും സഹായിക്കാനാകുമോ അവനെ നിനക്ക്അപ്പോൾ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ? (19).   
-----------------------------------------------------------------------  
അർജ്ജുന! ഏതൊരു ഭക്തന്മാർ ശ്രദ്ധയോടുകൂടിയവരായി അന്യദേവതകളെ ആരാധിക്കുന്നുവോ അവരും വിധിപ്രകാരമല്ലാതെ എന്നെത്തന്നെ ആരാധിക്കുന്നു.“ (.ഗീ. 9:23) [ഏതു ദേവതയെ ആരാധിച്ചാലും, അത് ചെന്നെത്തുന്നത്  പരമാത്മസത്യത്തിൽ  തന്നെയാണെന്നു പറയാൻ ദൈവത്തിനും  കുറച്ചു ധൈര്യം വേണം.]  -   ആത്മാവിനെക്കൊണ്ട് ആത്മാവിനെ ഉദ്ധരിക്കണം.  ആത്മാവിനെ ക്ഷീണിപ്പിക്കരുത്.  എന്തുകൊണ്ടെന്നാൽ ആത്മാവുതന്നെ ആത്മാവിന്റെ ബന്ധുവാകുന്നു.  ആത്മാവുതന്നെ ആത്മാവിന്റെ ശത്രുവും ആകുന്നു.“  (.ഗീ. 6:5) [ഓരോരുത്തരുടെയും പ്രവർത്തിയുടെ  പ്രേരണ അവരവരുടെ മനസ്സുതന്നെയാണ്അതുകൊണ്ട് ജീവിതത്തിലെ ഏതു പ്രവർത്തിയും  ചെയ്യുന്നതിന്റെ ഉത്തരവാദിത്തം  അവനവനിൽ തന്നെയാണ്അതിന് യാതൊരു  ദൈവത്തിനെയും  കൂട്ടുപിടിക്കേണ്ടതില്ല എന്ന് ഗീത വ്യക്തമാക്കുന്നു.]  -   എന്നാൽ ഇപ്രകാരം രഹസ്യത്തിലും രഹസ്യമായ ജ്ഞാനം നിനക്കുവേണ്ടി പറയപ്പെട്ടു.  ഇതിനെയൊട്ടും ബാക്കിവെയ്ക്കാതെ വിമർശനം ചെയ്തിട്ട് എപ്രകാരം നീ ആഗ്രഹിക്കുന്നു,   അപ്രകാരം നീ ചെയ്താലും.“ (.ഗീ. 18:63)  [മനുഷ്യന് വേണ്ടത്  സ്വാതന്ത്ര്യവും നിർഭയത്വവുമാണ്ലോകത്ത് ഒരു മതഗ്രന്ഥത്തിലും  ഈശ്വരൻ നിരുപാധികമായ സ്വാതന്ത്ര്യം തന്റെ സൃഷ്ടിക്ക് ഇപ്രകാരം നൽകിയിരിക്കുന്നതായി നമുക്ക് വായിക്കുവാൻ കഴിയില്ലശാസ്ത്രസത്യം പൂർണ്ണമായി ബോദ്ധ്യം വന്ന ഒരുവന്  ശാസ്ത്രത്തിന്റെ നിയമത്തിൽ നിന്നുകൊണ്ടുമാത്രമെ വിമർശിക്കാനും കഴിയുകയുള്ളൂ  എന്നത് ലോകസത്യമാണ്.] 
“യദാ തേ മോഹകലിലം ബുദ്ധിർവ്യതിതരിഷ്യതി
തദാ ഗന്താസി നിർവ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച“. (.ഗീ. 2:52)            

ശ്രുതസ്യ ചശ്രോതവ്യസ്യ  =  കേട്ടതും  കേൾക്കപ്പെടേണ്ടതും - വേദമാണ്.      വേദം ത്രിഗുണാത്മകമാണ്.   അതിനെ ഉപേക്ഷിച്ചിട്ട്  ഗുണാതീതനായാൽ മാത്രമെ ബ്രഹ്മസാക്ഷാത്കാരം അനുഭവിക്കാൻ സാധിക്കുകയുള്ളൂ.   ഓരോ മതമുണ്ടാകുമ്പോഴും അതിലെല്ലാം കർമ്മത്തിനായുള്ള അനുശാസനവും ഉണ്ടാകാറുണ്ട്ഭാരതീയരുടെ വൈദിക  കര്‍മ്മങ്ങൾ   ‍സ്വർഗ്ഗപ്രാപ്തി  ലക്ഷ്യമായിക്കരുതിയെങ്കിൽ, ഗീതയ്ക്കു ശേഷം ഉണ്ടായിട്ടുള്ള ക്രിസ്തുമതത്തിന്റെ പഴയതും പുതിയതുമായ വേദപുസ്തകങ്ങൾ പറുദീസയെ പുണ്യകർമ്മങ്ങൾക്കൊണ്ട് നേടാവുന്ന സ്വർഗ്ഗരാജ്യമായി കരുതുന്നുയഥാർത്ഥത്തിൽ പഴയ നിയമത്തിലെ പറുദീസയല്ല യേശുക്രിസ്തു അദ്ധ്യാത്മജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതിയത്ദൈവരാജ്യവും പറുദീസയും ഒന്നല്ലമോക്ഷവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസവും ഇതു തന്നെഭാരതീയന്റെ മോക്ഷംദേഹവിയോഗത്തിനുശേഷമുള്ള  അറിയപ്പെടാത്ത ഒരു  സങ്കല്പത്തിലെ  ജീവിതമല്ലജീവിച്ചിരിക്കുമ്പോൾ തന്നെ മോഹങ്ങളാൽ ഉണ്ടായിത്തീരുന്ന ദുഃഖത്തിൽ നിന്നും  നിവൃത്തിയുണ്ടാകുമ്പോൾ ലഭിക്കുന്ന  പരമാനന്ദപ്രാപ്തിയാണ് മോക്ഷംമരണാനന്തരം  കിട്ടുന്ന മോക്ഷംകൊണ്ട് ആർക്ക് എന്ത്  ആനന്ദമാണ് അനുഭവിക്കാനാവുകസ്വർഗ്ഗപ്രാപ്തിക്കായി അഥവാ വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ വീണ്ടും വീണ്ടുമുണ്ടാകാംശാസ്ത്രസത്യം മനസ്സിലാകാതിരിക്കാൻ മാത്രം പ്രജ്ഞാമൌഢ്യം  സംഭവിക്കാത്തവർക്ക്  ചിന്തിക്കാം.  


 

Wednesday, December 28, 2011

നമ്മുടെ ദേശീയഗാ‍നത്തിന്റെ നൂറാം വാർഷികം


നമ്മുടെ  ദേശീയഗാനം  കൂട്ടത്തോടെ ആദ്യമായി പാടിയതിന്റെ നൂറാം വാർഷികമായിരുന്നു ഇന്നലെ എന്ന വിശേഷം  F.M.  റേഡിയോയിലൂടെ കേട്ടപ്പോഴാണ് അറിഞ്ഞത്.  വിക്കിയിൽ ഇക്കാര്യംസൂചിപ്പിച്ചിട്ടുണ്ട്.   കാര്യമായ എന്തെങ്കിലും  ആഘോഷം ഈ വിഷയത്തിൽ ഉണ്ടായോ എന്ന്  പത്രങ്ങളിലെല്ലാം പരതി നോക്കി.  ആരും ഈ വിവരം അറിഞ്ഞ മട്ടുപോലുമില്ല.  ദോഷം പറയരുതല്ലൊ. ദീപികയിൽ   ഒരു വാർത്ത കണ്ടു. 

കാലത്ത്  ടി.വി. യിലെ വാർത്താ ശകലങ്ങളും ശ്രദ്ധിച്ചു.   ഏതെങ്കിലും ഭരണസിരാകേന്ദ്രങ്ങളിലെ  അനുസ്മരണം കേൾക്കാമെന്നു പ്രതീക്ഷിച്ചു.  എന്തോ  ഞാൻ കാണാതെ പോയതാണോ.  അങ്ങനെയൊന്നും സംഭവിക്കാതിരുന്നതാണോ എന്നറിയില്ല.   എന്തായാലും  ഭാരതീയർക്ക് ദേശീയഗാനത്തിനെക്കുറിച്ചോർക്കാനൊന്നും ഇപ്പോൾ സമയം  കിട്ടുന്നില്ല.  മന്ത്രിസഭയിലാണെങ്കിൽ  എങ്ങനെ ഹസാരയെ അട്ടിമറിക്കാം.   ലോൿപാൽ   ബില്ലിൽ നിന്ന്   മന്ത്രി പുങ്കവന്മാരെയും ഉദ്ദ്യോഗസ്ഥവൃന്ദത്തെയും  എങ്ങനെ രക്ഷപ്പെടുത്താം എന്നുള്ള  ചർച്ച തീർന്നിട്ടുവേണ്ടെ ഇത്തരം അപ്രധാന വിഷയങ്ങളെക്കുറിച്ച് ആലോചിക്കാൻ.  കേരളത്തിലാണെങ്കിൽ ഇപ്പോൾ മുല്ലയും പെരിയോറും മാത്രമെ  ചർച്ച ചെയ്യുന്നുള്ളൂ. 
നമ്മുടെ ദേശീയഗാനത്തിന് എന്തേ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.  പലരെയും പ്രീണിപ്പിക്കാനായി  നെഹറു   തുടങ്ങിവെച്ച   രീതികൾ ഇന്നും കുടുബക്കാർ  കൊണ്ടു നടക്കുന്നുണ്ട് എന്നതിൽ നമുക്കാശ്വസിക്കാം.   
എല്ലാ രാഷ്ട്രങ്ങളും  അതിന്റെ പ്രതീകങ്ങളെയും ചിഹ്നങ്ങളെയും അവരുടെ സംസ്കാരത്തിൽ നിന്നും  സ്വാംശീകരിക്കുകയാണ് പതിവ്‌.  വോട്ടിനിട്ട് തിരഞ്ഞെടുക്കേണ്ട ഗതികേട് ഉണ്ടാവാറില്ലരാഷ്ട്രം അതിന്റെ പ്രതീകങ്ങളെ വോട്ടിനിട്ട് തിരഞ്ഞെടുത്താൽ സംഭവിക്കുന്ന ഒട്ടേറെ ദോഷങ്ങളുണ്ട്പ്രതീകങ്ങൾ സ്വയം ഇടം കണ്ടെത്തേണ്ടവയാണ്നമുക്ക് ഒരു ദേശീയഗാനമുണ്ട്ഒരു ദേശീയഗീതവുമുണ്ട്രണ്ടും നമുക്ക് ഭരണഘടനാപരമായി വന്ദ്യമാവേണ്ടവതന്നെഎന്നാൽ എല്ലാവർക്കും  ഇത് വന്ദ്യമാണോചില സ്ഥാപനങ്ങൾ ദേശീയഗാനവും ദേശീയഗീതവും  ചൊല്ലരുത് എന്നു നിഷ്കർഷിക്കുന്നത്  ഭരണഘടനാപരമായി അതിനെ  നിന്ദിക്കുന്നതിനു തുല്യമാണ്.
നമ്മുടെ ദേശീയഗാനം  ടാഗോറിന്റെ ഗീതാജ്ഞലിയിൽ നിന്നല്ല നാം തിരഞ്ഞെടുത്തത്ടാഗോർ രാഷ്ട്രത്തിനുവേണ്ടി ഒരു ദേശീയഗാനം എഴുതിയിട്ടില്ലജോർജ്ജ് അഞ്ചാമന്റെ സ്വീകരണത്തിനുവേണ്ടി എഴുതിയ, അധിനായകൻ എന്ന പുല്ലിംഗപ്രയോഗത്തോടുകൂടിയ  ‘ജനഗണമനഎന്നു തുടങ്ങുന്ന ഗാനത്തിൽ നിന്നുള്ള ഭാഗമാണ് നമ്മുടെ  ദേശീയഗാനമായിത്തീർന്നത്.   ഫാദർ സ്റ്റേറ്റും മദർസ്റ്റേറ്റും  പാശ്ചാത്യ സങ്കല്പമാണ്നമുക്ക്  നാടും മാടും നദിയും സ്ത്രീയാണ്, അമ്മയാണ്.  ടാഗോർ അധിനായക ശബ്ദം ഉപയോഗിച്ചത്  ജോർജ്ജ്   അഞ്ചാമനുവേണ്ടിയാണ് എന്നത് ചർച്ചയാകുന്നതും ഇവിടെയാണ്.    ബങ്കിം ചന്ദ്രചാറ്റർജി  എഴുതിയ  ‘ആനന്ദമഠ്എന്ന നോവലിൽ നിന്നുമാണ്  ‘വന്ദേമാതരംഎന്ന നമ്മുടെ ദേശീയഗീതം എടുത്തത്.   ഇവിടെ തിരഞ്ഞെടുത്ത ദേശീയഗാനവും ദേശീയഗീതവും ഭാരതത്തെ സംബന്ധിച്ച് തികച്ചും നവീനമാണ്.    പൌരാണികമായതിനെയെല്ലാം  തിരസ്കരിച്ച്  തികച്ചും നവീനമായതിനെ തിരഞ്ഞെടുത്തതായിരിക്കുമോ  തർക്കത്തിന്  കാരണമായിത്തീർന്നത് ?
ഒരുപക്ഷെ മാനവകുലത്തിന് ഭാരതഋഷിപരമ്പര നൽകിയ ആദ്യ ദേശീയഗീതത്തെ മറന്നു എന്നതാവാം ഈ വിവാദത്തിനു കാരണംഎന്തായാലും ഋഷിപ്രോക്തമായ രാഷ്ട്രഗാനവും ഗീതവും എന്ന് നമ്മുടെ ഇടയിൽ യാതൊരു തർക്കവും കൂടാതെ സ്വയം ഇടം നേടുന്നുവോ അതുവരെ നാം സ്വത്വബോധമുള്ളവരെന്നോ ചരിത്രബോധമുള്ളവരെന്നോ പറയുന്നതിൽ അർത്ഥമില്ല.

നമ്മുക്ക് ഒരു  വൈദിക രാഷ്ട്രഗീതം  ഉണ്ടായിരുന്നു. (യജൂർവേദം 22:22)

ഓം... ആ ബ്രഹ്മൻ ബ്രാഹ്മണോ ബ്രഹ്മവർചസീ ജായതാമാ രാഷ്ട്രേ രാജന്യഃ    ശൂര f ഇഷവ്യോ f  തിവ്യാധീ മഹാരഥോ ജായതാം ദോഗ്‌ധ്രീ   ധേനുർ‌ബോഢാനഡ്  വാനാശുഃ സപ്തിഃ പുരന്ധിര്യോഷാ ജിഷ്ണൂ രഥേഷ്ഠാഃ സഭേയോ യുവാസ്യ  യജമാനസ്യ വീരോ ജായതാം   നി കാമേ നികാമേ നഃ പർജന്യോ വർഷതു ഫലവത്യോ  നf ഓഷധയഃ പച്യന്താം  യോഗക്ഷേമോ നഃ  കല്പതാമ്.”
[ഹേ ഈശ്വരാ, ഞങ്ങളുടെ രാഷ്ട്രത്തിൽ ഭരണാധികാരികളായ ബ്രാഹ്മണർ ജ്ഞാനതേജസ്സിനാൽ പുർണ്ണരാകട്ടെപടയാളികളായ ക്ഷത്രിയർ ശൂരരും മഹാരഥികളും ഉത്തമശസ്ത്രങ്ങളുള്ളവരുമാകട്ടെനമ്മുടെ രാഷ്ട്രത്തിൽ ധനധാന്യഭണ്ഡാരങ്ങൾ നിറഞ്ഞുകവിയട്ടെജനങ്ങളും നാൽകാലികളും സമാധാനപ്രിയരും ആരോഗ്യമുള്ളവരുമാകട്ടെസ്ത്രീകൾ വിദുഷികളാവട്ടെഅധ്വാനിക്കുന്നവരുടെ മക്കൾ വിജിഗീഷുകളായി സഭകളിൽ  പ്രശോഭിക്കട്ടെകാലത്തിനനുസരിച്ച് വേണ്ടപ്പോൾ മഴ പെയ്യട്ടെവൃക്ഷലതാദികൾ ഫലപുഷ്പങ്ങളണിയട്ടെനമുക്ക് ശ്രേയസ്കരമായ യോഗക്ഷേമം നടപ്പിലാകട്ടെ.]


Monday, August 15, 2011

ഹിന്ദുവും ഇന്ത്യയും

‘ഹിന്ദുഎന്ന പദം അറബികൾ സിന്ധുനദീതടം ആക്രമിച്ചപ്പോൾ നൽകിയ പേരാണ്അറബിഭാഷാ നിഘണ്ടുവിൽകാട്ടുകള്ളൻഎന്നാണ്  ആ പദത്തിന് നൽകിയിട്ടുള്ള അർത്ഥം.   അറബികൾഹിന്ദുഎന്നാക്കിയത് അറബിഭാഷാശാസ്ത്രപ്രകാരമാണ്.   ‘ഇൻഡ്യ’  ഇംഗ്ലീഷുകാരന്റെ നാമകരണസംസ്കാരത്തിൽ നിന്നും  കിട്ടിയതാണ് നമ്മുടെ സ്റ്റാമ്പിലും കറൻസിനോട്ടിലും ഇംഗ്ലീഷിൽഇൻഡ്യഎന്നാണ്   അച്ചടിക്കുന്നത്ഹിന്ദിയിൽഭാരത്എന്നുംഹിന്ദുവിന്  ബർബരൻഎന്ന  അർത്ഥവും അറബിയിൽ കൊടുത്തിട്ടുണ്ട്അതിൽ നിന്നുമാണ്  ബാർബറസ് ‘  ഉണ്ടായിട്ടുള്ളത്.   ഭാരതത്തിൽ നിന്നുള്ള ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം പണ്ടുകാലത്ത്  അറബിയിലേയ്ക്ക് തർജ്ജമ ചെയ്തിരുന്നുഅതെല്ലാം   അറബികളുടെ കണ്ടുപിടുത്തമായി യൂറോപ്പുവരെ എത്തിക്കാൻ  ഇസ്ലാമിക സാമ്രാജ്യത്വത്തിന് കഴിഞ്ഞുഇംഗ്ലീഷുകാർ  ഇൻഡ്യ കണ്ടെത്തുന്നത് ഈ വഴിയിലൂടെയാണ്.  അടിമകളെ വിളിച്ചിരുന്ന ‘ഇൻഡീസ്’ എന്ന പദത്തിൽ നിന്നും ‘ഇൻഡ്യൻ’ എന്ന പദം ഭാരതീയനു നൽകി.   ‘ഇൻഡ്യഎന്ന പദത്തിന് ഓക്സ്ഫോർഡ് ഡിക്ഷണറിയിൽകുറ്റവാളിഎന്ന അർത്ഥം പോലും ഉണ്ടായിസ്വാതന്ത്ര്യം കിട്ടി ഷഷ്ടിപൂർത്തി ആഘോഷിച്ചിട്ടും ഇന്നും ഭാരതീയന്റെ നോട്ടുകൾ, നാണയങ്ങൾ, മുദ്രപത്രങ്ങൾ, ഭരണഘടന എന്നിവയിൽ എന്ത് ഭാരതീയതയാണുള്ളത്ഭാരതത്തിലെ 60% നഗരങ്ങളുടെ പേരും ഇംഗ്ലീഷുകാർ നൽകിയതുതന്നെ ഇന്നും നാം കൊണ്ടു നടക്കുന്നു.  80% റോഡുകളും  നൽക്കവലകളും  ഇന്നും ഇംഗ്ലീഷ് പ്രഭുക്കന്മാരുടെ പേരിലാണ്.   കാലാപാനിയിലെ ദുഷ്ടനായ  ജയിൽ ഭരണാധികാരിയുടെ പേരിലാണ് ഇന്നും ആൻഡമാനിലെ തുറമുഖം, - ‘പോർട്ട് ബ്ലെയർ’. 

(ഇപ്പോൾ ചില സ്ഥലനാമ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നത്  ആശ്വാസകരമാണ്.) 

ചരിത്രം വളച്ചൊടിക്കുന്നതിൽ ഭാരതീയരായ നാം ശബ്ദം ഉയർത്താറില്ല എന്നതിന്റെ ഉത്തമോദാഹരണമാണ്  1947-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇൻഡ്യൻ ഇൻഡിപെൻഡൻസ് ആക്ട്. (പുതിയ വിശേഷങ്ങൾക്ക് ഈ പോസ്റ്റും കാണുക.)  അതുപ്രകാരം ഇൻഡ്യയും പാക്കിസ്ഥാനും രണ്ടു വ്യത്യസ്ഥ രാജ്യങ്ങളാണ്ഡോമനിയൻ സ്റ്റാറ്റസ് മാത്രമുള്ളതും സ്വതന്ത്രാധികാരങ്ങളില്ലാത്തതുമായ രണ്ടു ഭൂവിഭാഗങ്ങൾ - കോമൺവെൽത്ത് രാജ്യംഅതിനാൽ  പാക്കിസ്ഥാൻ ഭാരതത്തിന്റെ ഭാഗമായിരുന്നില്ലെന്നുംഎന്നാൽ  ഇൻഡ്യയും പാക്കിസ്ഥാനും  ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു   എന്ന ചരിത്രരേഖ നിലനിൽക്കുകയും ചെയ്യും
നമ്മുടെ ഭരണഘടന ഇന്നും 80% വിദേശനിയമങ്ങളെയാണ് പിൻതുടരുന്നത്. പോലീസ്, നീതിന്യായവകുപ്പ്, വിദ്യഭ്യാസം, കര-നാവിക-വ്യോമസേന, നിയമനിർമാണസഭ നടപടികൾ, വില്പന-വരുമാന-കടത്ത് നികുതികൾ, വിദേശനയങ്ങൾ തുടങ്ങിയവയെല്ലാം  വൈദേശികരീതികളെ അവലംഭിച്ചാണ് പ്രവർത്തിക്കുന്നത്പോലീസ്   ജനങ്ങളുടെ സംരക്ഷകരാകണം എന്നു പറയുന്നതല്ലാതെ  ‘ഇടിവണ്ടിഎന്ന വിശേഷണം ഇല്ലാതാക്കാൻ നമുക്ക്  കഴിഞ്ഞിട്ടില്ലസ്വാതന്ത്ര്യസമരത്തെ അടിച്ചൊതുക്കാനായി  ബ്രിട്ടീഷ് സർക്കാർ  പ്രത്യേകമായി  ഉണ്ടാക്കിയ  ‘ഇടിവണ്ടിസംസ്കാരം തന്നെയാണ് ഇന്നും നമ്മുടെ പോലീസിന്റെ  കയ്യിലുള്ളത്.    ചരിത്രത്തിൽ  സത്യത്തെക്കാൾ കൂടുതൽ അസത്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്രേഖപ്പെടുത്താതെപോയ സത്യങ്ങളാണ് അവയെക്കാൾ അധികംവളച്ചൊടിക്കപ്പെട്ട സത്യങ്ങളാണ്     നമ്മുടെ  ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി നാം ഇന്ന് പിന്തുടരുന്നതും വിമർശിക്കുന്നതും.
ഭാരതത്തിന്റെ പുരാവൃത്തം  കാലാനുക്രമികമായ സൂക്ഷ്മതയില്ലാതെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്ജനതയെ അടക്കി ഭരിക്കാൻ വഴി നോക്കുന്ന ഇംഗ്ലീഷുകാരാണ് നമ്മുടെ രാജ്യചരിത്രം എഴുതിയിട്ടുള്ളത്അവരെഴുതിയ ചരിത്രഗ്രന്ഥങ്ങൾ നമ്മുടെ മനോവീര്യം കെടുത്താനുള്ളതാണ്നമ്മുടെ അധഃപതനം മാത്രമാണ്  അതിൽ ചിത്രീകരിക്കപ്പെടുന്നത്നമ്മുടെ ധർമ്മനിഷ്ഠയെക്കുറിച്ചോ  തത്ത്വജ്ഞാനത്തെപ്പറ്റിയോ സദാചാരമര്യാദകളെ സംബന്ധിച്ചോ   ഒന്നും അറിവില്ലാത്ത പരദേശികൾക്ക് നമ്മുടെ രാഷ്ട്രചരിത്രമെഴുതാൻ എങ്ങനെ  കഴിയുംപലതരത്തിലുള്ള തെറ്റിദ്ധാരണകളും യുക്ത്യാഭാസങ്ങളും അബദ്ധനിഗമനങ്ങളും  അവയിൽ സ്വാഭാവികമായും കടന്നുകൂടിയിട്ടുണ്ട്. എങ്കിലും നമ്മുടെ പുരാതനചരിത്രത്തിൽ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യവും പ്രസ്ക്തിയും അതിനുള്ള വഴിയും യൂറോപ്യന്മാർ ഇതിലൂടെ  കാണിച്ചു തന്നിട്ടുണ്ട്അതുകൊണ്ട്ധീരവും സ്വതന്ത്രവുമായ ഒരു വിജ്ഞാനസരണി ആവിഷ്കരിക്കുകയാണ്  നാം ഇനി ചെയ്യേണ്ടത്വിസ്മൃതിയിലാണ്ട് നഷ്ടപ്രായമായിക്കിടക്കുന്ന നമ്മുടെ അമൂല്യചരിത്രസമ്പത്തിനെ സമുദ്ധരിക്കാനായി  ഒരു പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കണംഅനേക ശതാബ്ദകാലത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി വീര്യവും പൌരുഷവും കെട്ട്, സ്വന്തം വ്യക്തിമഹത്ത്വവും  വംശപാരമ്പര്യവും മറന്ന് അജ്ഞതയിലും ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന  ഭാരതീയ ജനത  ഇനിയെങ്കിലും ഉണർന്നെഴുന്നേൽക്കേണ്ടതാണ്.

“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത”
(ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യപ്രാപ്തിവരെ സോത്സാഹം പ്രയത്നിച്ചു മുന്നേറൂ.)

Wednesday, March 2, 2011

ഭൂമിയുടെ വില എത്ര ???

ഭൂമിയുടെ വില 3,000 ട്രില്യൺ പൌണ്ട്. ‘നീലൻ‘ ഇവിടെ ഇല്ലാതെ പോയത് അവരുടെ ഭാഗ്യം. മംഗലശ്ശേരി നീലകണ്ഠൻ ഉണ്ടായിരുന്നെങ്കിൽ ‘നീ എന്റെ സ്ഥലത്തിന് വില പറയാനായോടാ’ എന്ന് ചോദിക്കാൻ ഒരാളെങ്കിലും ഉണ്ടാകുമായിരുന്നു.


ഇന്നലത്തെ (01-03-2011) പത്രത്തിൽ കണ്ട ഒരു വാർത്തയാണ് ഇവിടെ സ്കാൻ ചെയ്ത് കൊടുത്തിരിക്കുന്നത്. ഇത് എൻ. ഗോപാലകൃഷ്ണൻ പറയുന്ന മാതിരിയുള്ള ഉഢായിപ്പൊന്നുമല്ല. കൃത്യമായി സയന്റിഫിക്കായി തെളിയിച്ച ശാസ്ത്രജ്ഞന്മാരുടെ കണക്കുകളാണ്. ഇത് വായിച്ചപ്പോൾ നമ്മടെ ശ്രീഹരിയുടെ (cALviN) Singularity യിലെ ഒരു പോസ്റ്റാണ് ഓർമ്മ വന്നത്. അദ്ദേഹം അതിൽ പ്രപഞ്ചത്തിലെ എല്ലാ ആറ്റങ്ങളെയും തൂക്കിനോക്കി അളന്നുനോക്കി കൃത്യമായ കണക്ക് അവതരിപ്പിച്ചിരുന്നു. പ്ലാനറ്റുകൾക്ക് വില നിശ്ചയിച്ചവരുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ശ്രീഹരി വെറും പാവം. ഇത്രക്കൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. പരിമിതികളില്ലാത്ത അന്ധവിശ്വാസികളോട് എന്ത് പറഞ്ഞാലും വിശ്വസിച്ചോളും എന്നാണല്ലോ ശാസ്ത്രവിധി.

ശ്രീഹരിയുടെ ഭാഷയിൽ പറഞ്ഞാൽ:

"The difference between genius and stupidity is that genius has its limits."

മനുഷ്യനും വിവിധശാസ്ത്രങ്ങള്ക്കും പരിമിതികള്‍ ഇല്ലേ? തീര്ച്ചചയായും ഉണ്ട്. ഒരുപാട് ഉണ്ട്. പക്ഷെ പരിമിതികള്‍ ഉണ്ടെന്നും പറഞ്ഞ് കൈയും കെട്ടി നോക്കി നില്ക്കാന്‍ കഴിയുമോ? ഇല്ല.

ജീനിയസിനു പരിധികളുണ്ട്. വിഡ്ഢിത്തങ്ങൾക്കാകട്ടെ  പരിധികളില്ല താനും.


ജീനിയസ് തന്റെ പരിമിതികളെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. അതില്‍ മിക്കപ്പോഴും വിജയിക്കുകയും ചെയ്യും.


(മനുഷ്യന്റെ വിഡ്ഢിത്തരങ്ങൾക്കാകട്ടെ  യാതൊരു പരിധിയുമില്ല. ശാസ്ത്രം എത്ര തന്നെ വളര്ന്നു് വികസിച്ചാലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങിക്കിടക്കാനാണ് അവന്റെ "തലവിധി")

വിഢികൾക്ക് (വിശ്വസിക്കുന്നതിന്) പരിധികളില്ലെന്ന സിദ്ധാന്തം ഉള്ളതുകൊണ്ട്;  ഇത് വിശ്വസിച്ചാൽ അക്കൂട്ടത്തിൽ പെടുമോ,  വിശ്വസിച്ചില്ലെങ്കിൽ ശാസ്ത്രജ്ഞനാവുമോ എന്ന സംശയത്തിലാണ് ഞാനിപ്പോൾ.

Wednesday, February 23, 2011

ജ്യോതിശാസ്ത്രം വേദങ്ങളിൽ

[“ഗുരുവായൂരും മുഹൂർത്തവും” എന്ന പോസ്റ്റിന്റെ തുടർച്ച....]                   -----------------------------------                                                                  
അയ്യായിരം  കൊല്ലം മുമ്പ്   കലിയുഗാരംഭത്തോടെ  ഭാരതം അതിന്റെ അധഃപതനയാത്ര ആരംഭിച്ചുഅറിവ് അന്യാധീനമാവുകയും   അറിവിന്റെ ലോകം വികലമായിത്തുടങ്ങുകയും ചെയ്തുആദ്യം അത് രണ്ടായി പിളർന്നുകർമ്മകാണ്ഡവും, ജ്ഞാനകാണ്ഡവും.   ഒന്ന് മറ്റൊന്നിനെക്കാൾ മഹത്വമാർന്നത്  എന്ന രീതിയിലുള്ള കലഹംതുടർന്ന് അന്യോന്യം  നിഷേധമായി മാറിഈ രണ്ടു വിജ്ഞാനശാഖകളെയും  സമന്വയിപ്പിക്കാൻ,  മഹാഭാരതത്തിൽ യോഗേശ്വരനായ ശ്രീകൃഷ്ണനിലൂടെ  വ്യാസൻ  ശ്രമിക്കുന്നുണ്ട്.   പക്ഷെ മഹാഭാരതയുദ്ധത്തിനുശേഷം,   വർണ്ണസങ്കരം സംസ്കാരത്തെ  ക്ഷയിപ്പിക്കും എന്ന  അർജ്ജുനന്റെ  ഭീതി സത്യമായി ഭവിച്ചുവേദനഷ്ടം അവതാരംകൊണ്ട് ഇല്ലാതാക്കാം എന്ന കണ്ടുപിടുത്തം  പുരാണരചയിതാക്കളുടെ പകൽക്കിനാവായിരുന്നു.   ഇന്നത്തെ  പുരാണകഥകളിൽ വിഷ്ണുവിന് വേദം  വീണ്ടെടുക്കേണ്ടി വന്നതും  ആ ക്ലിഷ്ടസന്ധിയിലാണ്.
മനുഷ്യശരീരത്തിലെ അംഗങ്ങളുമായുള്ള താരതമ്യത്തിൽ ഋഷി കല്പശാസ്ത്രത്തെ കൈകളായും ജ്യോതിഷത്തെ കണ്ണുകളായും (പാണിനി) പറഞ്ഞിരിക്കുന്നു(ഹസ്തൈ കല്പോ f ഥ പഠ്യതേ ... )     (…ജ്യോതിഷാമയനം ചക്ഷുഃ )

ജ്യോതിശാസ്ത്രവും കല്പശാസ്ത്രവും വേദാംഗമാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.   ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലൊരിടത്തും ജ്യോതിഷം വിഷയമാകുന്നില്ല.   ആധുനിക  ഉദരപൂരണജ്യോതിഷികൾ  ഈ ശാസ്ത്രങ്ങളെ സംയോജിപ്പിച്ച്  ഒരു പുഷ്പാലംകൃതസിംഹാസനത്തിൽ  പ്രതിഷ്ഠിച്ചിരിക്കുന്ന ഒന്നാണ് ഭാവിപ്രവചനജ്യോതിഷം’ഈ ജ്യോതിഷത്തിന് വൈദികജ്യോതിഷവുമായി പുലബന്ധം പോലുമില്ലയാഗയജ്ഞാദികളിൽ വൈദിക ജ്യോതിശാസ്ത്രം കാലനിർണ്ണയത്തിന് ഉപയോഗിക്കാറുണ്ടായിരുന്നുഅതാകട്ടെ നക്ഷത്രവും  തീയതിയും മാസവും ഋതുവും സംവത്സരവും കണക്കാക്കുന്നതിന് സഹായകമാകുന്ന കാലാന്തരശാസ്ത്രസംബന്ധിയാണ്.                                                                                                                                                                                         
ജ്യോതിഷവിദ്യയുടെ  ജനനി വേദമാണ്.   വേദം എന്നാൽ ഋക്ക്, യജുസ്സ്, സാമം, അഥർവം എന്നി മന്ത്രസംഹിതകൾതന്നെഋഗ്വേദാരംഭത്തിൽതന്നെ ഒന്നാം മണ്ഡലത്തിൽ 164-ആം സൂക്തം അറിയപ്പെടുന്നത് അസ്യമാവീയം എന്നാണ്അസ്യമാവീയത്തിൽ കാണുന്ന സൂര്യദേവനും പുരാണങ്ങളിൽ കാണുന്ന സൂര്യദേവനും സമാനതകളുണ്ട്, ഒപ്പം സംസ്കാരഭേദവുമുണ്ട്.

വേദം പറയുന്നു : അല്ലയോ സൂര്യദേവാ അങ്ങയുടെ  രഥചക്രത്തിൽ പന്ത്രണ്ട് ആരക്കാലുകൾ കാണുന്നുആ രഥചക്രം നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നുഅത് ജീർണ്ണതയോ മരണമോ വരിക്കുന്നില്ലമറിച്ച് അമൃതാത്മാക്കളായി 720 പുത്രന്മാരെ ജനിപ്പിക്കുന്നു.  (ചാന്ദ്രവർഷത്തിലെ 360 ദിനവും 360 രാത്രിയും.)   ഈ വേദമന്ത്രമാണ് സൂര്യദേവന് പന്ത്രണ്ട് പത്നിമാരിൽ  720 പുത്രന്മാരെ സൃഷ്ടിച്ചു നൽകാൻ പൌരാണികരെ പ്രേരിപ്പിച്ചത്.

ഋഗ്വേദത്തിലെ അസ്യമാവീയത്തിനു പുറമെ, യജുർവേദത്തിലെ 17, 18  അദ്ധ്യായങ്ങൾ, സാമവേദത്തിലെ  ഉത്തരാർച്ചികത്തിലെ 6-ആം അദ്ധ്യായംഅഥർവത്തിലെ 19-ആം കാണ്ഡത്തിലെ  7, 8  സൂക്തങ്ങൾ എന്നിവ  ജ്യോതിഷ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്ഈ വേദമന്ത്രങ്ങളിൽ 27 നക്ഷത്രങ്ങളെപ്പറ്റിയും പറയുന്നുണ്ട്ജ്യോതിഷത്തെ കാലവിധാനശാസ്ത്രം എന്നും ഋഷിമാർ വിളിച്ചിരുന്നുഇന്ന് നമുക്ക് ലഭിക്കുന്ന ജ്യോതിഷഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാചീനമെന്നു പണ്ഡിതന്മാർ പറയുന്നത്, ‘ലഗധ മുനി’യാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷമെന്ന 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്അതിൽ  ഇങ്ങനെ പറയുന്നു: “യഥാ ശിഖാമയൂരാണാം നാഗാനാം‌‌ മണയോ യഥാതദ് വദ് വേദാംഗശാസ്ത്രാണാം ഗണിതം മൂർധിനിസ്ഥിതമ്”.  (മയിലുകളുടെ സൌന്ദര്യശോഭ എങ്ങനെയാണോ അവയുടെ ശിഖ വർദ്ധിപ്പിക്കുന്നത്, നാഗങ്ങളുടെ ഫണം എങ്ങനെ അവയെ സൌന്ദര്യമുള്ളതാക്കുന്നുവോ അതുപോലെ വേദാംഗശാസ്ത്രങ്ങളിൽ ഗണിതം സുശോഭിതമായി നിലകൊള്ളുന്നു.)  ഋഗ്വേദത്തിൽ 12 മാസങ്ങളെപറ്റി പറയുന്ന മന്ത്രത്തിൽ തന്നെ 13-ആമനായി അധിമാസത്തെയും പരാമർശിക്കുന്നുണ്ട്സ്പഷ്ടമായി  ഈ പരാമർശം ചാന്ദ്രമാസകലാന്തരവും, സൌരവർഷകാലാന്തരവും പ്രകടമാക്കുന്നതാണ്യജുർവേദത്തിൽഅംഹസസ്പതിഎന്ന് ഈ  13 കാരനെ വിളിക്കുന്നുഋതുക്കളെ ശരിയായി ഗണിച്ച് കണ്ടുപിടിക്കുവാൻ അധിമാസകണക്കിനേ സാധിക്കു എന്നു തൈത്തരീയ സംഹിതയിലും പറയുന്നു

വേദങ്ങളിലെ  മാസങ്ങളുടെ പേരുകൾ എങ്ങിനെയായിരുന്നു എന്നു നോക്കാം.
                    ഋതുക്കൾ
വേദങ്ങളിലെ മാസങ്ങൾ
ശകവർഷ  മാസങ്ങൾ
ക്രിസ്ത്വബ്ദ  മാസങ്ങൾ
1)വസന്തം
മധു - മാധവ
ചൈത്രം - വൈശാഖം
ഏപ്രിൽ - മെയ്
2)ഗ്രീഷ്മം
ശുക്ര - ശുചി
ജ്യേഷ്ഠം - ആഷാഢം
ജൂൺ - ജൂലൈ
3)വർഷം
നഭസ് - നഭസ്യ
ശ്രാവണ - ഭദ്രപദ
ആഗസ്റ്റ്സെപ്തംബർ
4)ശരത്
ഇഷഊർജ്
ആശ്വിനകാർതിക
ഒക്ടോബർ - നവംബർ
5)ഹേമന്തം
സഹസ് - സഹസ്യ
ആഗ്രഹായണ - പൌഷ
ഡിസംബർ - ജനവരി
6)ശിശിരം
തപസ് - തപസ്യ
മാഘഫൽഗുന
ഫിബ്രവരിമാർച്ച്

മാസങ്ങളുടെ പേരുകളിൽ തന്നെ ഈ മാറ്റം പ്രകടമാകുമ്പോൾ വൈദികജ്യോതിശാസ്ത്രം എത്രമാത്രം മാറ്റങ്ങൾക്ക്  വിധേയമായിട്ടുണ്ടായിരിക്കും  എന്നു ചിന്തിക്കാവുന്നതേയുള്ളൂ.   വൈദികജ്യോതിഷത്തിന്  ഏതെല്ലാം രീതിയിൽ  അപഭ്രംശം സംഭവിച്ചിട്ടുണ്ട് എന്ന്  പരിശോധിക്കുന്നതാണ്  എല്ലാം ഉഢായിപ്പാണെന്ന്  കണ്ണടച്ച് വിശ്വസിക്കുന്നതിനേക്കാൾ അഭികാമ്യം  എന്നു തോന്നുന്നു.

ജ്യോതിശാസ്ത്രത്തിന്റെ പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന നാടായിരുന്നു ഭാരതംഎത്രയോ മഹാരഥന്മാർ  ഇവിടെ വന്ന് ശാസ്ത്രപഠനം നടത്തിപ്പോയിരിക്കുന്നു.   ശാസ്ത്രങ്ങളിലെ മയൂരശിഖയായിരുന്ന ഗണിതശാസ്ത്രത്തിന്റെ  സമ്പന്നതയായിരുന്നു അതിനു കാരണമായിരുന്നത്.    ഭാരതം എല്ലാംകൊണ്ടും സമ്പന്നമാണെന്ന  വിദേശികളുടെ  അഭിപ്രായമായിരിക്കണം  യവനസാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി   നിശ്ചയിക്കുന്നതിന്   അലക്സാണ്ടർ  ഭാരതത്തിലേക്ക് പടനയിച്ചത്

ബി.സി. 500 നു മുമ്പ് സൈറസും ദാരിയൂസും  ഭാരതത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശം ആക്രമിച്ചെങ്കിലും  അവർക്ക്  ഭാരതത്തിൽ ആധിപത്യം  സ്ഥാപിക്കാൻ കഴിഞ്ഞില്ലപക്ഷെ അത് അലക്സാണ്ടറുടെ   അധിനിവേശം എളുപ്പമാക്കി.  മഹാഭാരതയുദ്ധത്തിനുശേഷം സംഭവിച്ച സാംസ്കാരിക അധഃപതനം   യുദ്ധതന്ത്രങ്ങളിൽ പോലും  വലിയ  മാറ്റം സൃഷ്ടിച്ചുആനയും കുതിരയും  ആരാധനയുടെ ബിംബങ്ങളായപ്പോൾ  യുദ്ധക്കളത്തിൽ നിന്നും അവ യാഗശാലയിലേക്ക് പ്രവേശിച്ചുഇക്കാരണത്താൽ  യുദ്ധത്തിനുപയോഗിച്ച ആനകളെ വിരട്ടിയോടിക്കാൻ കഴിഞ്ഞതാണ് അലക്സാണ്ടർക്ക് (326 ബി.സി.) പൌരവനെ പരാജയപ്പെടുത്താൻ കഴിഞ്ഞത്അലക്സാണ്ടർപോലും ഭയപ്പെട്ടിരുന്ന നന്ദരാജവംശം  പൌരവന്റെ പരാജയം ആസ്വദിക്കാൻ നിഷ്ക്രിയതയിലൂടെ  രാജ്യത്തിനെ വിദേശിക്കടിമയാക്കുകയായിരുന്നുനന്ദരാജവംശത്തിന്റെ ജാരസന്തതികൾ ഇന്നും  ഭാരതഹൃദയത്തെ വേദനിപ്പിക്കുന്നുണ്ട്.  

അലക്സാണ്ടറുടെ അധിനിവേശം  ഭൂപ്രദേശത്തെ മാത്രമല്ല കീഴ്പ്പെടുത്തിയത്.   സാംസ്ക്കാരത്തെയും  മാറ്റിമറിക്കാൻ അവർക്കു കഴിഞ്ഞുഅലക്സാണ്ടർക്കുശേഷം  യവനജ്യോതിഷം  കാശിവരെയെത്തി വൈദികജ്യോതിഷത്തെയും ആക്രമിച്ചു കീഴ്പ്പെടുത്തി. (കാശിയാണ്  അന്നും ഇന്നും ജ്യോതിഷ പണ്ഡിതന്മാരുടെ  കേന്ദ്രം.) യവനനുശേഷം ഹൂണന്മാരും, മംഗോളിയരും, മുഗളന്മാരും, പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ബ്രിട്ടിഷുകാരും ഭാരതത്തെ കീഴ്പ്പെടുത്തി അധികാരം സ്ഥാപിച്ചു.   1947ൽ ബ്രിട്ടീഷുകാർ ഭാരതം വിടുമ്പോൾ ജീവനില്ലാത്ത വെട്ടിമുറിക്കപ്പെട്ട ഭാരതത്തിന് നഷ്ടമായത് 33 ശതമാനം ഭൂപ്രദേശം മാത്രമല്ല, സാംസ്കാരിക പൈതൃകം കൂടിയാണ്.
(തുടരും.)